പാലുകാച്ചി; പാചകപ്പുര ഒരുങ്ങി
1482690
Thursday, November 28, 2024 5:16 AM IST
കായംകുളം: റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ പാചകപ്പുരയുടെ പാലുകാച്ചല്‍ കായംകുളം നഗരസഭാ ചെയര്‍പേഴ്സണ്‍ പി. ശശികല നിര്‍വഹിച്ചു. കറ്റാനം സ്വദേശി അനിലിന്റെ നേതൃത്വത്തിലാണ് പാചകം. ദിവസേന 3000ലധികം പേര്‍ക്കാണ് ഭക്ഷണം ഒരുക്കുന്നത്. സാധാരണയില്‍നിന്നു വ്യത്യസ്തമായി അഞ്ചു ദിവസം ഭക്ഷണം ഒരുക്കുന്നുണ്ട്.
ഇന്ന് രചനാമത്സരങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണക്രമീകരണം ഒരുക്കിയിട്ടുണ്ട്. ബാക്കിയുള്ളനാലു ദിവസം പ്രഭാതഭക്ഷണവും തുടര്‍ന്ന് പായസം ഉള്‍പ്പെടെ സമൃദ്ധമായ ഉച്ചഭക്ഷണവുമാണ് ഒരുക്കുന്നത്. കലോത്സവത്തിന്റെ സമാപന ദിവസം പാല്‍പ്പായസവും ഉണ്ട്.
ഫുഡ് കമ്മിറ്റി ചെയര്മാന് എ.പി. ഷാജഹാന് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ബിദു രാഘവന്, ലേഖ സോമരാജന്, റെജി മാവനാല്‍, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സുനില്‍ കൊപ്പാറേത്ത്, ഫുഡ് കമ്മിറ്റി കണ്‍വീനര്‍ ഉദയകുമാര്‍, ബി. പത്മകുമാര്‍, കെ. ആര്. വിശ്വംഭരന്, മെഹറലി അമാന്‍, വി.ആര്. ബീന,
ഡോ. അനസ്, ബി. ബിജു, കെ.എന്‍. അശോകുമാര്‍, കെ. രഘുകുമാര്‍, ഐ. ഹുസൈന്, എ. മുജീബ് തൗഫീഖ്, അനസ് എം. അഷറഫ്, എസ്. അമ്പിളി,രാജീവ് കണ്ടല്ലൂര്‍,പ്രമോദ്, തനൂജ,ഷേര്‍ളി, രാജേഷ്, മധുലാല്‍ മനോജ്, പി.എ. കുഞ്ഞുമോന്, സന്തോഷ് എന്നിവര്‍ പങ്കെടുത്തു.