തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പെ​​​ൻ​​​ഷ​​​ൻ പ്രാ​​​യം 60 ആ​​​ക്കി ഉ​​​യ​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന ഭ​​​ര​​​ണ​​​പ​​​രി​​​ഷ്കാ​​​ര ക​​​മ്മീ​​​ഷ​​​ൻ ശി​​​പാ​​​ർ​​​ശ അം​​​ഗീ​​​ക​​​രി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നു മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ തീ​​​രു​​​മാ​​​നം.

പെ​​​ൻ​​​ഷ​​​ൻ പ്രാ​​​യം ഉ​​​യ​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന നാ​​​ലാം ഭ​​​ര​​​ണ​​​പ​​​രി​​​ഷ്കാ​​​ര ക​​​മ്മീ​​​ഷ​​​ന്‍റെ ശി​​​പാ​​​ർ​​​ശ​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ നി​​​യോ​​​ഗി​​​ച്ച ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി അ​​​ധ്യ​​​ക്ഷ​​​യാ​​​യ സെ​​​ക്ര​​​ട്ട​​​റി​​​ത​​​ല സ​​​മി​​​തി​​​യു​​​ടെ ശി​​​പാ​​​ർ​​​ശ​​​ക​​​ളാ​​​ണു ഭേ​​​ദ​​​ഗ​​​തി​​​ക​​​ളോ​​​ടെ മ​​​ന്ത്രി​​​സ​​​ഭാ​​​ യോ​​​ഗം അം​​​ഗീ​​​ക​​​രി​​​ച്ച​​​ത്.

കേ​​​ര​​​ള സ​​​ർ​​​വീ​​​സ് റൂ​​​ൾ​​​സ്, കെ​​​എ​​​സ് ആ​​​ൻ​​​ഡ് എ​​​എ​​​സ്എ​​​സ്ആ​​​ർ, കോ​​​ണ്‍​ടാ​​​ക്ട് റൂ​​​ൾ​​​സ് എ​​​ന്നി​​​വ സം​​​യോ​​​ജി​​​പ്പി​​​ച്ച് കേ​​​ര​​​ള സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് കോ​​​ഡ് രൂ​​​പ​​വ​​ത്ക​​​രി​​​ക്കും. ഇ​​​തി​​​നാ​​​യി ഉ​​​ദ്യോ​​​ഗ​​​സ്ഥ ഭ​​​ര​​​ണ​​​പ​​​രി​​​ഷ്കാ​​​ര വ​​​കു​​​പ്പി​​​നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.

സ​​​ബോ​​​ർ​​ഡി​​​നേ​​​റ്റ് സ​​​ർ​​​വീ​​​സി​​​ലും സ്റ്റേ​​​റ്റ് സ​​​ർ​​​വീ​​​സി​​​ലും പ്രൊ​​​ബേ​​​ഷ​​​ൻ ഒ​​​രു ത​​​വ​​​ണ മാ​​​ത്ര​​​മാ​​​കും. എ​​​ല്ലാ വ​​​കു​​​പ്പു​​​ക​​​ളും ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​ന​​​കം വി​​​ശേ​​​ഷാ​​​ൽ ച​​​ട്ട​​​ങ്ങ​​​ൾ രൂ​​​പ​​വ​​ത്​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കും.

പ്ര​​​ത്യേ​​​ക ല​​​ക്ഷ്യ​​​ത്തോ​​​ടെ സൃ​​​ഷ്ടി​​​ക്കു​​​ന്ന ത​​​സ്തി​​​ക​​​ക​​​ൾ ല​​​ക്ഷ്യം പൂ​​​ർ​​​ത്തി​​​യാ​​​യാ​​​ൽ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും. ഈ ​​​വ​​​കു​​​പ്പി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രെ ആ​​​വ​​​ശ്യ​​​മാ​​​യ മ​​​റ്റു വ​​​കു​​​പ്പു​​​ക​​​ളി​​​ലേ​​​ക്കു പു​​​ന​​​ർ​​​വി​​​ന്യ​​​സി​​​ക്കും. സ്ഥ​​​ല​​​മാ​​​റ്റം സം​​​ബ​​​ന്ധി​​​ച്ച ത​​​ർ​​​ക്കം പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി സം​​​യു​​​ക്ത സ​​​മി​​​തി രൂ​​​പ​​വ​​ത്​​​ക​​​രി​​​ക്കും.

ഏ​​​തെ​​​ങ്കി​​​ലും ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം ല​​​ഭി​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക​​​മാ​​​യ പ​​​രി​​​ജ്ഞാ​​​നം ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ങ്കി​​​ൽ അ​​​ത് ആ​​​ർ​​​ജി​​​ക്കാ​​​ൻ അ​​​ർ​​​ഹ​​​താ​​​പ​​​രീ​​​ക്ഷ ന​​​ട​​​ത്താ​​​നു​​​ള്ള ശി​​​പാ​​​ർ​​​ശ അം​​​ഗീ​​​ക​​​രി​​​ച്ചു. നി​​​യ​​​മ​​​നാ​​​ധി​​​കാ​​​രി എ​​​ല്ലാ വ​​​ർ​​​ഷ​​​വും ഒ​​​ഴി​​​വു​​​ക​​​ൾ പി​​​എ​​​സ്‌​​​സി​​​ക്ക് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​ണം. റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്ന ഒ​​​ഴി​​​വു​​​ക​​​ൾ റ​​​ദ്ദ് ചെ​​​യ്യ​​​രു​​​ത്. ത​​​സ്തി​​​ക​​​ക​​​ൾ ഒ​​​ഴി​​​വു വ​​​രു​​​ന്ന ദി​​​വ​​​സം പ്ര​​​ധാ​​​ന​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്ക​​​ണം.


റാ​​​ങ്ക് ലി​​​സ്റ്റ് നി​​​ല​​​വി​​​ലു​​​ള്ള ത​​​സ്തി​​​ക​​​ക​​​ളി​​​ൽ എം​​​പ്ലോ​​​യ്മെ​​​ന്‍റ് നി​​​യ​​​മ​​​നം പാ​​​ടി​​​ല്ല. ഓ​​​രോ ത​​​സ്തി​​​ക​​യി​​ലെ​​​യും ഒ​​​ഴി​​​വ് സ്പാ​​​ർ​​​ക്ക് മു​​​ഖേ​​​ന ല​​​ഭ്യ​​​മാ​​​ക്ക​​​ണം. പെ​​​ൻ​​​ഷ​​​നാ​​​കു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ൾ ല​​​ഘൂ​​​ക​​​രി​​​ക്കും.

സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ലി​​​ങ്ക് ഓ​​​ഫീ​​​സ് സം​​​വി​​​ധാ​​​നം എ​​​ല്ലാ ഓ​​​ഫീ​​​സി​​​ലും ഏ​​​ർ​​​പ്പെ​​​ടു​​​ത്തും. ബൈ ​​​ട്രാ​​​ൻ​​​സ്ഫ​​​ർ മു​​​ഖേ​​​ന​​​യു​​​ള്ള എ​​​ല്ലാ നി​​​യ​​​മ​​​ന​​​ങ്ങ​​​ളും പി​​​എ​​​സ്‌​​​സി ന​​​ട​​​ത്തു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ക്രി​​​യ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ക്ക​​​ണം. റാ​​​ങ്ക് ലി​​​സ്റ്റി​​​ന്‍റെ കാ​​​ലാ​​​വ​​​ധി, ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു​​​ള്ള മു​​​ഖ്യലി​​​സ്റ്റി​​​ന്‍റെ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​യു​​​ന്പോ​​​ൾ അ​​​വ​​​സാ​​​നി​​​ക്ക​​​ണം.

ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്കാ​​​യി സം​​​വ​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ള്ള ത​​​സ്തി​​​ക​​​ക​​​ളി​​​ൽ നി​​​യ​​​മ​​​നം വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​ൻ അം​​​ഗ​​​പ​​​രി​​​മി​​​ത​​​ർ​​​ക്ക​​​നു​​​സൃ​​​ത​​​മാ​​​യി അ​​​നു​​​യോ​​​ജ്യ​​​മാ​​​യ ത​​​സ്തി​​​ക​​​ക​​​ളെ​​​യും യോ​​​ഗ്യ​​​ത​​​ക​​​ളെ​​​യും സം​​​ബ​​​ന്ധി​​​ച്ച് വ്യ​​​ക്ത​​​ത വ​​​രു​​​ത്ത​​​ണം.

എ​​​ല്ലാ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും വാ​​​ർ​​​ഷി​​​ക ആ​​​രോ​​​ഗ്യ പ​​​രി​​​ശോ​​​ധ​​​ന ഏ​​​ർ​​​പ്പെ​​​ടു​​​ത്തും. വി​​​ര​​​മി​​​ക്കു​​​ന്ന​​​തി​​​ന് ഒ​​​രു മാ​​​സം മു​​​ന്പ് ജീ​​​വ​​​ന​​​ക്കാ​​​ര​​​ന്‍റെ പേ​​​രി​​​ലു​​​ള്ള അ​​​ച്ച​​​ട​​​ക്ക​​ന​​​ട​​​പ​​​ടി പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ശി​​​പാ​​​ർ​​​ശ​​​യി​​​ലു​​​ണ്ട്.