ബി​​നു ജോ​​ര്‍ജ്

കോ​​ഴി​​ക്കോ​​ട്: കേ​​ര​​ള​​ത്തി​​ലെ വി​​ദ്യാ​​സ​​മ്പ​​ന്ന​​രാ​​യ സ്ത്രീ​​ക​​ളി​​ല്‍ തൊ​​ഴി​​ലി​​ല്ലാ​​യ്മ രൂ​​ക്ഷ​​മാ​​കുന്ന​​തി​​ന്‍റെ പ്ര​​ധാ​​ന കാ​​ര​​ണ​​ങ്ങ​​ള്‍ വി​​വാ​​ഹം, പ്ര​​സ​​വം, കു​​റ​​ഞ്ഞ ശ​​മ്പ​​ളം തു​​ട​​ങ്ങി​​യ​​വ​​യാ​​ണെ​​ന്നും തൊ​​ഴി​​ല്‍ മേ​​ഖ​​ല​​യി​​ലു​​ള്ള സ്ത്രീ​​ക​​ളോ​​ടു സ​​മൂ​​ഹ​​ത്തി​​നു തെ​​റ്റാ​​യ മ​​നോ​​ഭാ​​വ​​മാ​​ണ് ഉ​​ള്ള​​തെ​​ന്നും സം​​സ്ഥാ​​ന വ​​നി​​താ ക​​മ്മീ​​ഷ​​ന്‍റെ പ​​ഠ​​ന റി​​പ്പോ​​ര്‍ട്ട്.

പ​​ഠ​​ന​​വി​​ധേ​​യ​​മാ​​ക്കി​​യ 93 ശ​​ത​​മാ​​നം സ്ത്രീ​​ക​​ളും ജോ​​ലി അ​​ന്വേ​​ഷി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​വ​​രാ​​ണെ​​ന്നു ക​​ണ്ടെ​​ത്തി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍, സ്ത്രീ​​ക​​ള്‍ക്ക് അ​​നു​​കൂ​​ല​​മാ​​യ തൊ​​ഴി​​ല്‍ സാ​​ഹ​​ച​​ര്യ​​വും അ​​ന്ത​​രീ​​ക്ഷ​​വും ഒ​​രു​​ക്ക​​ണ​​മെ​​ന്നു വ​​നി​​താ ക​​മ്മീ​​ഷ​​ന്‍ സ​​ര്‍ക്കാ​​രി​​നു ശി​​പാ​​ര്‍ശ സ​​മ​​ര്‍പ്പി​​ച്ചു.

ഗ​​ര്‍ഭി​​ണി​​ക​​ള്‍, ന​​വ​​ജാ​​ത ശി​​ശു​​ക്ക​​ള്‍, അ​​മ്മ​​മാ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​രു​​ടെ ക്ഷേ​​മ​​ത്തി​​നാ​​യി വ്യ​​വ​​സ്ഥ​​ക​​ള്‍ ഏ​​ര്‍പ്പെ​​ടു​​ത്തു​​ന്ന​​തി​​ലൂ​​ടെ ഗ​​ര്‍ഭാ​​വ​​സ്ഥ​​യും ശി​​ശു സം​​ര​​ക്ഷ​​ണ​​വും മൂ​​ലം തൊ​​ഴി​​ല്‍ മേ​​ഖ​​ല​​യി​​ല്‍നി​​ന്നു വി​​ട്ടു​​നി​​ല്‍ക്കു​​ന്ന സ്ത്രീ​​ക​​ളു​​ടെ എ​​ണ്ണം കു​​റ​​യ്ക്കാ​​ന്‍ ക​​ഴി​​യും.

ഗ​​ര്‍ഭി​​ണി​​ക​​ള്‍ക്കും പ്ര​​സ​​വാ​​വ​​ധി ക​​ഴി​​ഞ്ഞു തൊ​​ഴി​​ല്‍ മേ​​ഖ​​ല​​യി​​ലേ​​ക്കു തി​​രി​​ച്ചെ​​ത്തു​​ന്ന അ​​മ്മ​​മാ​​ര്‍ക്കും കു​​റ​​ഞ്ഞ​​ത് ഒ​​രു വ​​ര്‍ഷ​​ത്തേ​​ക്കെ​​ങ്കി​​ലും ‘വ​​ര്‍ക്ക് ഫ്രം ​​ഹോം’ ക്ര​​മീ​​ക​​ര​​ണം ഏ​​ര്‍പ്പെ​​ടു​​ത്ത​​ണം.

12-26 ആ​​ഴ്ച വ​​രെ​​യു​​ള്ള പ്ര​​സ​​വാ​​വ​​ധി സ്വ​​കാ​​ര്യ​​മേ​​ഖ​​ല​​യി​​ലേ​​ക്കും ഒ​​രു നി​​ശ്ചി​​ത കാ​​ല​​യ​​ള​​വി​​ല്‍ കൂ​​ടു​​ത​​ല്‍ ദൈ​​ര്‍ഘ്യ​​മു​​ള്ള താ​​ത്കാ​​ലി​​ക ത​​സ്തി​​ക​​ക​​ളി​​ലേ​​ക്കും വ്യാ​​പി​​പ്പി​​ക്ക​​ണ​​മെ​​ന്നും വ​​നി​​താ ക​​മ്മീ​​ഷ​​ന്‍ ശി​​പാ​​ര്‍ശ ചെ​​യ്തി​​ട്ടു​​ണ്ട്.

കേ​​ര​​ള​​ത്തി​​ലെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍നി​​ന്നു​​ള്ള തൊ​​ഴി​​ല്‍ര​​ഹി​​ത​​രാ​​യ 300 സ്ത്രീ​​ക​​ളി​​ലാ​​ണ് വി​​ദ്യാ​​ഭ്യാ​​സ യോ​​ഗ്യ​​ത​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ പ​​ത്താം​​ക്ലാ​​സ്, ഹ​​യ​​ര്‍സെ​​ക്ക​​ന്‍ഡ​​റി, ബി​​രു​​ദം, ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദം, പ്ര​​ഫ​​ഷ​​ണ​​ല്‍ യോ​​ഗ്യ​​ത എ​​ന്നി​​ങ്ങ​​നെ ഗ്രൂ​​പ്പു​​ക​​ളാ​​യി തി​​രി​​ച്ച് 2016-17 മു​​ത​​ല്‍ 2021-22 വ​​രെ​​യു​​ള്ള കാ​​ല​​യ​​ള​​വി​​ൽ വ​​നി​​താ ക​​മ്മീ​​ഷ​​ന്‍ പ​​ഠ​​നം ന​​ട​​ത്തി​​യ​​ത്.


പ​​ഠ​​ന​​വി​​ധേ​​യ​​രാ​​ക്കി​​യ 47.7 ശ​​ത​​മാ​​നം പേ​​രും മു​​മ്പ് ഏ​​തെ​​ങ്കി​​ലും ജോ​​ലി ചെ​​യ്തി​​രു​​ന്ന​​വ​​രാ​​ണ്. വി​​വാ​​ഹം, പ്ര​​സ​​വം, കു​​റ​​ഞ്ഞ ശ​​മ്പ​​ളം, ക​​രാ​​റി​​ന്‍റെ കാ​​ലാ​​വ​​ധി ക​​ഴി​​യ​​ല്‍ എ​​ന്നീ കാ​​ര​​ണ​​ങ്ങ​​ളാ​​ല്‍ ഭൂ​​രി​​ഭാ​​ഗം പേ​​രും ജോ​​ലി അ​​വ​​സാ​​നി​​പ്പി​​ച്ചു​​വെ​​ന്നാ​​ണു വ​​നി​​താ ക​​മ്മീ​​ഷ​​ന്‍ ക​​ണ്ടെ​​ത്തി​​യ​​ത്.

പ്ര​​ഫ​​ഷ​​ണ​​ല്‍ യോ​​ഗ്യ​​ത​​യു​​ള്ള 63 ശ​​ത​​മാ​​നം പേ​​രും മു​​മ്പ് ജോ​​ലി ഉ​​ണ്ടാ​​യി​​രു​​ന്ന​​വ​​രാ​​ണ്. 7.3 ശ​​ത​​മാ​​നം പേ​​ര്‍ക്ക് മാ​​ത്ര​​മാ​​ണു പാ​​ര്‍ട്ട് ടൈം ​​ജോ​​ലി​​യോ ഇ​​ത​​ര വ​​രു​​മാ​​ന മാ​​ര്‍ഗ​​മോ ഉ​​ള്ള​​ത്. ജോ​​ലി ചെ​​യ്യു​​ന്ന സ്ത്രീ​​ക​​ളോ​​ടു​​ള്ള മ​​നോ​​ഭാ​​വം മാ​​റ്റു​​ന്ന​​തി​​നു ബോ​​ധ​​വ​​ത്ക​​ര​​ണ​​വും പ്ര​​ചാ​​ര​​ണ​​വും ന​​ട​​ത്ത​​ണം.

വി​​വാ​​ഹ​​പൂ​​ര്‍വ കൗ​​ണ്‍സ​​ലിം​​ഗു​​ക​​ളി​​ല്‍ പ്രാ​​യ​​മാ​​യ​​വ​​രു​​ടെ​​യും കു​​ട്ടി​​ക​​ളു​​ടെ​​യും സം​​ര​​ക്ഷ​​ണ ചു​​മ​​ത​​ല ഉ​​ള്‍പ്പെ​​ടെ​​യു​​ള്ള ഗാ​​ര്‍ഹി​​ക ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​ങ്ങ​​ള്‍ സ്ത്രീ​​യും പു​​രു​​ഷ​​നും തു​​ല്യ​​മാ​​യി ഏ​​റ്റെ​​ടു​​ക്കേ​​ണ്ട​​തി​​ന്‍റെ ആ​​വ​​ശ്യ​​ക​​ത ഉ​​ള്‍പ്പെ​​ടു​​ത്ത​​ണം.

പി​​തൃ​​ത്വ അ​​വ​​ധി വ്യ​​വ​​സ്ഥ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ക, ജോ​​ലി​​ക്കാ​​രാ​​യ സ്ത്രീ​​ക​​ള്‍ക്കു നി​​കു​​തി ഇ​​ള​​വ് ന​​ല്‍കു​​ക, പ്രാ​​യ​​മാ​​യ​​വ​​രെ​​യും കു​​ട്ടി​​ക​​ളെ​​യും സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​നുവേ​​ണ്ടി സ​​ര്‍ക്കാ​​ര്‍ത​​ല​​ത്തി​​ല്‍ സം​​രം​​ഭ​​ങ്ങ​​ള്‍ ആ​​രം​​ഭി​​ക്കു​​ക തു​​ട​​ങ്ങി​​യ നി​​ര്‍ദേ​​ശ​​ങ്ങ​​ളും വ​​നി​​താ ക​​മ്മീ​​ഷ​​ന്‍ സ​​മ​​ര്‍പ്പി​​ച്ചി​​ട്ടു​​ണ്ട്.