ഒഐസിസി യുകെ ഇപ്സ്വിച്ച് റീജിയൺ കോൺഗ്രസ് ജന്മദിനവും ക്രിസ്മസ് ആഘോഷവും സംഘടിപ്പിക്കുന്നു
റോമി കുര്യാക്കോസ്
Wednesday, December 4, 2024 2:44 PM IST
ഇപ്സ്വിച്ച്: ഒഐസിസി യുകെയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കോൺഗ്രസ് പാർട്ടി ജന്മദിനവും ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങളും ജനുവരി നാലിന് നടത്തപ്പെടും. വൈകുന്നേരം നാലു മുതൽ രാത്രി 10 വരെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
ഒഐസിസി യുകെ നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് മുഖ്യാതിഥിയായി പങ്കെടുക്കും. "ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ രാഷ്ട്രീയ ചരിത്രം' എന്ന വിഷയത്തിൽ കേംബ്രിഡ്ജ് മേയറും യുകെയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ ബൈജു തിട്ടാല മുഖ്യപ്രഭാഷണം നടത്തും.
കലാവിരുന്നുകൾ സംഗമിക്കുന്ന വേദിയിൽ യുകെയിലെ പ്രമുഖ മ്യൂസിക് ബാൻഡ് ആയ "കേരള ബീറ്റ്സ് യുകെ' അനുഗ്രഹീത കാലാകാരന്മാർ അവതരിപ്പിക്കുന്ന ഗാനമേളയും ചടുല താളങ്ങൾ കൊണ്ട് പ്രശസ്തിയിലേക്കുയർന്ന ഫ്ലൈട്ടോസ് ഡാൻസ് കമ്പനിയുടെ ഡാൻസ് ഷോയും മിഴിവേകും.
ഇപ്സ്വിച്ച് റീജിയൺ അംഗങ്ങൾ ഒരുക്കുന്ന രുചിയേറിയ മൂന്ന് കോഴ്സ് ഡിന്നറാണ് ആഘോഷത്തിലെ മറ്റൊരു ആകർഷണം. സംഗീത - നൃത്ത സമന്വയം ഒരുക്കുന്ന ആഘോഷ സന്ധ്യയിലേക്കും സ്നേഹവിരുന്നിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഒഐസിസി യുകെ ഇപ്സ്വിച്ച് റീജിയൺ ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ബാബു മാങ്കുഴിയിൽ (പ്രസിഡന്റ്): 077931 22621, അഡ്വ. സി.പി. സൈജേഷ് (ജനറൽ സെക്രട്ടറി): 075701 66789, ജിൻസ് വർഗീസ് (ട്രഷറർ): 078806 89630.
വേദിയുടെ വിലാസം: St. Mary Magdelen Catholic Church 468 Norwich Rd, Ipswich IP1 6JS.