നെല്ലിയാമ്പതിയിൽ യെല്ലോ ലൈൻ കാമ്പയിനു തുടക്കം
1482631
Thursday, November 28, 2024 4:09 AM IST
നെല്ലിയാമ്പതി: നെല്ലിയാമ്പതിയിലെ നിലവിലുള്ള നാലു വിദ്യാഭ്യാസ സ്ഥാപങ്ങളെയും പുകയില രഹിത വിദ്യാലയങ്ങളായി ഉയർത്തുന്നതിനു വേണ്ടി നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിന്റെയും, പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ യെല്ലോ ലൈൻ കാന്പയിന് നടത്തി.
വിദ്യാലയ പരിസരത്തുള്ള റോഡുകളിൽ 100 യാർഡ് അകലെ റോഡിന്റെ കുറുകെ കോട്പ-2003, പുകയില നിരോധിത മേഖലയെന്നു മഞ്ഞ നിറത്തിൽ റോഡിൽ മാർക്കുചെയ്യുന്നതാണ് യെല്ലോ ലൈൻ കാമ്പയിൻ. നിയമലംഘനം നടത്തിയാൽ പുഴ ചുമത്തും.
ഹെൽത്ത് ഇൻസ്പെക്ടർ, പോലീസ് സബ് ഇൻസ്പെക്ടർ, എക്സൈസ് ഇൻസ്പെക്ടർ തുടങ്ങിയ ഉദ്യോഗസ്ഥർക്ക് സ്കൂൾ പരിസരത്തും, കൂടാതെ പൊതുസ്ഥലത്തും പുകവലി കണ്ടാൽ സ്പോട് ഫൈൻ നൽകുവാനും, കേസെടുക്കുവാനും നിയമപ്രകാരം അധികാരം ഉണ്ട്.
നെല്ലിയാമ്പതിയിൽ സീതാർണ്ട് എൽപി സ്കൂൾ, ചന്ദ്രാമല എസ്റ്റേറ്റ് എൽപി സ്കൂൾ, പോത്തുപാറ മണലാരൂ എസ്റ്റേറ്റ് എൽപി സ്കൂൾ, പാടഗിരി പോളച്ചിറക്കൽ ഹയർ സെക്കൻജറി സ്കൂൾ എന്നി നാലു വിദ്യാലയങ്ങളെയാണ് നിലവിൽ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നു ഹെൽത്ത് ഇൻസ്പെക്ടർ ജെ. ആരോകിയം ജോയ്സൺ അറിയിച്ചു.