ചെ​ങ്ങ​ന്നൂ​ർ: അ​മൃ​ത് മി​ഷ​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ൽ ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ​യ്ക്ക് 1.81 കോ​ടി രൂ​പ​യു​ടെ അ​നു​മ​തി. ഈ ​തു​ക ഉ​പ​യോ​ഗി​ച്ച് പൈ​പ്പുലൈ​ൻ വി​ക​സ​നം, ഗാ​ർ​ഹി​ക ക​ണ​ക്‌ഷ‌‌‌​നു​ക​ൾ എ​ന്നി​വ ന​ട​പ്പാ​ക്കും. പ​ദ്ധ​തി ചെ​ല​വി​ന്‍റെ 50 ശ​ത​മാ​നം കേ​ന്ദ്ര​വും 30 ശ​ത​മാ​നം സം​സ്ഥാ​ന​വും 20 ശ​ത​മാ​നം ന​ഗ​ര​സ​ഭ​യു​മാ​ണ് വ​ഹി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​മൃ​ത് മി​ഷ​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ന്ന​താ​ധി​കാ​ര​സ​മി​തി യോ​ഗ​മാ​ണ് മ​റ്റ് 71 ന​ഗ​ര​സ​ഭ​ക​ളി​ലെ പ​ദ്ധ​തി​ക്കൊ​പ്പം ചെ​ങ്ങന്നൂ​ർ ന​ഗ​ര​സ​ഭ​യു​ടെ പ​ദ്ധ​തി​ക്ക് അം​ഗീകാ​രം ന​ല്കി​യ​ത്.

* എ​ല്ലാ വീ​ടു​ക​ളി​ലും ശു​ദ്ധ​ജ​ലം പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം: ചെ​ങ്ങ​ന്നൂ​രി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും ശു​ദ്ധ​ജ​ലം എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ഈ ​പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

* ഗാ​ർ​ഹി​ക ക​ണ​ക‌്ഷ​നു​ക​ൾ: നി​ല​വി​ൽ 3400 ഗാ​ർ​ഹി​ക ക​ണ​ക‌്ഷ​നു​ക​ളു​ള്ള ന​ഗ​ര​സ​ഭ​യി​ൽ, ഈ ​പ​ദ്ധ​തി​യി​ലൂ​ടെ 800 പു​തി​യ ക​ണ​ക്ഷ​നു​ക​ളാ​ണ് കൊ​ടു​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 400 വീ​ടു​ക​ളി​ലാ​ണ് ഗാ​ർ​ഹി​ക ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന​ത്.

* പൊ​തു ടാ​പ്പു​ക​ൾ​ക്ക് വി​ട: പു​തി​യ ക​ണ​ക‌്ഷ​നു​ക​ളു​ടെ വ്യാ​പ​ന​ത്തോ​ടെ പൊ​തു​ടാ​പ്പു​ക​ൾ ക്ര​മേ​ണ നി​ർ​ത്ത​ലാ​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തു​വ​ഴി വെ​ള്ളം പാ​ഴാ​കു​ന്ന​ത് ത​ട​യാ​നും ശു​ദ്ധ​ജ​ല ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നും സാ​ധി​ക്കും.

* അ​ധി​ക പ​ദ്ധ​തി​ക​ൾ: ചെ​റു​കി​ട കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ: വേ​ല​മ്പാ​റ, വ​ലി​യ​ക്കു​ള​ത്തും​പാ​ട്ട് എ​ന്നീ കു​ള​ങ്ങ​ൾ ന​വീ​ക​രി​ച്ച് ചെ​റു​കി​ട കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്.

* സ​മ്പൂ​ർ​ണ കു​ടി​വെ​ള്ള പ​ദ്ധ​തി: അ​മൃ​ത് പ​ദ്ധ​തി​ക്കൊ​പ്പം, ചെ​ങ്ങ​ന്നൂ​ർ സ​മ്പൂ​ർ​ണ കു​ടി​വെ​ള്ള പ​ദ്ധ​തി​യും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 15 ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള ഒ​രു ജ​ല​സം​ഭ​ര​ണി​യു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

* ഭാ​വി പ്ര​തീ​ക്ഷ​ക​ൾ: ഈ ​പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ചെ​ങ്ങ​ന്നൂ​രി​ലെ ദീ​ർ​ഘ​കാ​ല കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ന​ഗ​ര​വാ​സി​ക​ൾ​ക്ക് ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​ക്കു​ക​യും ജീ​വി​തനി​ല​വാ​രം ഉ​യ​ർ​ത്തു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ഈ ​പ​ദ്ധ​തി​ക​ളു​ടെ ല​ക്ഷ്യം.