യുകെ നഴ്സുമാർക്കുള്ള ഒന്നാം നമ്പർ ഇംഗ്ലീഷ് ടെസ്റ്റ് പ്രൊവൈഡറായി ഒഇടി
Thursday, December 5, 2024 2:56 PM IST
കൊച്ചി: യുകെയിൽ ജോലി നേടുന്നതിന്റെ ഭാഗമായി ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നേടുന്നതിന് വിദേശ നഴ്സുമാർ ഏറ്റവും കൂടുതൽ തെരഞ്ഞെടുക്കുന്നത് ഒഇടി ടെസ്റ്റ്.
2022 - 23ൽ യുകെയിൽ നഴ്സായി രജിസ്റ്റർ ചെയ്യാൻ ഏകദേശം 14,000 അന്തർദേശീയ ഉദ്യോഗാർഥികൾ അവരുടെ ഒഇടി ടെസ്റ്റ് ഫലങ്ങൾ ഉപയോഗിച്ചതോടെ ഐഇഎൽടിഎസ് ടെസ്റ്റിനെ മറികടന്ന് ഒഇടി ഒന്നാമതെത്തി.
2013ൽ സ്ഥാപിതമായ ഒഇടി, കേംബ്രിഡ്ജ് ഇംഗ്ലീഷിന്റെയും ബോക്സ് ഹിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സംയുക്ത ഉടമസ്ഥതയിലാണ്. ഓസ്ട്രേലിയ, യുകെ, കാനഡ, ന്യൂസിലൻഡ്, യുഎസ് എന്നിവിടങ്ങളിലെ എല്ലാ പ്രധാന ഹെൽത്ത് കെയർ റെഗുലേറ്റർമാരും ഒഇടി ടെസ്റ്റ് അംഗീകരിച്ചിട്ടുണ്ട്.
ഒരു ദശാബ്ദത്തിലേറെയായി, 100 രാജ്യങ്ങളിലായി ലക്ഷക്കണക്കിന് നഴ്സുമാരെയും ഡോക്ടർമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും അവരുടെ ഇംഗ്ലീഷ് കഴിവുകൾ മെച്ചപ്പെടുത്താൻ ഒഇടി സഹായിക്കുന്നുണ്ട്.