അന്പല​പ്പു​ഴ: പു​റ​മ്പോ​ക്കുഭൂ​മി വൃ​ത്തി​യാ​ക്കാൻ കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രോ​ടൊ​പ്പം എ​ത്തി​യ പ​ഞ്ചാ​യ​ത്തം​ഗ​ത്തെ സ​മീ​പ​വാ​സി ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​താ​യി പ​രാ​തി. അ​മ്പ​ല​പ്പു​ഴ തെ​ക്ക് 12-ാം വാ​ർ​ഡം​ഗം മ​നോ​ജ്കു​മാ​റി​നെ​യാ​ണ് പു​റ​മ്പോ​ക്ക് ഭൂ​മി​യോ​ടു ചേ​ര്‍​ന്ന് താ​മ​സി​ക്കു​ന്ന ബാ​ബു​വും മ​ക​നും ചേ​ര്‍​ന്ന് ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​നോ​ജ്കു​മാ​ര്‍ അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളി​ല്‍​പ്പെ​ട്ട ചി​ല​രു​ടെ വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​കൂ​ടി​യാ​ണി​ത്. മൂ​ന്ന​ര മീ​റ്റ​റോ​ളം വീ​തി​യി​ലും 30 മീ​റ്റ​റോ​ളം നീ​ള​ത്തി​ലു​മാ​യി​രു​ന്ന പു​റ​മ്പോ​ക്കുഭൂ​മി വ​ര്‍​ഷ​ങ്ങ​ളാ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ വ​ഴി​യാ​യി ഉ​പ​യോ​ഗി​ച്ചുവ​രു​ക​യാ​ണ്. വ​ഴി​യോ​ടു ചേ​ര്‍​ന്നു സ്ഥ​ലം വാ​ങ്ങി താ​മ​സ​മാ​ക്കി​യ ബാ​ബു​വും മ​റ്റൊ​രാ​ളും പു​റ​മ്പോ​ക്ക് ഭൂ​മി​ കൈയേറി​യ​തോ​ടെ വ​ഴി ഒ​രു മീ​റ്റ​റാ​യി കു​റ​ഞ്ഞു.

ഇ​തു സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്തും കൈയേ​റ്റ​ക്കാ​രും ത​മ്മി​ൽ നി​യ​മ​ന​ട​പ​ടി​ക​ള്‍ നടന്നുവരി കയാണ്. നി​ല​വി​ലു​ള്ള വ​ഴി കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന​തി​നാ​ല്‍ തൊ​ഴി​ലു​റ​പ്പി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി വൃ​ത്തി​യാ​ക്കാനാണ് പ​ഞ്ചാ​യ​ത്തം​ഗം ഇ​വ​രോ​ടൊപ്പം സ്ഥ​ലത്തെത്തി​യ​ത്.

ഈ ​സ​മ​യം മ​ക​നോ​ടൊ​പ്പം ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ബാ​ബു കൈയില്‍ ക​രു​തി​യി​രു​ന്ന ഇ​രു​മ്പുപൈ​പ്പി​ല്‍ ഘ​ടി​പ്പി​ച്ച ച​വ​ര്‍ ഇ​ര​ണ്ടി​യു​മാ​യി അ​സ​ഭ്യം വി​ളി​ച്ചു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. ഒ​ഴി​ഞ്ഞുമാ​റി​യ​തിനാൽ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ പ്പെട്ടു.ഇതിനി​ടെ നി​ല​ത്തു​വീ​ണ മ​നോ​ജി​നെ കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രും മ​റ്റു​ചി​ല​രും ചേ​ര്‍​ന്ന് സ​മീ​പ​ത്തെ വീട്ടിലെത്തിച്ചു.

ബാ​ബു മു​മ്പും അ​ക്ര​മക്കേ​സി​ല്‍ പ്ര​തി​യാ​യി​ട്ടു​ണ്ട്. പ​ട്ടി​ക ജാ​തി​യി​ല്‍​പ്പെ​ട്ട ഗൃ​ഹ​നാ​ഥ​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​രി​ക്കെ​യാ​ണ് പ​ഞ്ചാ​യ​ത്തം​ഗ​ത്തെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്. കൂ​ടാ​തെ കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു മു​ന്നി​ല്‍ മാ​ന​സി​ക​മാ​യി ത​ക​ര്‍​ക്കു​ന്ന ഭാ​ഷ​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ത​ന്നെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യ​താ​യും മ​നോ​ജ് അ​മ്പ​ല​പ്പു​ഴ സി​ഐ​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.