റോം: ​ലോ​ക​സി​നി​മ ച​രി​ത്ര​ത്തി​ലെ ആ​ദ്യ​മാ​യി ത്രി ​ഡി​യി​ൽ ഒ​രു​ങ്ങു​ന്ന ബൈ​ബി​ൾ സി​നി​മ​യു​ടെ ത്രി ​ഡി ടൈ​റ്റി​ൽ പോ​സ്റ്റ​ർ വ​ത്തി​ക്കാ​നി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ്ര​കാ​ശ​നം ചെ​യ്തു. ഇം​ഗ്ലീ​ഷ് ഉ​ൾ​പ്പെ​ടെ വി​വി​ധ ഭാ​ഷ​ക​ളി​ൽ റി​ലീ​സ് ചെ​യ്യാ​നി​രി​ക്കു​ന്ന ബൈ​ബി​ള്‍ സി​നി​മ ‘ജീസസ് ആൻഡ് മദർ മേരി’യു​ടെ ടൈ​റ്റി​ൽ പോ​സ്റ്റ​റാ​ണ് വ​ത്തി​ക്കാ​നി​ൽ പു​റ​ത്തു​വി​ട്ട​ത്.

ഹോ​ളി​വു​ഡി​ലും യു​എ​യി​ലും ആ​സ്ഥാ​ന​ങ്ങ​ളു​ള്ള റാ​ഫേ​ൽ ഫി​ലിം നി​ർമാ​ണ ക​മ്പ​നി​യാ​ണ് ഈ ​സി​നി​മ ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ലും മ​റ്റു ഭാ​ഷ​ക​ളി​ലേ​ക്കും നി​ർ​മി​ക്കു​ന്ന​ത്. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ സി​നി​മ​യു​ടെ നി​ർ​മാ​താ​വാ​യ റാ​ഫേ​ൽ പോ​ഴോ​ലി​പ​റ​മ്പി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യ്ക്ക് മാ​ർ​പാ​പ്പ​യു​ടെ ത​ന്നെ മ​നോ​ഹ​ര​മാ​യ ത്രി ​ഡി ഫോ​ട്ടോ സ​മ്മാ​നി​ച്ചി​രു​ന്നു.



സം​വി​ധാ​നം തോ​മ​സ് ബെ​ഞ്ച​മി​നും ജീ​മോ​ന്‍ പു​ല്ലേ​ലി പ്രോ​ജ​ക്ട് ഡി​സൈ​നിംഗും ടെ​ക്നി​ക്ക​ൽ ഡ​യ​റ​ക്ഷ​നും ​നി​ർ​വ​ഹി​ക്കു​ന്നു. റാ​ഫേ​ൽ ഫി​ലിം പ്രൊ​ഡ​ക്ഷ​ൻ​സിന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ഈ ​സി​നി​മ​യി​ൽ സ​ഹനി​ർ​മാ​ണ​ത്തി​ലേ​ക്ക് ഖ​ത്ത​ർ വ്യ​വ​സാ​യി​യാ​യ ഡേ​വി​സ് ഇ​ട​ക​ള​ത്തു​രും ഇ​ന്ത്യ​യി​ൽ നി​ന്നും ദു​ബാ​യിയി​ൽ നി​ന്നു​മാ​യി ലൂ​യി​സ് കു​ര്യ​ക്കോ​സ്, ജോ​സ് പീ​റ്റ​ർ, അ​യി​ഷ, വി​ന​സെന്‍റ് കു​ലാ സെ​ അ​ങ്ങ​നെ പ​ത്തോ​ളം പേ​രും ഈ ​സി​നി​മ​യു​ടെ നി​ർ​മാ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്നു​ണ്ട്.


അ​വ​താ​റി​ലൂ​ടെ ലോ​ക​സി​നി​മ​യെ വി​സ്മ​യി​പ്പി​ച്ച ച​ക്ക് കോ​മി​സ്കി ചി​ത്ര​ത്തി​ന്‍റെ ത്രി ​ഡി​ കൈ​കാ​ര്യം ചെ​യ്യു​ന്നു​വെ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. യു​കെ​യി​ലും ഇ​റ്റ​ലി​യി​ലും ആ​സ്ഥാ​ന​ങ്ങ​ളു​ള്ള മേ​ക്ക​പ്പ് സ്പെ​ഷ്യ​ലി​സ്റ്റ് ക​മ്പ​നി​യാ​യ മ​ക്കി​നാ​രി​യം പ്രോ​സ്തെ​റ്റി​ക്കാ​ണ് മേ​ക്ക​പ്പ്.



ഹോംഗ്കോംഗ് ആ​സ്ഥാ​ന​മാ​യ ക്യ​മാ​ക്സ് ആ​ർ​ട്ട് അ​ല​ങ്കാ​രം നി​ർ​വഹി​ക്കു​ന്നു. ത്രി ​ഡി സ്റ്റീ​രി​യോ​യോ​സ്‌​കോ​പി​ക് പ്രൊ​ഡ​ക്ഷ​ന്‍ ദു​ബാ​യി - ഇ​ന്ത്യ​ൻ ആ​സ്ഥാ​ന​മാ​യ എക്സ്ആർഎഫ്എക്സ് കൈ​കാ​ര്യം ചെ​യ്യു​ന്നു. പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ന്‍ ചു​മ​ത​ല ഇ​ന്ത്യ​ൻ ക​മ്പ​നി​യാ​യ സിജി പാ​ർ​ക്കി​ന്‍റേ​താ​ണ്.

ത്രി ​ഡി​ സി​നി​മാ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ പു​തു​സാ​ധ്യ​ത​ക​ളെ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് സി​നി​മാ പ്രേ​മി​ക​ൾ​ക്ക് പു​തുദൃ​ശ്യ​വി​സ്മ​യം തീ​ർ​ക്കു​മെ​ന്ന് റാ​ഫേ​ൽ നി​ർ​മാണ ക​മ്പ​നി​യു​ടെ പ്ര​തി​നി​ധി പ​റ​ഞ്ഞു. വ​ത്തി​ക്കാ​നി​ൽ സി​നി​മ​യ്ക്ക് ല​ഭി​ച്ച സ്വീ​ക​ര​ണം ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ സി​നി​മ​യ്ക്ക് ഏ​റെ ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് നി​ർ​മാ​താ​ക്ക​ൾ വി​ല​യി​രു​ത്തു​ന്ന​ത്.