കായം​കു​ളം: കാ​യം​കു​ളം രാ​ജാ​വ് വീ​രച​രി​ത്രം സൃ​ഷ്‌​ടി​ച്ച കാ​യം​കു​ള​ത്തി​ന്‍റെ പ​ട​യോ​ട്ട ഭൂ​മി​യി​ൽ ഇ​നി ക​ല​യു​ടെ കേ​ളി​കൊ​ട്ട്. നാ​ലുദി​വ​സം ക​ല​യു​ടെ രാ​പ​ക​ലു​ക​ൾ സ​മ്മാ​നി​ച്ച് ആ​ല​പ്പു​ഴ റ​വ​ന്യു ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​നു നാ​ളെ കാ​യം​കു​ളം ഗ​വ​. ഗേ​ൾ​സ് എ​ച്ച്‌എ​സ്‌എ​സി​ല്‍ തി​രി​തെ​ളി​യും.​

നാ​ളെ രാ​വി​ലെ ഒ​മ്പ​തി​ന് ആ​ല​പ്പു​ഴ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്‌​ട​ര്‍ ഇ.​എ​സ്. ശ്രീ​ല​ത പ​താ​ക ഉ​യ​ർ​ത്തും. രാ​വി​ലെ പ​ത്തി​ന് വി​ദ്യാ​ഭ്യാ​സമ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ക്കും.

യു. ​പ്ര​തി​ഭ എം​എ​ൽ​എ അ​ധ്യ​ക്ഷ​യാ​കും. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്‌​സ​ൺ പി. ​ശ​ശി​ക​ല മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തും. കെ.സി. വേ​ണു​ഗോ​പാ​ൽ എം​പി മു​ഖ്യ അ​തി​ഥി​യാ​കും.​ എംഎ​ൽഎ​മാ​രാ​യ എം.എ​സ്. അ​രു​ൺ​കു​മാ​ർ, ര​മേ​ശ് ചെ​ന്നി​ത്ത​ല, പി.പി. ചി​ത്ത​ര​ഞ്ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

എ​ട്ടുവ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്‌​ക്കു​ശേ​ഷ​മാ​ണ് കാ​യം​കു​ളം വീ​ണ്ടും ക​ലോ​ത്സ​വ​ത്തി​ന് വേ​ദി​യാ​കു​ന്ന​ത്. ഇ​ത്ത​വ​ണ 13 വേ​ദി​ക​ളി​ലാ​യി 316 ഇ​ന​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റു​ക. 11 ഉ​പ​ജി​ല്ല​ക​ളി​ല്‍ നി​ന്നാ​യി ആ​റാ​യി​ര​ത്തോ​ളം ക​ലാ പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​യ്‌​ക്കും.​ഡി​സം​ബ​ർ മൂന്നിന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തും. മ​ന്ത്രി പി. ​പ്ര​സാ​ദ് വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്യും. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി മു​ഖ്യാ​തി​ഥി​യാ​കും. എം​എ​ൽ​എമാ​രാ​യ ദ​ലീ​മ​ജോ​ജോ, എ​ച്ച്. സ​ലാം,തോ​മ​സ് കെ. ​തോ​മ​സ്, ജി​ല്ലാ ക​ള​ക്ട​ർ അ​ല​ക്സ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.