ചെ​ങ്ങ​ന്നൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ശു​ചീ​ക​ര​ണത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഒക്‌ടോ​ബ​റിലെ വേ​ത​നം ല​ഭി​ക്കാ​ത്ത​തി​ൽ റെ​യി​ൽ​വേ കോ​ൺ​ട്രാ​ക്ട് മ​സ്ദൂ​ർ സം​ഘം (ബി​എം​എ​സ്) പ്ര​തി​ഷേ​ധിച്ചു.

ശു​ചീ​ക​ര​ണ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് വേ​ത​നം ന​ൽ​കാ​ത്ത​ത് അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​മാ​ണെ​ന്നും എ​ത്ര​യും പെ​ട്ടെ​ന്ന് വേ​ത​നം ന​ൽ​ക​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം പ്ര​ത്യ​ക്ഷ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും ബി​എം എ​സ് മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് കെ. ​സ​ദാ​ശി​വ​ൻ പി​ള്ള, മേ​ഖ​ല സെ​ക്ര​ട്ട​റി ബി​നു കു​മാ​ർ, മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി വി​പി​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.