ചമ്പക്കുളം ബസ് സ്റ്റാൻഡിൽനിന്നു സ്റ്റേ സർവീസ് പുനരാരംഭിക്കണമെന്ന്
1482291
Tuesday, November 26, 2024 7:33 AM IST
മങ്കൊമ്പ് : ചമ്പക്കുളം കിഴക്കേക്കര ബസ് സ്റ്റാൻഡിൽനിന്നു സ്റ്റേ സർവീസ് പുനരാരംഭിക്കുക, ചമ്പക്കുളം ഗവൺമെന്റ് ആശുപത്രിയിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ചമ്പക്കുളം വികസനസമിതിയുടെ ആഭിമുഖ്യത്തിൽ ബഹുജനങ്ങളിൽ നിന്നു ഒപ്പ് ശേഖരണം നടത്തി.
ഇത് സംബന്ധിച്ചു ചമ്പക്കുളം ഗവൺമെന്റ് ആശുപത്രിക്കു സമീപം സമിതി പ്രസിഡന്റ് ഡി. തങ്കച്ചന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കുട്ടനാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രഡിഡന്റ് കെ.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു, സമിതി സെക്രട്ടറി അഗസ്റ്റിൻ ജോസ്, പി.കെ. ഭാർഗവൻ, ആർ.രാധാകൃഷ്ണൻ എന്നിവർപ്രസംഗിച്ചു, രാജു കോലപ്പള്ളി, പ്രതാപൻ പുല്ലങ്ങടി, കെ പി ബാബു മുപ്പതിൽച്ചിറ , കെ ഹരിക്കുട്ടൻ എന്നിവർ ഒപ്പ് ശേഖരണത്തിന് നേതൃത്വം നൽകി.