വത്തിക്കാൻ സിറ്റി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യ്ക്ക് സ്നേ​ഹോ​പ​ഹാ​രം സമർപ്പിച്ച് പ്ര​വാ​സി​ക​ൾ. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ പ്ര​വാ​സി അ​പ്പോ​സ്ത​ലേ​റ്റ് ഡ​യ​റ​ക്‌ടർ ഫാ. ​റ്റെ​ജി പു​തു​വീ​ട്ടി​ൽ​ക്ക​ളം, മു​ൻ അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​ക്ക​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​വാ​സി​ക​ളു​ടെ സ്നേ​ഹോ​പ​ഹാ​ര​മാ​യി ഏ​ല​യ്ക്കാ മാ​ല മാ​ർ​പ്പാ​പ്പ​യെ അ​ണി​യി​ച്ചു.

​ക​ർ​ദി​നാ​ൾ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ട മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്ടി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാനാണ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ പ്ര​വാ​സി അ​പ്പോ​സ്ത​ലേ​റ്റി​ന്‍റെ ഭാഗമായി പ്ര​തി​നി​ധി സം​ഘം വത്തിക്കാനിലെത്തിയത്.

നാ​ട്ടി​ൽ നി​ന്നു​ള്ള 31 പേ​രു​ൾ​പ്പ​ടെ ലോ​ക​ത്തിന്‍റെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് 62 പേ​രാ​ണ് പ്ര​വാ​സി അ​പ്പോ​സ്ത​ലേ​റ്റി​ന്‍റെ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. മ​ട​ക്ക​യാ​ത്ര​യ്ക്ക് മു​ൻ​പ് ഈ ​ലോ​ക ജീ​വി​ത​ത്തി​ൽ ല​ഭി​ച്ച ഏ​റ്റ​വും അ​സു​ല​ഭ സൗ​ഭാ​ഗ്യ​മാ​ണ് മാ​ർ​പാ​പ്പ​യെ നേ​രി​ട്ട് അ​ടു​ത്ത് കാ​ണാ​നും ഹാ​രാ​ർ​പ്പ​ണം ന​ട​ത്താ​നും സാ​ധി​ച്ച​തെ​ന്ന് ഫാ. ​റ്റെ​ജി പു​തു​വീ​ട്ടി​ൽ​ക്ക​ളം അ​റി​യി​ച്ചു.


മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്ടിനെ ക​ർ​ദി​നാ​ൾ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും പ​രി​ശു​ദ്ധ പി​താ​വ് വ്യ​ക്തി​പ​ര​മാ​യി ആ​ശീ​ർ​വാ​ദം ന​ൽ​കി. ദീ​ർ​ഘ​നാ​ൾ പ്ര​വാ​സി​യാ​യി ജീ​വി​ച്ച് പ്ര​വാ​സ ജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ വി​ഷ​മ​ങ്ങ​ളും അ​നു​ഭ​വി​ച്ച് എ​ന്നും പ്ര​വാ​സി​ക​ളു​ടെ കാ​ര്യ​ങ്ങ​ളി​ൽ ശ്ര​ദ്ധാ​ലു​വാ​യി​രു​ന്ന​ ക​ർ​ദി​നാ​ൾ കൂ​വ​ക്കാ​ട്ട്, ആ​ഗോ​ള സ​ഭ​യു​ടെ രാ​ജ​കു​മാ​ര​നാ​യി ഉ​യ​ർ​ത്ത​പ്പെ​ടു​ന്ന ച​ട​ങ്ങ് വ​ള​രെ ആ​വേ​ശ​ത്തോ​ടും ഭ​ക്തി​യോ​ടും കൂ​ടി​യാ​ണ് ലോ​കം മു​ഴു​വ​നു​മു​ള്ള പ്ര​വാ​സി​ക​ൾ വീ​ക്ഷി​ച്ച​ത്.

ച​ട​ങ്ങു​ക​ൾ മു​ഴു​വ​ൻ തത്സമയം ക​ണ്ടും സാമൂഹിക മാധ്യമങ്ങളിൽ ആ​ശംസ അ​റി​യി​ച്ചും അ​വ​ർ ത​ങ്ങ​ളു​ടെ സ്നേ​ഹ​വും സ​ന്തോ​ഷ​വും പ​ങ്കുവ​ച്ചു.