ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ആ​ർ​എ​സ്പി ഇ​ന്ന് പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് കേ​ന്ദ്ര സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എ​ൻ.​കെ.​ പ്രേ​മ​ച​ന്ദ്ര​ൻ എം​പി അ​റി​യി​ച്ചു. ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് ഭ​ട്ടാ​ചാ​ര്യ ഉ​ദ്ഘാ​ട​നം ചെ​യ്യും.

വി​വി​ധ പ്ര​തി​പ​ക്ഷ​പാ​ർ​ട്ടി​ക​ളു​ടെ ദേ​ശീ​യ നേ​താ​ക്ക​ൾ മാ​ർ​ച്ചി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. വി​ല​ക്ക​യ​റ്റം, തൊ​ഴി​ലി​ല്ലാ​യ്മ, പ​ട്ടി​ണി തു​ട​ങ്ങി ജ​ന​ജീ​വി​തം ദുഃ​സ​ഹ​മാ​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടു​ക​ൾ​ക്കെ​തി​രേ​യാ​ണു മാ​ർ​ച്ച്. ആ​ർ​എ​സ്പി ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​ത്.