ആല​പ്പു​ഴ: സ്‌​പെ​ഷ​ല്‍ സ​മ്മ​റി റി​വി​ഷ​ന്‍ 2025ന്‍റെ ​ഭാ​ഗ​മാ​യി 28 വ​രെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കാ​ന്‍ അ​വ​സ​രം. 17 വ​യ​സ് പൂ​ര്‍​ത്തി​യാ​ക്കി​യ എ​ല്ലാ​വ​ര്‍​ക്കും വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കു​ന്ന​തി​ന് മു​ന്‍​കൂ​റാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ 2025 ജ​നു​വ​രി ഒ​ന്നി​ന് 18 വ​യ​സ് പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​വ​ര്‍​ക്ക് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു ചേ​ര്‍​ക്കാ​നു​ള്ള സൗ​ക​ര്യ​വും പ്ര​സ്തു​ത തീ​യ​തിവ​രെ എ​ല്ലാ താ​ലൂ​ക്ക് ഓ​ഫീ​സ് തെര​ഞ്ഞെ​ടു​പ്പ്് വി​ഭാ​ഗ​ത്തി​ലും ല​ഭ്യ​മാ​ണ്.

ജി​ല്ല​യി​ലെ താ​ലൂ​ക്ക് ഓ​ഫീ​സി​ലും വി​ല്ലേ​ജ് ഓ​ഫീ​സി​ലും ഒ​ക്‌ടോബ​ര്‍ 29 ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ശോ​ധി​ക്കാ​വു​ന്ന​തും പ​രി​ശോ​ധ​ന​യി​ല്‍ അ​ര്‍​ഹ​രാ​യ ആ​രെ​ങ്കി​ലും ഒ​ഴി​വാ​ക്ക​പ്പെ​ട്ട​താ​യി ക​ണ്ടാ​ല്‍ പ്ര​സ്തു​ത വോ​ട്ട​ര്‍​മാ​രെ അ​വ​ര്‍ അ​ര്‍​ഹ​രാ​ണെ​ങ്കി​ല്‍ വീ​ണ്ടും പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​ന് ഫോ​റം 6-ല്‍ ​അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു വേ​ണ്ട സ​ഹാ​യം എ​ല്ലാ താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലെ തി​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗ​ത്തി​ലും ല​ഭി​ക്കു​ന്ന​താ​ണെ​ന്ന് ജി​ല്ല ക​ള​ക്ട​ര്‍ അ​ല​ക്സ് വ​ര്‍​ഗീ​സ് അ​റി​യി​ച്ചു.

വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കു​ന്ന​തി​നും തി​രു​ത്തു​ന്ന​തി​നും ഒ​ഴി​വാ​ക്കു​ന്ന​തി​നും മൊ​ബൈ​ല്‍ ഫോ​ണി​ലെ പ്ലേ ​സ്റ്റോ​ര്‍വ​ഴി ഡൗ​ണ്‍ ലോ​ഡ് ചെ​യ്ത് ല​ഭ്യ​മാ​കു​ന്ന വോ​ട്ടേ​ഴ്‌​സ് ഹെ​ല്‍​പ്‌ലൈ​ന്‍ ആ​പ്പ് കൂ​ടാ​തെ www.voters. eci.gov.in, www.ceo.kerala. gov.in എ​ന്നീ വെ​ബ് സൈ​റ്റു​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ം.

ജി​ല്ലാ ക​ള​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ പൊ​തുജ​ന​ങ്ങ​ള്‍​ക്ക് വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് 1950 ന​മ്പ​രാ​യു​ള്ള കോ​ള്‍ സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.