കൊ​​​ച്ചി: ക​​​ണ്ണൂ​​​ര്‍ എ​​​ഡി​​​എം ആയി​​രു​​ന്ന ന​​​വീ​​​ന്‍ ബാ​​​ബു​​​വി​​​ന്‍റെ മ​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ കേ​​​സ് ഡ​​​യ​​​റി ഹാ​​​ജ​​​രാ​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം.

കേ​​​സ് സി​​​ബി​​​ഐ​​​ക്കു വി​​​ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ന​​​വീ​​​നിന്‍റെ ഭാ​​​ര്യ മ​​​ഞ്ജു​​​ഷ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് ബെ​​​ച്ചു കു​​​ര്യ​​​ന്‍ തോ​​​മ​​​സി​​​ന്‍റെ നി​​​ര്‍​ദേ​​​ശം. അ​​​ന്തി​​​മ അ​​​ന്വേ​​​ഷ​​​ണ​​റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​കു​​​ന്ന​​​ത് ത​​​ട​​​യ​​​ണ​​​മെ​​​ന്ന കു​​​ടും​​​ബ​​​ത്തി​​ന്‍റെ ആ​​​വ​​​ശ്യം കോ​​​ട​​​തി അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ല.

അ​​​ന്വേ​​​ഷ​​​ണം പൂ​​​ര്‍​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​നെ എ​​​തി​​​ര്‍​ക്കു​​​ന്ന​​​ത് എ​​​ന്തി​​​നാ​​​ണെ​​​ന്നും കു​​​റ്റ​​​പ​​​ത്രം ന​​​ല്‍​കി​​​യാ​​​ലും സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ടാ​​​നാ​​​കു​​മെ​​​ന്നും സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് വാ​​​ദ​​​ത്തി​​​നി​​​ടെ സൂ​​​ചി​​​പ്പി​​​ച്ചു.

ഇ​​​തൊ​​​രു ആ​​​ത്മ​​​ഹ​​​ത്യക്കേസ് അ​​​ല്ലേ​​​യെ​​​ന്നാ​​​യി​​​രു​​​ന്നു ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ കോ​​​ട​​​തി ചോ​​​ദി​​​ച്ച​​​ത്. മ​​​ര​​​ണം കൊ​​​ല​​​പാ​​​ത​​​ക​​​മാ​​​ണെ​​​ന്ന് സം​​​ശ​​​യ​​​മു​​​ണ്ടെ​​​ന്നും അ​​​തു ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്ന ഒ​​​ട്ടേ​​​റെ വ​​​സ്തു​​​ത​​​ക​​​ളു​​​ണ്ടെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍റെ മ​​​റു​​​പ​​​ടി. ‌

അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തെ നി​​​യോ​​​ഗി​​​ച്ച​​​ല്ലോ​​​യെ​​​ന്ന കാ​​ര്യം കോ​​​ട​​​തി​ ചൂ​​ണ്ടി​​ക്കാ​​ട്ടി​​യ​​പ്പോ​​ൾ, സി​​​പി​​​എം ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യം​​​ഗ​​​മാ​​​യ പ്ര​​​തി​​​ക്ക് ഉ​​​ന്ന​​​ത രാ​​​ഷ്‌​​ട്രീ​​​യ​​സ്വാ​​​ധീ​​​നം ഉ​​​ള്ള​​​തി​​​നാ​​​ല്‍ പോ​​​ലീ​​​സി​​​ല്‍നി​​​ന്നു നി​​​ഷ്പ​​​ക്ഷ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​വും തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ളും പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു മ​​​റു​​​പ​​​ടി.


ലോ​​​ക്ക​​​ല്‍ പോ​​​ലീ​​​സി​​​ലു​​​ള്ള പ​​​ല​​​രെ​​​യും ചേ​​​ര്‍​ത്താ​​​ണ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘം രൂ​​പീ​​
ക​​രി​​ച്ചി​​​ട്ടു​​​ള്ള​​​ത്. പ്രോ​​​ട്ടോ​​​കോ​​​ള്‍ പ്ര​​​കാ​​​രം പ്ര​​​തി​​​യേ​​​ക്കാ​​​ള്‍ താ​​​ഴെ​​​യു​​​ള്ള ഇ​​​ന്‍​സ്‌​​​പെ​​​ക്ട​​​റാ​​​ണ് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍.

പ്ര​​​തി​​​യെ സം​​​ര​​​ക്ഷി​​​ക്കാ​​​നാ​​​ണു സം​​​ഘം തെ​​​ളി​​​വു​​​ക​​​ളു​​​ണ്ടാ​​​ക്കു​​​ന്ന​​​ത്. സാ​​​ക്ഷി​​​യാ​​​യ പ്ര​​​ശാ​​​ന്ത​​​ന്‍റെ പേ​​​രും ഒ​​​പ്പും മാ​​​റി​​​യി​​​ട്ടും ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കാ​​​ത്ത​​​തു സ്വാ​​​ധീ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാണെ​​​ന്നും ഹർജിയിൽ ചൂണ്ടി ക്കാട്ടുന്നു. ഹ​​​ർ​​​ജി​​​യി​​​ല്‍ എ​​​തി​​​ര്‍ക​​​ക്ഷി​​​ക​​​ള്‍​ക്കു നോ​​​ട്ടീ​​​സ് അ​​​യ​​​യ്ക്കാ​​​ന്‍ ഉ​​​ത്ത​​​ര​​​വി​​​ട്ട കോ​​​ട​​​തി ഹ​​​ർ​​​ജി ഡി​​​സം​​​ബ​​​ര്‍ ആ​​​റി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

സി​​​ബി​​​ഐ കൂ​​​ട്ടി​​​ല​​​ട​​​ച്ച ത​​​ത്ത​​​: എം.വി. ഗോവിന്ദന്‍

തൊ​​​ടു​​​പു​​​ഴ: ന​​​വീ​​​ന്‍ ബാ​​​ബു​​​വി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ല്‍ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ത​​​ള്ളി സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി.​​​ഗോ​​​വി​​​ന്ദ​​​ന്‍. അ​​​ന്വേ​​​ഷ​​​ണ​​​ത്തക്കു​​​റി​​​ച്ച് സി​​​പി​​​എ​​​മ്മി​​​ന് വ്യ​​​ക്ത​​​മാ​​​യ നി​​​ല​​​പാ​​​ടു​​​ണ്ട്. സി​​​ബി​​​ഐ​​​യാ​​​ണ് എ​​​ല്ലാ​​​റ്റി​​​നും അ​​​വ​​​സാ​​​ന​​​മെ​​​ന്ന് അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​കില്ല.​​​സി​​​ബി​​​ഐ കൂ​​​ട്ടി​​​ല​​​ട​​​ച്ച ത​​​ത്ത​​​യാ​​​ണെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. ഇ​​​തു​​​ത​​​ന്നെ​​​യാ​​​ണ് സി​​​പി​​​എ​​​മ്മി​​​ന്‍റെ അ​​​ഭി​​​പ്രാ​​​യ​​​വും. ന​​​വീ​​​ന്‍ബാ​​​ബു​​​വി​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​നൊ​​​പ്പ​​​മാ​​​ണ് പാ​​​ര്‍ട്ടിയെന്നും ഗോവിന്ദൻ തൊടുപുഴയിൽ പറഞ്ഞു.