വേങ്ങര ഉപജില്ല മുന്നില്‍
1482715
Thursday, November 28, 2024 5:35 AM IST
ജില്ലാ കലോത്സവത്തില്‍ 160 ഇനങ്ങളുടെ മത്സരം പൂര്‍ത്തിയായപ്പോള്‍ 410 പോയിന്റുമായി വേങ്ങര ഉപജില്ല ഒന്നാമതും 399 പോയിന്റുമായി മലപ്പുറം ഉപജില്ല രണ്ടാമതും 396 പോയിന്റുമായി തിരൂര്‍ ഉപജില്ല മൂന്നാമതുമായി മുന്നേറുന്നു. യുപി വിഭാഗത്തില്‍ 96 പോയിന്റുമായി പെരിന്തല്‍മണ്ണ ഉപജില്ലയും ഹൈസ്കൂള്‍ വിഭാഗത്തില്‍ 175 പോയിന്റുമായി മങ്കട ഉപജില്ലയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 181 പോയിന്റുമായി വേങ്ങര ഉപജില്ലയും മുന്നേറുന്നു. സംസ്കൃതംതലത്തില് 58 പോയിന്റുമായി മേലാറ്റൂര്‍ ഉപജില്ലയും ഹൈസ്കൂള്‍ 33 പോയിന്റുമായി വേങ്ങരയും മേലാറ്റൂര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു
അറബി യുപി വിഭാഗം 35 പോയിന്റുമായി പെരിന്തല്‍മണ്ണ, മലപ്പുറം, അരീക്കോട്, കുറ്റിപ്പുറം കിഴിശേരി ഉപജില്ലകള്‍ തമ്മില്‍ കടുത്ത മല്‍സരമാണ്. അറബി ഹൈസ്കൂള്‍ 50 പോയിന്റുമായി മങ്കട, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ ഉപജില്ലകള്‍ ഒന്നാം സ്ഥാനത്ത് മുന്നേറുന്നു. ഓവര്‍ ആള് പോയിന്റ് നിലയില്‍ സിഎച്ച്എംഎച്ച്എസ് പൂകൊളത്തൂര്‍ ഒന്നാം സ്ഥാനത്തും എവിഎച്ച്എസ് പൊന്നാനി രണ്ടാം സ്ഥാനത്തും എടരിക്കോട് പികഐംഎച്ച്എസ്എസ് മൂന്നാം സ്ഥാനത്തും മുന്നേറുന്നു.
വേദിയില്‍ ഇന്ന്
വേദി 01
ഒപ്പന (എച്ച്എസ്, എച്ച്എസ്എസ്)
വേദി 02
അറബി നാടകം(എച്ച്എസ്എസ്)
വേദി 03
കുച്ചുപ്പുടി (യുപി, എച്ച്എസ്(ഗേള്‍സ്), എച്ച്എച്ച്എസ്(ഗേള്‍സ്)
വേദി 04
മോഹിനിയാട്ടം(യുപി, എച്ച്എസ്, എച്ച്എസ്എസ്)
വേദി 05
കഥാകഥനം(യുപി)
നാടകം(യുപി)
വേദി 06
നാടകം(എച്ച്എസ്)
വേദി 07
അഷ്ടപതി (എച്ച്എസ്ബോയ്സ്, ഗേള്‍സ്)
ഗാനാലാപനം (എച്ച്എസ്ഗേള്സ്, ബോയ്സ്)
വേദി 08
ശാസ്ത്രീയ സംഗീതം (യുപി, എച്ച്എസ്(ഗേള്‍സ്), എച്ച്എസ്എസ്(ഗേള്‍സ്)
വേദി 09
മോണോ ആക്ട് (യുപി, എച്ച്എസ്)
കഥാപ്രസംഗം ( എച്ച്എസ്)
വേദി 10
വയലിന്(എച്ച്എസ്എസ്വെസ്റ്റേണ്, എച്ച്എസ് വെസ്റ്റേണ്‍)
വയലിന് (എച്ച്എസ്പൗരസ്ത്യം, എച്ച്എസ്എസ്പൗരസ്ത്യം)
വേദി 11
പദ്യം അറബി(യുപി, എച്ച്എസ്, എച്ച്എസ്എസ്)
വേദി 12
കഥാപ്രസംഗം(യുപി, എച്ച്എസ്എസ്)
വേദി 13
ഉറുദു ഗസല്‍ (എച്ച്എസ്, എച്ച്എസ്എസ്)
വേദി 14
പദ്യം (യുപിബോയ്സ്, യുപിഗേള്സ്)
പ്രഭാഷണം (യുപി)
അക്ഷരശ്ലോകം(യുപി, എച്ച്എസ്)
വേദി 15
അക്ഷരശ്ലോകം (യുപി, എച്ച്എസ്, എച്ച്എസ്എസ്)
കാവ്യകേളി (എച്ച്എസ്, എച്ച്എസ്എസ്)
വേദി 16
കഥപറയല്‍ (യുപി)
ഗദ്യവായന (യുപി)