തൃ​​​ശൂ​​​ർ: ഈ ​​​വ​​​ർ​​​ഷം സെ​​​പ്റ്റം​​​ബ​​​ർ​​​വ​​​രെ സം​​​സ്ഥാ​​​ന​​​ത്തു​​​ണ്ടാ​​​യ​​​ത് 36,561 വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ങ്ങ​​​ൾ. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു​​​മാ​​​സ​​​മു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ങ്ങ​​​ളു​​​ടെ ക​​​ണ​​​ക്ക് കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​യി​​​ട്ടി​​​ല്ല. 2,843 പേ​​​രാ​​​ണ് സെ​​​പ്റ്റം​​​ബ​​​ർ​​​വ​​​രെ​​​യു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ മ​​​രി​​ച്ച​​​ത്. 40,886 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം സം​​​സ്ഥാ​​​ന​​​ത്ത് 48,091 വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ 4,080 പേ​​​ർ മ​​​ര​​​ണ​​​മ​​​ട​​​യു​​​ക​​​യും 54,320 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. 2020ൽ 27,877 ​​​അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ 2,979 പേ​​​ർ മ​​​രി​​​ച്ചു; 30,510 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.


2021ൽ 33,296 ​​​അ​​​പ​​​ക​​​ട​​​ങ്ങ​​​ളാ​​​ണു​​​ണ്ടാ​​​യ​​​ത്. 3429 മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ചു. 40,204 പേ​​​ർ​​​ക്കാ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​ത്. 2022ലാ​​​ക​​​ട്ടെ 43,910 അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ 4,317 പേ​​​ർ മ​​​ര​​​ണ​​​പ്പെ​​​ടു​​​ക​​​യും 49,307 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. 2016 മു​​​ത​​​ൽ 2020വ​​​രെ സം​​​സ്ഥാ​​​ന​​​ത്ത് 1,59,182 വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ങ്ങ​​​ളു​​​ണ്ടാ​​​യെ​​​ന്നാ​​ണു പോ​​​ലീ​​​സി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ക​​​ണ​​​ക്ക്. 17,161 പേ​​​ർ ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ മ​​​രി​​ച്ചു. 1,78,292 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.