മാ​വേ​ലി​ക്ക​ര : സം​സ്ഥാ​ന സ​ർ​ക്കാ​ർ കി​ഫ്‌​ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​നു​വ​ദി​ച്ച ക​ല്ലു​മ​ല റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ അ​ടു​ത്ത​മാ​സം ആ​ദ്യ​വാ​രം ആ​രം​ഭി​ക്കും.
മേ​ൽ​പ്പാ​ലം നി​ർ​മാ​ണ​ത്തി​ന് 2021 ൽ 38.22 ​കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. റോ​ഡ്സ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ് കോ​ർ​പ​റേ​ഷ​ൻ കേ​ര​ള ലി​മി​റ്റ​ഡ് നി​ർ​മാ​ണ​ച്ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ക​യും സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ ഉ​ൾ​പ്പെ​ടെയുള്ള ന​ട​പ​ടി​ക​ൾ ന​ട​പ്പാ​ക്കു​ക​യും ചെ​യ്തു.

ആ​ർബിഡിസികെ ത​യാ​റാ​ക്കി​യ പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം മേ​ൽ​പാ​ലം നി​ർ​മാ​ണ​ത്തി​ന് പ​ത്തു കോ​ടി രൂ​പ കൂ​ടു​ത​ലാ​യി വേ​ണ്ടി വ​ന്നു. എം. ​എ​സ്. അ​രു​ൺ​കു​മാ​ർ എം​എ​ൽ​എ കി​ഫ്‌​ബി അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തി​നെത്തു​ട​ർ​ന്ന് ന​വം​ബ​ർ 23 ന് ​കി​ഫ്‌​ബി അ​ധി​ക തു​ക ഉ​ൾ​പ്പെ​ടെ 48.33 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.

കെഎ​സ്ഇ​ബിയു​ടെ​യും കേ​ര​ള വാ​ട്ട​ർ അഥോ​റി​റ്റി​യു​ടെ​യും ലൈ​നു​ക​ൾ മാ​റ്റു​ന്ന​തി​നു​ള്ള തു​ക അ​നു​വ​ദി​ച്ചു ന​ൽ​കു​ക​യും അ​തി​ന്‍റെ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു. 39 സ്ഥ​ലം ഉ​ട​മ​ക​ൾ​ക്ക്‌ 10.69 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി. 62.7 ആ​ർ സ്ഥ​ല​മാ​ണ് ഏ​റ്റെ​ടു​ത്ത​ത്. ന​ഗ​ര പ്ര​ദേ​ശ​മാ​യ​തി​നാ​ൽ കൂ​ടി​യ വി​പ​ണി വി​ല ന​ൽ​കി​യാ​ണ് സ്ഥ​ല​വും കെ​ട്ടി​ട​ങ്ങ​ളും ഏ​റ്റെ​ടു​ത്ത​ത്. ഇ​തി​നാ​യി നേ​ര​ത്തേ ക​ണ​ക്കാ​ക്കി​യി​രു​ന്ന​തി​ലും കൂ​ടു​ത​ൽ തു​ക ആ​വ​ശ്യ​മാ​യിവ​ന്നു. അ​തി​നാ​ലാ​ണ് 10 കോ​ടി രൂ​പ അ​ധി​ക​മാ​യി വേണ്ടിവ​ന്ന​ത്.

ക​ല്ലു​മ​ല മേ​ൽ​പ്പാ​ലം പ​ദ്ധ​തി​ക്ക്‌ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള അ​ന്തി​മ വി​ജ്ഞാ​പ​നം ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. പൊ​തു​മ​രാ​മ​ത്ത് പാ​ലം വി​ഭാ​ഗം ചീ​ഫ് എ​ഞ്ചി​നീ​യ​ർ, പൊ​തു​മ​രാ​മ​ത്ത് ഡി​സൈ​ൻ വി​ഭാ​ഗം ചീ​ഫ് എൻജിനിയ​ർ, ആ​ർ. ബിഡിസികെ ജ​ന​റ​ൽ മാ​നേ​ജ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സാ​ങ്കേ​തി​ക സ​മി​തി​യാ​ണ് പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ അം​ഗീ​ക​രി​ച്ചു സാ​ങ്കേ​തി​ക അ​നു​മ​തി ന​ൽ​കി​യ​ത്.

മാ​വേ​ലി​ക്ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ന് വ​ട​ക്കു​ള്ള ഗേ​റ്റി​ലാ​ണ് മേ​ൽ​പ്പാ​ലം വ​രു​ന്ന​ത്. വെ​ള്ളൂ​ർ​ക്കു​ളം മു​ത​ൽ ബി​ഷ​പ് മൂ​ർ കോ​ള​ജ് ഹോ​സ്റ്റ​ലി​ന് കി​ഴ​ക്ക് വ​ശം വ​രെ 500 മീ​റ്റ​ർ നീ​ള​ത്തി​ലും 10.2 മീ​റ്റ​ർ വീ​തി​യി​ലു​മാ​ണ് പാ​ലം നി​ർ​മാ​ണം. ഒ​ന്ന​ര മീ​റ്റ​ർ വി​തി​യി​ൽ ന​ട​പ്പാ​ത​യും ഉ​ണ്ടാ​കും. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി വേ​ഗ​ത​യി​ൽ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ ആ​ർ​ബി​ഡി​സി​കെയ്ക്ക്‌ ​നി​ർ​ദേശം ന​ൽ​കി​യ​താ​യി എം. ​ എ​സ്. അ​രു​ൺ​കു​മാ​ർ എം​എ​ൽ​എ പ​റ​ഞ്ഞു .