വാർഡ് പുനർനിർണയം അട്ടിമറിച്ചു: രമേശ് ചെന്നിത്തല
1482694
Thursday, November 28, 2024 5:16 AM IST
ഹരിപ്പാട്: വാര്‍ഡുകളുടെ പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് ഇലക്ഷന് കമ്മീഷന്റെ മാനദന്ധങ്ങള്‍ പൂര്‍ണമായും കാറ്റില്‍പ്പറത്തി ഒരുപറ്റം ഉദ്യോഗസ്ഥന്മാരെ ഉപയോഗിച്ച് രാഷ്ട്രീയ പ്രേരിതമായി അട്ടിമറിച്ചിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഇതിനെതിരേ അപ്പീല്‍ കൊടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ഹരിപ്പാട്, കാര്‍ത്തികപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ത്തികപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷംസുദീന്‍ കായിപ്പുറം അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ്, കെപിസിസി നിര്‍വാഹക സമിതിയംഗം കോശി എം. കോശി, എ.കെ. രാജന്, എം.കെ. വിജയന്, ജോണ്‍ തോമസ്, എസ്. ദിപു, മുഞ്ഞിനാട്ട് രാമചന്ദ്രന്, അഡ്വ. വി. ഷുക്കൂര്‍, ജേക്കബ് തമ്പാന്, ബിനു ചുള്ളിയില്‍, എം.ആര്. ഹരികുമാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ നേതൃയോഗത്തില്‍ പങ്കെടുത്തു.