റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നാളെ സമാപിക്കും
1482634
Thursday, November 28, 2024 4:09 AM IST
കലയുടെ നിറച്ചാർത്ത്
പാലക്കാട്: റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം രണ്ടാം ദിനത്തില്‍ 475 പോയിന്റു നേടി ഒറ്റപ്പാലം ഉപജില്ല കുതിക്കുന്നു. 467 പോയിന്റുമായി പട്ടാമ്പി ഉപജില്ലാ രണ്ടാംസ്ഥാനത്തും 463 പോയിന്റുനേടി മണ്ണാര്‍ക്കാട് മൂന്നാം സ്ഥാനത്തുമുണ്ട്.
മറ്റു ഉപജില്ലകളുടെ പോയിന്റുനില: പാലക്കാട്- 458, ആലത്തൂര്‍- 456, തൃത്താല- 455, കൊല്ലങ്കോട്- 417, ചെര്‍പ്പുളശേരി- 415, ചിറ്റൂര്‍- 406, ഷൊര്‍ണൂര്‍- 394, പറളി- 336, കുഴല്‍മന്ദം- 252. സ്കൂള്‍തലത്തില്‍ 285 പോയിന്റുമായി ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം കീരിടം നിലനിര്‍ത്താന്‍ കുതിക്കുകയാണ്. 131 പോയിന്റുനേടി ചിറ്റൂര്‍ വിക്ടോറിയ സ്കൂള്‍ രണ്ടും 117 പോയിന്റുമായി ശ്രീകൃഷ്ണപുരം എച്ച്എസ്എസ് മൂന്നും സ്ഥാനത്തുണ്ട്.
104 പോയിന്റുമായി കൊടുവായൂര്‍ ജിഎച്ച്എസും 101 പോയിന്റുമായി പെരിങ്ങോട് എച്ച്എസ്എസുമാണ് തൊട്ടുപിന്നിൽ.
സബ് ജില്ല യുപി ജനറല്‍ വിഭാഗത്തില്‍ 109 പോയിന്റുമായി ഒറ്റപ്പാലം ഒന്നും 105 പോയിന്റു നേടി ആലത്തൂര്‍ രണ്ടും 103 പോയിന്റുമായി മണ്ണാര്‍ക്കാട് മൂന്നും സ്ഥാനത്തുമുണ്ട്. ഹൈസ്കൂൾ ജനറല്‍ വിഭാഗത്തില്‍ 182 പോയിന്റു നേടി ആലത്തൂര്‍ ഒന്നും 181 പോയിന്റു നേടി പട്ടാമ്പി രണ്ടും 179 പോയിന്റു നേടി ഒറ്റപ്പാലം മൂന്നും സ്ഥാനത്തു തുടരുന്നു.
ഹയർസെക്കൻഡറി ജനറല്‍ വിഭാഗത്തില്‍ 200 പോയിന്റു നേടി തൃത്താല ഒന്നും 199 പോയിന്റുനേടി പട്ടാമ്പി രണ്ടും 197 പോയിന്റു നേടി ഒറ്റപ്പാലം മൂന്നാം സ്ഥാനത്തുമാണ്.
യുപി സംസ്കൃത വിഭാഗത്തില്‍ 65 പോയിന്റുവീതം നേടി ഷൊര്‍ണൂര്‍, ഒറ്റപ്പാലം, പാലക്കാട്, ആലത്തൂര്‍ ഉപജില്ലകൾ ഒന്നാം സ്ഥാനത്തുണ്ട്. 63 പോയിന്റുവീതം നേടി പട്ടാമ്പി, തൃത്താല ഉപജില്ലകൾ രണ്ടാം സ്ഥാനത്തും 59 പോയിന്റുനേടി കൊല്ലങ്കോട് മൂന്നാം സ്ഥാനത്തുണ്ട്.
ഹൈസ്കൂൾ സംസ്കൃതവിഭാഗത്തില്‍ 45 പോയിന്റു വീതം നേടി പട്ടാമ്പി. ചെര്‍പ്പുളശേരി, ഒറ്റപ്പാലം, പാലക്കാട്, ആലത്തൂര്‍ ഒന്നും 43 പോയിന്റുവീതം നേടി തൃത്താല. മണ്ണാര്‍ക്കാട്, കുഴല്‍മന്ദം ഉപജില്ലകൾ രണ്ടും 41 പോയിന്റുവീതം നേടി പറളി, കൊല്ലങ്കോട് ഉപജില്ലകൾ മൂന്നും സ്ഥാനത്താണ്.
യുപി അറബിക് വിഭാഗത്തില്‍ 40 പോയിന്റുവീതം നേടി ഷൊര്‍ണൂര്‍, ഒറ്റപ്പാലം ഒന്നും 38 പോയിന്റു വീതം നേടി കുഴല്‍മന്ദം, തൃത്താല, ചെര്‍പ്പുളശേരി, മണ്ണാര്‍ക്കാട് രണ്ടും 36 പോയിന്റു നേടി പറളി മൂന്നാം സ്ഥാനത്തുമാണ്.
ഹൈസ്കൂൾ അറബിക് വിഭാഗത്തില്‍ 70 പോയിന്റുനേടി ഷൊര്‍ണൂര്‍ ഒന്നും 68 പോയിന്റുവീതം നേടി മണ്ണാര്‍ക്കാട്, തൃത്താല ഉപജില്ലകൾ രണ്ടും 66 പോയിന്റു നേടി ഒറ്റപ്പാലം മൂന്നാം സ്ഥാനത്തുമാണ്. കലോത്സവം നാളെ സമാപിക്കും.