മുഹ​മ്മ: ന​സ്ര​ത്ത് കാ​ർ​മ​ൽ ആ​ശ്ര​മ ദേവാ​ല​യ​ത്തി​ൽ അ​മലോ​ത്ഭ​വ മാ​താ​വി​ന്‍റെ ദ​ർ​ശ​നത്തി​രു​നാ​ൾ 29 മു​ത​ൽ ഡി​സം​ബ​ർ എ​ട്ടു​വ​രെ ആ​ഘോ​ഷി​ക്കും. 29നു ​വൈ​കുന്നേരം 5.30ന് ​ആ​ശ്ര​മ ദേ​വാ​ല​യ പ്രി​യോ​ർ ഫാ.​പോ​ൾ തു​ണ്ടു​പ​റ​മ്പി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ കൊ​ടി​യേ​റ്റ്. തു​ട​ർ​ന്ന് മു​ഹ​മ്മ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന വി​കാ​രി ഫാ.​ആ​ന്‍റ​ണി കാ​ട്ടു​പ്പാ​റ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, 8.30ന് ​കു​ടും​ബന​വീ​ക​ര​ണ ധ്യാ​നം.

30നും ​ഡി​സം​ബ​ർ ഒ​ന്നി​നും വൈ​കുന്നേരം 5.30ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി ,കു​ടും​ബന​വീ​ക​ര​ണ ധ്യാ​നം. മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​ദി​ന​മാ​യ ര​ണ്ടി​ന് വൈ​കുന്നേരം 5.30ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, പ്ര​സം​ഗം , നൊ​വേ​ന, ഒ​പ്പീ​സ്. വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെയും വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ​യു​ടെ​യും തി​രു​നാ​ൾ ദി​ന​മാ​യ മൂ​ന്നി​ന് വൈ​കുന്നേരം 5.30ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി , പ്ര​സം​ഗം ,നൊ​വേ​ന, പ്ര​ദ​ക്ഷി​ണം.

വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ ദി​ന​മാ​യ നാ​ലി​ന് വൈ​കി​ട്ട് 5.30-ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, പ്ര​സം​ഗം, നൊ​വേ​ന, പ്ര​ദ​ക്ഷി​ണം. വി​ശു​ദ്ധ ചാ​വ​റ പി​താ​വി​ന്‍റെ തി​രു​നാ​ൾ ദി​ന​മാ​യ അ​ഞ്ചി​ന് വൈ​കുന്നേരം 5.30ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, പ്ര​സം​ഗം, നൊ​വേ​ന, പ്ര​ദ​ക്ഷി​ണം. ആ​റി​നു വൈ​കുന്നേരം അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, നൊ​വേ​ന, പ്ര​സം​ഗം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീർ​വാ​ദം.