കീഴാറ്റൂരില്‍ ലൈബ്രറി കൗണ്‍സില്‍ മാലിന്യമുക്തനവകേരളം കാമ്പയിന്
1482722
Thursday, November 28, 2024 5:35 AM IST
തച്ചിങ്ങനാടം: സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള മാലിന്യമുക്തനവകേരളം
ജനകീയ കാമ്പയിനിന്റെ കീഴാറ്റൂര്‍ പഞ്ചായത്തുതല ഉദ്ഘാടനവും ക്ലാസും ജനകീയാസൂത്രണം ജില്ലാ കോഓര്‍ഡിനേറ്റര്‍ എ. ശ്രീധരന് നിര്‍വഹിച്ചു.
ലൈബ്രറി കൗണ്‍സില്‍ കീഴാറ്റൂര്‍ പഞ്ചായത്ത് നേതൃസമിതിയുടെയും തച്ചിങ്ങനാടം ചന്ദ്രന് സ്മാരക ഗ്രന്ഥാലയത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ നേതൃസമിതി കണ്‍വീനര്‍ കെ.എം. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം വി. ജ്യോതിഷ്, ഗ്രന്ഥാലയം പ്രസിഡന്റ് കെ. നാരായണന്, വൈസ് പ്രസിഡന്റുമാരായ പി.ജി. നാഥ്, എസ്.വി. മോഹനന്, ഗ്രന്ഥാലയം ജോയിന്റ് സെക്രട്ടറി എം. രമ്യ, ഗ്രന്ഥാലയം സെക്രട്ടറി സി.പി. നജ്മ യൂസഫ്, ജോയിന്റ് സെക്രട്ടറി പി.എസ്. വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ലൈബ്രറി പ്രതിനിധികളായ കെ. ജയപ്രകാശ്, കെ.എം. ദാസ്, സി.പി. രാംമോഹന്‍, പി.കെ. ദാവൂദ്, ഹമീദ് പട്ടിക്കാട്, എ. പ്രസീജ, സി.പി. ശുഭ, ടി.പി. വിനോദ്, എം. സബിത, എന്‍. ഗംഗാധരന് തുടങ്ങിയവര്‍ പങ്കെടുത്തു.