ന്യൂ​ഡ​ൽ​ഹി: ഉ​ഭ​യ​സ​മ്മ​ത പ്ര​കാ​രം പ​ങ്കാ​ളി​ക​ൾ ത​മ്മി​ലു​ള്ള ദീ​ർ​ഘ​നാ​ള​ത്തെ ബ​ന്ധം ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ വ​ഷ​ളാ​യ​ശേ​ഷം പ​ങ്കാ​ളി​ക്കെ​തി​രേ ക്രി​മി​ന​ൽ കു​റ്റം ചു​മ​ത്തു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മെ​ന്ന് സു​പ്രീം​കോ​ട​തി.

ഒ​ന്പ​ത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന സ്ത്രീ​യെ ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്നാ​രോ​പി​ച്ച യു​വാ​വി​നെ​തി​രാ​യ എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്കി​ക്കൊ​ണ്ടാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ ബി.​വി. നാ​ഗ​ര​ത്ന, എ​ൻ. കോ​ടേ​ശ്വ​ർ സിം​ഗ് എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്.


ഔ​ദ്യോ​ഗി​ക​മാ​യി വി​വാ​ഹം ക​ഴി​ക്കാ​തെ പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ ഏ​റെ​ക്കാ​ല​മാ​യി തു​ട​രു​ന്ന ബ​ന്ധ​ങ്ങ​ൾ വ​ഷ​ളാ​കു​ന്പോ​ൾ നി​യ​മ​ത്തി​ന്‍റെ ആ​നു​കൂ​ല്യ​മു​പ​യോ​ഗി​ച്ച് ക്രി​മി​ന​ൽ കു​റ്റ​മാ​ക്കു​ന്ന പ്ര​വ​ണ​ത തെ​റ്റാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

ത​നി​ക്കെ​തി​രാ​യ ബ​ലാ​ത്സം​ഗ എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്കാ​ൻ ബോം​ബെ ഹൈ​ക്കോ​ട​തി വി​സ​മ്മ​തി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഹ​ർ​ജി​ക്കാ​ര​ൻ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.