വിളംബരറാലി ഒഴിവാക്കി പകരം കുട്ടികളുടെ ഫ്ലാഷ് മോബ്
1482689
Thursday, November 28, 2024 5:16 AM IST
കായംകുളം: റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ പ്രചാരണാര്‍ഥം നാടുണര്‍ത്തി നടത്താറുള്ള വിളംബരറാലി ഒഴിവാക്കി. സാധാരണ റവന്യു കലോത്സവത്തിനു മുന്നോടിയായി വര്‍ണാഭമായ ഘോഷയാത്ര സംഘടിപ്പിക്കാറുണ്ട.് എന്നാല്‍, കായംകുളത്ത് അതുണ്ടായില്ല. പകരം പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ കുട്ടികളുടെ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു. ആഞ്ഞിലിപ്ര ഗവ. യുപി സ്കൂള്‍ കുട്ടികളാണ് ഫ്ളാഷ് മോബ് നടത്തിയത്.
പുതിയ കാലത്തിന്റെ മാറിവരുന്ന സാഹചര്യങ്ങള്‍, ലഹരിയുടെ ഉപയോഗം കുട്ടികളില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ എന്നിവയുടെ ബോധവത്കരണവുമായി കലയാണ് ലഹരി എന്ന സന്ദേശമാണ് കുട്ടികള്‍ ഫ്ളാഷ് മോബിലൂടെ നല്‍കിയത്. പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ മെഹറലി അമാന്‍, ഐ. ഹുസൈന്, മുജീബ്. എ, മുഹമ്മദ് സഫീര്‍, ഷൈജുമോന്‍ ഐ, വി.ആര്. ബീന, വിഷ്ണു എന്നിവര്‍ നേതൃത്വം നല്കി.
രചനാ മത്സരങ്ങൾ ഇന്ന്
കായംകുളം: റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ആദ്യ ഇനമായ രചനാമത്സരങ്ങൾ ഇന്നു നടക്കും.രാവിലെ 9ന് ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ട് റൂമുകളിലായി മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, സംസ്കൃത, അറബിക് രചനാ മത്സരങ്ങളും കവിത രചന, ചിത്രരചനാ മത്സരങ്ങളും നടക്കും. തുടർന്ന് നാളെ മുതൽ ഡിസംബർ മൂന്നു വരെ മറ്റ് മത്സരങ്ങൾ 13 വേദികളിലായി നടക്കും.