തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​ഷ്‌​​ട്ര തു​​​റ​​​മു​​​ഖ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രും അ​​​ദാ​​​നി വി​​​ഴി​​​ഞ്ഞം പോ​​​ർ​​​ട്ട് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡും സ​​​പ്ലി​​​മെ​​​ന്‍റ​​​റി ക​​​ണ്‍​സ​​​ഷ​​​ൻ ക​​​രാ​​​റി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ന്ന​​​തി​​​നു​​​ള്ള അ​​​നു​​​മ​​​തി മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം ന​​​ൽ​​​കി. ക​​​ര​​​ട് സ​​​പ്ലി​​​മെ​​​ന്‍റ​​​റി ക​​​ണ്‍​സ​​​ഷ​​​ൻ ക​​​രാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ചു.

ആ​​​ർ​​​ബി​​​ട്രേ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ പി​​​ൻ​​​വ​​​ലി​​​ച്ച​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് സ​​​പ്ലി​​​മെ​​​ന്‍റ​​​റി ക​​​രാ​​​ർ ആ​​​വ​​​ശ്യ​​​മാ​​​യി വ​​​ന്ന​​​ത്. നി​​​യ​​​മ വ​​​കു​​​പ്പി​​​ന്‍റെ​​​യും അ​​​ഡ്വ​​​ക്ക​​​റ്റ് ജ​​​ന​​​റ​​​ലി​​​ന്‍റെ​​​യും ഉ​​​പ​​​ദേ​​​ശം തേ​​​ടി​​​യ ശേ​​​ഷ​​​മാ​​​ണു സ​​​പ്ലി​​​മെ​​​ന്‍റ​​​റി ക​​​രാ​​​റി​​​നു മ​​​ന്ത്രി​​​സ​​​ഭ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​ത്.

ക​​​രാ​​​ർ പ്ര​​​കാ​​​രം 2045ൽ ​​​പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കേ​​​ണ്ട വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ​​​ത്തി​​​ന്‍റെ ര​​​ണ്ടാ​​​മ​​​ത്തെ​​​യും അ​​​വ​​​സാ​​​ന​​​ത്തെ​​​യും പ്ര​​​വൃ​​​ത്തി​​​ക​​​ൾ 2028 ഓ​​​ടെ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കും. നേ​​​ര​​​ത്തേയു​​​ള്ള ക​​​രാ​​​റി​​​ൽ​​നി​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യി തു​​​റ​​​മു​​​ഖ​​​ത്തി​​​ന്‍റെ മു​​​ഴു​​​വ​​​ൻ ഘ​​​ട്ട​​​ങ്ങ​​​ളും ഇ​​​തോ​​​ടെ പൂ​​​ർ​​​ത്തി​​​യാ​​​കും.


ഇ​​​തു​​​വ​​​ഴി നാ​​​ലു വ​​​ർ​​​ഷ​​​ത്തി​​​ന​​​കം 10,000 കോ​​​ടി രൂ​​​പ​​​യു​​​ടെ പു​​​തി​​​യ നി​​​ക്ഷേ​​​പ​​​ത്തി​​​ന് അ​​​ദാ​​​നി പോ​​​ർ​​​ട്ട് വ​​​ഴി​​​യൊ​​​രു​​​ക്കും. പ​​​ദ്ധ​​​തി പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന​​​തോ​​​ടെ തു​​​റ​​​മു​​​ഖ​​​ത്തി​​​ന്‍റെ കു​​​റ​​​ഞ്ഞ ശേ​​​ഷി 30 ല​​​ക്ഷം ടി​​​ഇ​​​യു ആ​​​വും.

കോ​​​വി​​​ഡും ഓ​​​ഖി, പ്ര​​​ള​​​യം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​കൃ​​​തി​​​ക്ഷോ​​​ഭ​​​ങ്ങ​​​ളും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് പ​​​ദ്ധ​​​തി കാ​​​ല​​​യ​​​ള​​​വ് അ​​​ഞ്ചു വ​​​ർ​​​ഷം നീ​​​ട്ടി ന​​​ൽ​​​കും. പ​​​ദ്ധ​​​തി​​​ക്കു കാ​​​ല​​​താ​​​മ​​​സം വ​​​ന്ന​​​തി​​​നാ​​​ൽ പി​​​ഴ​​​യാ​​​യ 219 കോ​​​ടി രൂപ​​​യി​​​ൽ 43.8 കോ​​​ടി രൂ​​​പ സം​​​സ്ഥാ​​​നം പി​​​ഴ​​​യാ​​​യി ഈ​​​ടാ​​​ക്കും.

ബാ​​​ക്കി തു​​​ക 2028 വ​​​രെ ത​​​ട​​​ഞ്ഞു​​​വ​​​യ്ക്കും. 2028ൽ ​​​പ​​​ദ്ധ​​​തി സ​​​ന്പൂ​​​ർ​​​ണ​​​മാ​​​യി പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​യാ​​​ൽ ക​​​രാ​​​ർ കാ​​​ലാ​​​വ​​​ധി അ​​​ഞ്ച് വ​​​ർ​​​ഷം നീ​​​ട്ടി​​​യ​​​ത് റ​​​ദ്ദു ചെ​​​യ്യും. ത​​​ട​​​ഞ്ഞു​​​വ​​​ച്ച തു​​​ക​​​യും സ​​​ർ​​​ക്കാ​​​ർ വ​​​സൂ​​​ലാ​​​ക്കു​​​മെ​​​ന്നും ക​​​രാ​​​റി​​​ൽ പ​​​റ​​​യു​​​ന്നു.