കൊ​​​ല്ലം: പ്ര​​​ധാ​​​ന അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ൽ വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​ൻ സ​​​ഹ​​​ക​​​രി​​​ച്ച് പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണ​​​മെ​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് റെ​​​യില്‍വെ മ​​​ന്ത്രി അ​​​ശ്വി​​​നി വൈ​​​ഷ്ണ​​​വ് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു ക​​​ത്ത​​​യ​​​ച്ചു.

ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​ലെ കാ​​​ല​​​താ​​​മ​​​സം നി​​​ര​​​വ​​​ധി റെ​​​യി​​​ൽ അ​​​ടി​​​സ്ഥാ​​​ന പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ പു​​​രോ​​​ഗ​​​തി​​​യെ കാ​​​ര്യ​​​മാ​​​യി ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​വെ​​​ന്നു കേ​​​ന്ദ്ര​​​മ​​​ന്ത്രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

കേ​​​ര​​​ള​​​ത്തി​​​ൽ മൂ​​​ന്നു പാ​​​ത ഇ​​​ര​​​ട്ടി​​​പ്പി​​​ക്ക​​​ലും ഒ​​​രു പു​​​തി​​​യ റെ​​​യി​​​ൽ ലൈ​​​ൻ പ​​​ദ്ധ​​​തിയും ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- ക​​​ന്യാ​​​കു​​​മാ​​​രി പാ​​​ത ഇ​​​ര​​​ട്ടി​​​പ്പി​​​ക്ക​​​ൽ, എ​​​റ​​​ണാ​​​കു​​​ളം- കു​​​മ്പ​​​ളം ലൈ​​​ൻ ഇ​​​ര​​​ട്ടി​​​പ്പി​​​ക്ക​​​ൽ, കു​​​മ്പ​​​ളം- തു​​​റ​​​വൂ​​​ർ പാ​​​ത ഇ​​​ര​​​ട്ടി​​​പ്പി​​​ക്ക​​​ൽ, അ​​​ങ്ക​​​മാ​​​ലി- ശ​​​ബ​​​രി​​​മ​​​ല പു​​​തി​​​യ റെ​​​യി​​​ൽ ലൈ​​​ൻ എ​​​ന്നി​​​വ​​​യാ​​​ണ് പ്ര​​​സ്തു​​​ത പ​​​ദ്ധ​​​തി​​​ക​​​ൾ.


റെയില്‍വെ ക​​​ണ​​​ക്റ്റി​​​വി​​​റ്റി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും സം​​​സ്ഥാ​​​ന​​​ത്തെ സാ​​​മൂ​​​ഹി​​​ക-​​​സാ​​​മ്പ​​​ത്തി​​​ക വ​​​ള​​​ർ​​​ച്ച പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും ഈ ​​​പ​​​ദ്ധ​​​തി​​​ക​​​ൾ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണ്.

12,350 കോ​​​ടി രൂ​​​പ​​​യു​​​ടെ റെയില്‍വെ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കൊ​​​പ്പം, 2024-25 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തി​​​ന് എ​​​ക്കാ​​​ല​​​ത്തെ​​​യും ഉ​​​യ​​​ർ​​​ന്ന ബ​​​ജ​​​റ്റ് വി​​​ഹി​​​ത​​​മാ​​​യ 3,011 കോ​​​ടി രൂ​​​പ ല​​​ഭി​​​ച്ചു​​​വെ​​​ന്നും കേ​​​ന്ദ്ര​​​മ​​​ന്ത്രി ക​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

470 ഹെ​​​ക്ട​​​ർ ഏ​​​റ്റെ​​​ടു​​​ത്ത​​​തി​​​ന് 2,100 കോ​​​ടി രൂ​​​പ സം​​​സ്ഥാ​​​ന​​​ത്തി​​​ന് ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും 64 ഹെ​​​ക്ട​​​ർ മാ​​​ത്ര​​​മാ​​​ണ് കേ​​​ര​​​ളം കൈ​​​മാ​​​റി​​​യ​​​തെ​​​ന്നും ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.