"സ്ഥാപനങ്ങളിലും ഓഫീസുകളിലും മതിയായ സുരക്ഷാ സംവിധാനങ്ങളില്ല’
1482720
Thursday, November 28, 2024 5:35 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയിലെയും സമീപ പ്രദേശങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിലും ഓഫീസുകളിലും ഫയര്‍ സേഫ്റ്റിയുമായി ബന്ധപ്പെട്ടുള്ള ഉപകരണങ്ങള്‍ കുറവാണെന്നും
ഇവയുള്ള സ്ഥാപനങ്ങളില്‍ തന്നെ പലതിലും പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ഇവിടങ്ങളില്‍
പരിശോധന നടത്തുമെന്നും പെരിന്തല്‍മണ്ണ ഫയര്‍ സ്റ്റേഷന് ഓഫീസര്‍ ബാബുരാജ് അഭിപ്രായപ്പെട്ടു. മിക്ക സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാര്‍ക്ക് ഫയര്‍ സേഫ്റ്റിയുമായി ബന്ധപ്പെട്ടുള്ള പരിശീലനം നല്‍കുന്നില്ല.
ഫയര്‍ ഓഫീസുമായി ബന്ധപ്പെട്ടാല്‍ പരിശീലനം നല്കാന് ഒരുക്കമാണ്. ഒരു വര്‍ഷം കൂടുമ്പോള്‍ ഫയര്‍ എന്‍ഒസി പല സ്ഥാപനങ്ങളും പുതുക്കാത്തതാണ് പ്രധാന കാരണം. ഇത് പുതുക്കുമ്പോള്‍ മാത്രമാണ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെത്തി സ്ഥാപനങ്ങളിലെ ഉപകരണങ്ങള്‍ പരിശോധിക്കൂ.
തുടര്‍ന്ന് സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് പരിശീലനവും നല്‍കും. പലരും ഫയര്‍ എന്‍ഒസി എടുക്കാതെയാണ് സ്ഥാപനങ്ങള്‍ തുടങ്ങുന്നത്. ഇത് അപകടങ്ങള്‍ വരുമ്പോള്‍ തീവ്രത വര്‍ധിപ്പിക്കും.
കഴിഞ്ഞ ദിവസം അങ്ങാടിപ്പുറത്ത് ബൈക്ക് ഷോറൂമിലെ തീപിടിത്തത്തിലും മതിയായ ഫയര്‍ ഉപകരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും പെരിന്തല്‍മണ്ണ ഫയര്‍ സ്റ്റേഷന് ഓഫീസര്‍ ബാബുരാജ് പറഞ്ഞു.