കലാവേദിയില്‍ സൗജന്യമായി ചുക്കുകാപ്പിയും ചെറുകടിയും
1482718
Thursday, November 28, 2024 5:35 AM IST
കോട്ടക്കല്‍: ഗവണ്മെന്റ് രാജാസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന മലപ്പുറം റവന്യൂ ജില്ലാ കലോത്സവ വേദിയില്‍ വിദ്യാര്‍ഥികള്‍ക്ക് വൈകുന്നേരം അല്പം വിശപ്പകറ്റാന്‍ ചുക്കുകാപ്പിയും ചെറുകടിയുമായി മീല്‍സ് ഓണ്‍ വീല്‍സ്. ലയണ്‍സ് ഇന്റര്‍നാഷണല്‍ മുന്നോട്ടുവയ്ക്കുന്ന മീല്‍സ് ഓണ്‍ വീല്‍സ് എന്ന പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്.
ലയണ്‍സ് ക്ലബ് ഓഫ് കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍, ചേലേമ്പ്ര നാരായണന് നായര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ സഹകരണത്തോടെ സൗജന്യ ചായ, ചുക്ക് കാപ്പി, ചെറുകടികള്‍ എന്നിവ വിതരണം ചെയ്യുന്ന പദ്ധതി ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318ഡി കാബിനറ്റ് സെക്രട്ടറി ലയണ്‍ പിഎംജഐഫ് കെ.എം. അനില്‍കുമാര്‍, മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി. രമേഷ്കുമാറിന് നല്കി ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് ഓഫ് കാലിക്കട്ട് യൂണിവേഴ്സിറ്റി പ്രസിഡന്റ് ആര്.എസ്. ബിനോയ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ആര്. ശ്രീഹരി സ്വാഗതവും ലയണ്‍ വി. സുരേഷ് പറഞ്ഞു.
ആദ്യദിവസം ചായയ്ക്കും ചുക്കുകാപ്പിക്കും ഒപ്പം ഉണ്ണിയപ്പമാണ് വിതരണം ചെയ്തത്. 29വരെ വൈകുന്നേരം അഞ്ചു മുതല്‍ രാത്രി എട്ട് വരെ ഈ സേവനം ഉണ്ടാകും. ഗവണ്മെന്റ് രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രധാനാധ്യാപകന് എം.വി. രാജന്, ലയണ്‍സ് ഡിസ്ട്രിക് കോ ഓര്‍ഡിനേറ്റര്‍ എം. നാരായണന്, സോണ്‍ ചെയര്‍പേഴ്സണ്‍ അഡ്വ. കെ. ബാബുരാജ്, റീജിയന് ചെയര്‍പേഴ്സണ്‍ സുധീര്‍, കോട്ടക്കല്‍ ഹെര്‍ബല്‍ സിറ്റി ലയണ്‍സ് ക്ലബ് പാസ്റ്റ് പ്രസിഡന്റ് വിരാട് വിജയന്, ഏരിയ ചെയര്‍പേഴ്സണ്‍ സപ്ന, കാലിക്കട്ട് യൂണിവേഴ്സിറ്റി ലയണ്‍സ് ക്ലബ് അംഗങ്ങളായ വി. സുരേഷ്, കെ.ടി. ശ്വേതാഅരവിന്ദ്, പ്രിയ ബാബുരാജ്, സീന, സി.കെ.സജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.