ന്യൂ​ഡ​ൽ​ഹി: സം​ഘ​ർ​ഷ​വും വെ​ടി​വ​യ്പു​മു​ണ്ടാ​യ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സം​ബാ​ലി​ലേ​ക്കു പു​റ​പ്പെ​ട്ട മു​സ്‌​ലിം ലീ​ഗ് എം​പി​മാ​രെ പോ​ലീ​സ് ത​ട​ഞ്ഞു. പോ​ലീ​സി​ന്‍റെ അ​ഭ്യ​ർ​ഥ​ന​യെ​ത്തു​ട​ർ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സം​ബാ​ൽ യാ​ത്ര നീ​ട്ടി​വ​യ്ക്കു​ക​യും ചെ​യ്തു.

നി​രോ​ധ​നാ​ജ്ഞ​യും സം​ഘ​ർ​ഷ​സാ​ധ്യ​ത​യും നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ നേ​താ​ക്ക​ള​ട​ക്കം ആ​രെ​യും പ്ര​ദേ​ശം സ​ന്ദ​ർ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് യു​പി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നു മു​ന്നോ​ടി​യാ​യി സം​ബാ​ലി​ലെ സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കി​യ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.സം​ബാ​ൽ മ​സ്ജി​ദി​ൽ സ​ർ​വേ ന​ട​ത്തു​ന്ന​തി​നെ​തി​രേ​യു​ണ്ടാ​യ പ്ര​തി​ഷേ​ധ​ത്തി​ൽ നാ​ലു പേ​ർ കൊ​ല്ല​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് പ്ര​ദേ​ശ​ത്തു നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത്.


നി​യ​മം ലം​ഘി​ച്ചു പോ​കേ​ണ്ട​തി​ല്ലെ​ന്ന​തി​നാ​ൽ തി​രി​കെ ഡ​ൽ​ഹി​ക്കു മ​ട​ങ്ങി​യെ​ന്ന് ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റും എം​പി​മാ​രും പി​ന്നീ​ട് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.