കയര്‍ത്തൊഴിലാളികള്‍ക്ക് കൂലി വര്‍ധിപ്പിക്കണം
1482700
Thursday, November 28, 2024 5:24 AM IST
ചേര്‍ത്തല: കയര്‍മേഖലയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് നിശ്ചയിച്ച കയര്വിലയും പിരികൂലിയും വര്‍ധിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. ചകിരിക്ക് മുന്‍കാലങ്ങളേക്കാള്‍ ഇരട്ടിവിലയാണ്. പിരികൂലിയാകട്ടെ തൊഴിലാളികള്‍ക്ക് ദിവസച്ചെലവിനുപോലും തികയുന്നില്ല. ഇതുമൂലം കയര്‍മേഖലയിലെ തൊഴിലാളികള്‍ മറ്റുതൊഴില്‍ മേഖലയിലേക്കു പോകുകയാണ്.
അതുകൊണ്ട് കയര്വിലയില് അമ്പതുശതമാനവും കയര്‍ത്തൊഴിലാളികള്‍ക്ക് നാല്‍പ്പതു ശതമാനം കൂലിവര്‍ധനവും വരുത്തണമെന്ന് തൈക്കാട്ടുശേരി പഞ്ചായത്ത് സംയോജിത കയര്‍വ്യവസായ സഹകരണസംഘം ഡയറക്ടര്‍ ബോര്‍ഡ് യോഗം ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും നിവേദനം സമര്‍പ്പിക്കാനും തീരുമാനിച്ചു. പ്രസിഡന്റ് ജോസഫ് വടക്കേക്കരി, വി.ഇ. ജോണ്‍ ഷാജി, കെ.പി. കാര്ത്തികേയന്, വര്‍ഗീസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.