ചെ​​​ന്നൈ: ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ് രൂ​​​പംകൊ​​​ണ്ട ന്യൂ​​​ന​​​മ​​​ർ​​​ദം ശ​​​ക്തി​​​പ്രാ​​​പി​​​ച്ച​​​തോ​​​ടെ ചെ​​​ന്നൈ​​​യി​​​ലും സ​​​മീ​​​പ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും മ​​​ഴ ക​​​ന​​​ത്തു.

ജാ​​​ഗ്ര​​​താ മു​​​ന്ന​​​റി​​​യി​​​പ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ തി​​​രു​​​വാ​​​രൂ​​​ർ, ക​​​ട​​​ലൂ​​​ർ, നാ​​​ഗ​​​പ​​​ട്ട​​​ണം, മ​​​യി​​​ലാ​​​ടു​​​തു​​​റൈ ജി​​​ല്ല​​​ക​​​ളി​​​ലെ വി​​​ദ്യാ​​​ഭ്യാ​​​സ​​​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ന്ന​​​ലെ സ​​​ർ​​​ക്കാ​​​ർ അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

തി​​​രു​​​വാ​​​രൂ​​​ർ, തി​​​രു​​​ത്തു​​​റൈ​​​പൂ​​​ണ്ടി, വേ​​​ദാ​​​ര​​​ണ്യം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ കാ​​​വേ​​​രി ന​​​ദി​​​യു​​​ടെ വൃ​​​ഷ്ടി​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​ള്ള 2,000 എ​​​ക്ക​​​ർ കാ​​​ർ​​​ഷി​​​ക​​​വി​​​ള​​​ക​​​ൾ വെ​​​ള്ളം ​​​ക​​​യ​​​റി ന​​​ശി​​​ച്ചു. നാ​​​ഗ​​​പ​​​ട്ട​​​ണം, വി​​​ല്ലു​​​പു​​​രം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ഉ​​​പ്പു​​​പാ​​​ട​​​ങ്ങ​​​ളും മു​​​ങ്ങി.​​​നി​​​ര​​​വ​​​ധി വീ​​​ടു​​​ക​​​ൾ​​​ക്കു കേ​​​ടു​​​പാ​​​ടു​​​ക​​​ൾ സം​​​ഭ​​​വി​​​ച്ചു.


വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ചെ​​​ന്നൈ, കാ​​​ഞ്ചീ​​​പു​​​രം, തി​​​രു​​​വ​​​ള്ളൂ​​​ർ, ചെ​​​ങ്ക​​​ൽ​​​പ​​​ട്ട്, വി​​​ല്ലു​​​പു​​​രം, അ​​​രി​​​യാ​​​ലൂ​​​ർ, ത​​​ഞ്ചാ​​​വൂ​​​ർ, തി​​​രു​​​വാ​​​രൂ​​​ർ, നാ​​​ഗ​​​പ​​​ട്ട​​​ണം, പു​​​തു​​​ക്കോ​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ൽ ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി.​​​

വി​​​ള ന​​​ഷ്ട​​​മാ​​​യ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് അ​​​ർ​​​ഹ​​​മാ​​​യ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ഉ​​​ട​​​ൻ വി​​​ത​​​ര​​​ണം ചെ​​​യ്യ​​​ണ​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് എ​​​ട​​​പ്പാ​​​ടി കെ. ​​​പ​​​ള​​​നി​​​സ്വാ​​​മി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.