Top
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Chocolate
ഒരു യുദ്ധത്തിന്റെ ഓർമയ്ക്ക്
ലോക സമാധാനത്തിന്റെ പ്രതീകമായ സഡാക്കോ കൊക്കുകളെക്കുറിച്ചും സഡാക്കോ സസക്കിയെന്ന കൊച്ചുമിടുക്കിയെക്കുറിച്ചും എത്രകൂട്ടുകാര് കേട്ടിട്ടുണ്ടാകും? ജീവിക്കാന്‍ ഏറെ കൊതിച്ചിരുന്ന സ്കൂളിലെ മികച്ച ഓട്ടക്കാരിയായ സഡാക്കോയെ മരണത്തിലേക്ക് തള്ളിവിട്ടത് ഹിരോഷിമയില്‍ അമേരിക്ക വര്‍ഷിച്ച അണുബോംബായിരുന്നു.
ലക്ഷക്കണക്കിന് സാധാരണക്കാരെ മരണത്തിലേക്കും ഗരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായ നാഗസാക്കി, ഹിരോഷിമ ഓര്‍മകള്‍ക്ക് 73 വര്‍ഷം പൂര്‍ത്തിയാകുകയാണ്.
ഹിരോഷിമ ദിനം
രണ്ടാം ലോക മഹായുദ്ധം ശക്തിയാര്‍ജിക്കുന്നതിനിടെ 1941 ഡിസംബര്‍ ഏഴിന് അമേരിക്കന്‍ നാവികസങ്കേതമായ പേള്‍ ഹാര്‍ബറും ബ്രിട്ടീഷ് യുദ്ധക്കപ്പലായ പ്രിന്‍സ് ഓഫ് വെയില്‍സും ജപ്പാന് ബോംബിട്ട് നശിപ്പിച്ചതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും ജപ്പാനെതിരേ യുദ്ധം പ്രഖ്യാപിച്ചു.
1945 ജൂലൈ 26ന് അമേരിക്കന്‍ പ്രസിഡന്റ് ഹാരി എസ്. ട്രൂമാനും മറ്റു സഖ്യനേതാക്കളും പോട്സ് ഡാമില്‍ സമ്മേളിച്ച് ജപ്പാനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. ജപ്പാന് കീഴടങ്ങാന്‍ തയാറാകാത്തതോടെയാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഹിരോഷിമയ്ക്കും നാഗസാക്കിക്കും മേല്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചത്.
1945 ഓഗസ്റ്റ് ആറ് തിങ്കളാഴ്ച രാവിലെ 8.15നാണ് ജപ്പാനിലെ ഹോണ്‍ഷൂദ്വീപിലെ നഗരമായ ഹിരോഷിമയില്‍ ലോകത്തെ ആദ്യത്തെ അണുബോംബ് വീണത്. അമേരിക്കയുടെ അണുവായുധ നിര്‍മാണ പദ്ധതിയായിരുന്ന മാന്‍ഹട്ടന്‍ പ്രൊജക്ടിന്റെ ഭാഗമായി നിര്‍മിച്ച സമ്പുഷ്ട യുറേനിയം ബോംബാണ് ഹിരോഷിമ നഗരത്തെ കത്തിക്കരിച്ചത്.
""ലിറ്റില്‍ബോയ്'' എന്നായിരുന്നു ബോംബിന്റെ പേര്. രണ്ടാം ലോകമഹായുദ്ധം തുടങ്ങിയിട്ട് അന്നേക്ക് ആറുവര്‍ഷത്തോളമായിരുന്നു. 20,000 ടണ്‍ ടിഎന്‍ടി സ്ഫോടകശേഷിയുള്ള യുറേനിയം ബോംബ് ജനറല്‍ പോള്‍ടിബ്റ്റ്സ് പറപ്പിച്ച ബി29 ഇനാലഗെ എന്ന യുദ്ധ വിമാനത്തിന്റെ സഹായത്തോടെ ഹിരോഷിമയുടെ 1870 അടി ഉയരത്തില്‍വച്ച് പൊട്ടിത്തെറിച്ചു.
ഏകദേശം 2,80,000 പേരുടെ മരണത്തിന് ലിറ്റില്‍ ബോയ് കാരണമായി. പര്‍വതസമാനമായ പുക കൂണ് ആകൃതിയില്‍ 40,000 അടി ഉയരത്തില്‍വരെ ഉയര്‍ന്നു പൊങ്ങി. 1000 അടി ഉയരംവരെ പൊടിപടലങ്ങള്‍ ചുഴറ്റിയടിച്ചു. മുപ്പത്തേഴായിരത്തോളം പേര്‍ക്ക് ആണവവികിരണത്താല്‍ ഗുരുതരമായി പൊള്ളലേറ്റു.
നാഗസാക്കി ദിനം
ഓഗസ്റ്റ് ഒമ്പതിന് നാഗസാക്കിയിലും അമേരിക്ക ബോംബ് വര്‍ഷിച്ചു. ജപ്പാനിലെ ക്യൂഷൂ നഗരത്തിന്റെ തലസ്ഥാനമാണ് നാഗസാക്കി. നിമിഷനേരം കൊണ്ട് ഫാറ്റ്മാന്‍ എന്ന ബോംബ് നാഗസാക്കിയെ അഗ്നിഗോളങ്ങളാല്‍ വിഴുങ്ങി.
4670 കിലോഗ്രാം ഭാരവും 3.3 മീറ്റര്‍ നീളവുമുള്ള ഫാറ്റ്മാന്റെ ആക്രമണത്തില്‍ നാല്‍പ്പതിനായിരം പേര് തല്‍ക്ഷണം മരിച്ചു.
E=mc2
രണ്ടാം ലോകയുദ്ധത്തിന്റെ തുടക്കത്തില്‍ വിഖ്യാത ശാസ്ത്രജ്ഞന് ആല്‍ബര്‍ട്ട് ഐന്സ്റ്റൈന് അന്നത്തെ യുഎസ് പ്രസിഡന്റായ ഫ്രാങ്ക്ളിന് റൂസ്വെല്‍റ്റിനെ യുറേനിയം എന്ന മൂലകത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും ജര്‍മന്‍ നാസികള്‍ ഇതുപയോഗിച്ച് ആറ്റം ബോംബ് വികസിപ്പിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചതിലൂടെയായിരുന്നു ആറ്റംബോംബുകളുടെ ജനനം.
അണുബോംബ് വികസിപ്പിച്ചെടുക്കാന്‍ കാലതാമസമെടുക്കുന്നതിനാല്‍ അത് പ്രാവര്‍ത്തികമാക്കാന്‍ ഹിറ്റ്ലര്‍ തയാറായില്ല. എന്നാല്‍, ജര്മനിയെക്കാള് വേഗത്തില്‍ അണുബോംബ് നിര്‍മിക്കുക എന്ന ലക്ഷ്യത്തില്‍ 250 കോടി ഡോളര്‍ ചെലവിട്ട് ആണവ ഗവേഷണ കേന്ദ്രം അമേരിക്ക സഖ്യകക്ഷികളുടെ പിന്തുണയോടെ രൂപപ്പെടുത്തി.
E=mc2 എന്ന ഐന്‍സ്റ്റൈനിയന്‍ സിദ്ധാന്തമാണ് അണുബോംബിന്റെ മൂലതന്തു. "മാന്‍ഹാട്ടന്‍ പ്രോജക്ട്’ എന്നായിരുന്നു നാമകരണം ചെയ്തത്. ഒടുവില്‍ ആറു വര്‍ഷക്കാലത്തെ ഗവേഷണങ്ങളുടെ ഫലമായി 1945 ജൂലൈയില്‍ ന്യൂമെക്സികോയിലെ അലാമോഗാര്‍ഡോവില്‍ ‘ട്രിനിറ്റി’ എന്നപേരില്‍ ലോകത്തെ ആദ്യ ആണവ പരീക്ഷണം നടത്തി ആണവായുധ യുഗത്തിന് അമേരിക്ക തുടക്കംകുറിച്ചു.
അമേരിക്കയുടെയും ബ്രിട്ടന്റെയും ഭരണകര്‍ത്താക്കളായ റൂസ്വെല്‍റ്റിനെയും വിന്സ്റ്റന് ചര്‍ച്ചിലിനെയും അനുസ്മരിച്ച് ബോംബുകള്‍ക്ക് ‘മെലിഞ്ഞ മനുഷ്യന്’ എന്നും ‘തടിച്ച മനുഷ്യന്’ എന്നും അര്‍ഥംവരുന്ന ‘ലിറ്റില്‍ ബോയ്’, ‘ഫാറ്റ് മാന്‍’ എന്നീ പേരിട്ടു. റൂസ്വെല്‍റ്റിന്റെ നിര്യാണത്തെ തുടര്‍ന്ന് വൈസ് പ്രസിഡന്റായിരുന്ന ഹാരി എസ്. ട്രൂമാന് പ്രസിഡന്റായി. ഇതോടെയായിരുന്നു ഹിരോഷിമയുടെയും നാഗസാക്കിയുടെയും തലവരമാറ്റിയ ആണവ പരീക്ഷണം അരങ്ങേറിയത്.
ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട
ഇനിയൊരു യുദ്ധമുണ്ടാകരുതെ എന്ന പ്രാര്‍ഥനയിലാണ് ലോകം മുഴുവന്‍ സമാധാനകാംഷികളും. എന്നാല്‍, ഇനിയൊരു മൂന്നാം ലോക മഹായുദ്ധമുണ്ടായാല്‍ അതിന് ശേഷമുള്ള യുദ്ധത്തിനായി മനുഷ്യര്‍ ഉപയോഗിക്കുക അമ്പും വില്ലുമായിരിക്കുമെന്ന് ഏവരും കണക്ക് കൂട്ടുന്നു. യുദ്ധമുണ്ടായാല്‍ അത് ലോകത്തെ തന്നെ വെണ്ണീറാക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍.
നിലവിലെ സാഹചര്യത്തില്‍ ഒരു യുദ്ധം തുടങ്ങി രണ്ട് മിനിട്ടുകള്‍ക്കുള്ളില്‍ ആണവ ആയുധങ്ങളാല്‍ ലോകം മുഴുവന്‍ ചാരമായി മാറും. തുടര്‍ന്നും മനുഷ്യര്‍ ലോകത്ത് ശേഷിച്ചാല്‍ അവര്‍ക്ക് പിന്നെയൊരു യുദ്ധത്തിനായി ഒന്നും ഭൂമുഖത്തുണ്ടാവാത്തവിധം അണ്വായുധങ്ങള്‍ തുടച്ച് നീക്കിയിട്ടുണ്ടാകും. ആണവശേഷി വര്‍ധിപ്പിച്ച് ലോകത്തിലെ വന്‍ ആണവ ശകതിയായി മാറാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍.
ലോകത്തിലെ വന്‍ ആണവായുധ ശേഖരമുള്ള അമേരിക്കയും ഉത്തര കൊറിയയും തമ്മിലുണ്ടായ ശീതയുദ്ധങ്ങള്‍ യുദ്ധത്തിലേക്ക് വഴിവയ്ക്കുമോയെന്ന ആശങ്കയിലായിരുന്നു കുറച്ച് നാള് മുമ്പ് വരെ ലോകം. ഒരു ബോംബിനുള്ളില്‍ പല ബോംബുകള്‍ ഉള്ള തെര്‍മോ ന്യൂക്ലിയര്‍ ബോംബ് എന്ന ഹൈഡ്രജന്‍ ബോംബ് അണുബോംബിനേക്കാള്‍ മാരകമാണ്. അണുബോബിനെക്കാള് 1000 മുതല്‍ 5000 വരെ മടങ്ങ് ശക്തിയേറിയതാണ് ഹൈഡ്രജന്‍ ബോംബ്.
എന്നാല്‍, വലുപ്പം വളരെ കുറവുമാണ്. ഇന്ന് അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യ, പാക്കിസ്ഥാന്, ഉത്തര കൊറിയ, ഇസ്രായേല്‍ എന്നീ രാജ്യങ്ങളും ആണവശക്തികളായി മാറിക്കഴിഞ്ഞു.
ഓരോ യുദ്ധവും അവശേഷിപ്പിക്കുന്നത് നിരാലംബരാക്കപ്പെട്ട ഒരു ജനതയാണ്. വീടും ഉറ്റവരും നഷ്ടപ്പെട്ട് യുദ്ധം കവര്‍ന്നെടുത്ത ശരീര ഭാഗങ്ങളുമായി കുറേ മനുഷ്യര്‍ പിന്നെയും യുദ്ധ സ്മാരകമെന്നോണം ജീവിക്കുന്നു. സത്രീകളും കുട്ടികളും അനാഥരാക്കപ്പെടുന്നു. പട്ടിണിയുടെ തീവ്രത കൊള്ളയിലേക്കും കൊലയിലേക്കും മനുഷ്യരെ നയിക്കുന്നു.
എന്താണ് ഓരോ യുദ്ധവും നമുക്ക് നല്കുന്ന നേട്ടം ഹിരോഷിമ, നാഗസാക്കി ദിനങ്ങള്‍ നമുക്ക് പകര്‍ന്നു നല്കുന്ന ഒരു ഓര്‍മപ്പെടുത്തലുണ്ട്. രണ്ടാം ലോക മഹായുദ്ധ കാലത്ത് വര്‍ഷിച്ച ബോംബാക്രമണത്തില്‍ നിന്ന് ജപ്പാന് ഇന്നും രക്ഷപ്പെട്ടിട്ടില്ല. വര്‍ഷങ്ങളോളം അവിടെ വളര്‍ച്ചയെത്താത്തതും അംഗവൈകല്യമുളളതുമായ കുഞ്ഞുങ്ങള്‍ ജനിച്ചു. കുട്ടിക്കാലത്ത് തന്നെ അര്‍ബുധത്തിന് ഇരയാകുന്ന ഒരു ജനത ഇന്നും അവിടെ ജീവിക്കുന്നു.
സഡാക്കോ സസക്കി
സഡാക്കോ സസക്കി രണ്ടാം ലോകമഹായുദ്ധ കാലത്തു ജപ്പാനിലെ ഹിരോഷിമയില്‍ ജീവിച്ചിരുന്ന ഒരു പെണ്‍കുട്ടി ആയിരുന്നു. ഹിരോഷിമയില്‍ അമേരിക്ക വര്‍ഷിച്ച ബോംബില്‍ നിന്ന് ജീവന് രക്ഷപ്പെട്ടുവെങ്കിലും അണുബോംബിന്റെ വികിരണങ്ങള്‍ വര്‍ഷങ്ങള്‍ക്കു ശേഷം അവളെ ബാധിച്ചത് രക്താര്‍ബുദത്തിന്റെ രൂപത്തിലായിരുന്നു. അതോടെ സ്കൂളിലെ മികച്ച ഓട്ടക്കാരി ആശുപത്രിക്കിടക്കയിലായി.
ജീവിക്കാന്‍ ഏറെ കൊതിച്ചിരുന്ന അവള് കൂട്ടുകാരില്‍നിന്ന് കേട്ടറിഞ്ഞ് ആരാണോ ആയിരം പേപ്പര്‍ കൊറ്റികളെ ഉണ്ടാകുന്നത് അവരുടെ മനസിലെ ആഗ്രഹം നടക്കുമെന്ന വിശ്വാസം അനുസരിച്ച് 1000 കൊക്കുകളെ നിര്‍മിക്കാന്‍ ആരംഭിച്ചു. ജാപ്പനീസ് വിശ്വാസം അനുസരിച്ചു ക്രെയിന്‍ അഥവാ കൊക്ക് വിജയത്തിന്റെയും സന്തോഷത്തിന്റെയും അടയാളമായിരുന്നു.
എന്നാല്‍, ആയിരം കൊക്കുകളെ നിര്‍മിച്ച് പൂര്‍ത്തിയാക്കുംമുമ്പ് അവളെ മരണം കവര്‍ന്നെടുത്തു. സഡാക്കോ മരണപ്പെടുന്നതിനു മുന്‍പ് 644 പേപ്പര്‍ കൊറ്റികളെ ഉണ്ടാക്കിയിരുന്നു. മരണശേഷം അവളുടെ കൂട്ടുകാര്‍ 1000 പേപ്പര്‍ കൊക്കുകളെ ഉണ്ടാക്കിത്തീര്‍ത്തു. കൊക്കുകളെയും അവള്‍ക്കൊപ്പം സംസ്കരിച്ചു.
തുടര്‍ന്ന് അവളുടെ കൂട്ടുകാര്‍ മുന്‍കൈയെടുത്ത് സഡാക്കോയുടെയും യുദ്ധത്തില്‍ മരണപ്പെട്ട കുട്ടികളുടെയും സ്മരണയ്ക്കായി ഹിരോഷിമ പീസ് പാര്‍ക്കിലെ ചില്‍ഡ്രന്‍സ് പീസ് മൗണ്ടനില്‍ സഡാക്കോയുടെ പ്രതിമ സ്ഥാപിച്ചു. കുട്ടികളുടെ ആഗ്രഹ പ്രകാരം ജപ്പാനിലെ 3100ൽപ്പരം സ്കൂളുകളും ഒമ്പത് രാജ്യങ്ങളും നല്കിയ സഹായം ഉപയോഗിച്ചാണ് സഡാക്കോ കൊക്കുമായി നില്ക്കുന്ന ഒമ്പത് മീറ്റര്‍ ഉയരമുള്ള വെങ്കല പ്രതിമ സ്ഥാപിച്ചത്.
സഡാക്കോയുടെ പ്രതിമയ്ക്ക് കീഴെ കൂട്ടുകാര്‍ കുറിച്ചു... ""ഇതാണ് ഞങ്ങളുടെ നിലവിളി... ഇതാണ് ഞങ്ങളുടെ പ്രാര്‍ഥന... ലോകത്ത് സമാധാനമുണ്ടാകണേ.’’
എല്ലാ വര്‍ഷവും ഹിരോഷിമ ദിനത്തില്‍ ഈ പ്രതിമ ആയിരക്കണക്കിന് പേപ്പര്‍ കൊറ്റികളെക്കൊണ്ട് അലങ്കരിക്കാറുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും അവളുടെ സ്മരണാര്‍ഥം ലക്ഷക്കണക്കിന് പേപ്പര്‍ കൊക്കുകള്‍ ഓരോ ഹിരോഷിമ ദിനത്തിലും ഇവിടേക്ക് എത്തുന്നു.
ഒറിഗാമി
കടലാസുകള്‍കൊണ്ട് മനോഹരമായും എളുപ്പത്തിലും രൂപങ്ങള്‍ ഉണ്ടാക്കുന്ന കലാരൂപത്തിന്റെ പേരാണ് ഒറിഗാമി. ഏകദേശം നാലു നൂറ്റാണ്ടു മുന്‍പ് ജപ്പാനിലാണ് ഒറിഗാമി എന്ന കലാരൂപം ആരംഭിച്ചത്. മടക്കല്‍ എന്നര്‍ഥമുള്ള ഒരു, കടലാസ് എന്നര്‍ഥമുള്ള കാമി എന്നീ രണ്ടു ജാപ്പനീസ് വാക്കുകളില്‍നിന്നാണ് ഒറിഗാമി എന്ന പദത്തിന്റെ ജനനം.
ഒരു കടലാസ് മുറിക്കാതെയോ, ഒട്ടിക്കാതെയോ വസ്തുക്കളുടെ രൂപങ്ങള്‍ വിവിധ ജ്യാമിതീയ രീതികളില്‍ മടക്കി മാത്രം സൃഷ്ടിക്കുക എന്നതാണ് അടിസ്ഥാനം.
ഏറ്റവും പഴക്കമേറിയ ഒറിഗാമിയെക്കുറിച്ചുള്ള പരാമര്‍ശം ലഭിച്ചിട്ടുള്ളത് 1680ല്‍ ഇഹറ സായ്ക്കാക്കു എഴുതിയ ഹ്രസ്വ കവിതയില്‍ സ്വപ്നത്തില്‍ കടലാസു പൂമ്പാറ്റകള്‍ വരുന്നതായുള്ള പരാമര്‍ശനത്തില്‍ നിന്നാണ്.
കാടുകളോട് കൂട്ടുകൂടാം
മരങ്ങളും ചെടികളും വള്ളിപ്പടർപ്പുകളുമൊക്കെ കൂടുന്നതാണു വനം. അതാണു നമ്മുടെ വനസങ്കൽപം. വന്യ
ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ
മാനത്തെ താരകങ്ങൾക്കു മരണമില്ലെന്നു കവികൾ ആവർത്തിച്ചു പാടുന്പോഴും അതിനോട് യാതൊരുതരത്തിലും യോജിക്കാനാവില്ലെന്ന നില
വിശ്വവിഖ്യാതരായ മൂക്കന്മാർ
വൈക്കം മുഹമ്മദ് ബഷീറിന്റെ എക്കാലത്തെയും ഹിറ്റ് കഥകയാണ് വിശ്വവിഖ്യാതമായ മൂക്ക്. സാധാരണക്കാരനായ ഒരു പാ
പവിഴപ്പുറ്റുകളുടെ നാട്ടിൽ
എവിടേക്കു തിരിഞ്ഞാലും പവിഴപ്പുറ്റുകൾ മാത്രം നിറഞ്ഞ ഒരിടത്തെക്കുറിച്ച് കൂട്ടുകാർ കേട്ടിട്ടുണ്ടോ?
കണ്ടുപിടിത്തങ്ങളുടെ കുട്ടിക്കാലം
പഠിച്ചു പഠിച്ച്, വലിയ ആളാകുന്പോൾ പുതിയതായി എന്തെങ്കിലുമൊക്കെ കണ്ടുപിടുത്തങ്ങൾ നടത്തി ലോകം മുഴുവൻ അറിയപ്പെടണമെ
ഗ്രാൻഡ് മാസ്റ്റർ
ആത്മവിശ്വാസവും നിശ്ചയദാർഢ്യവും ഒപ്പം സ്ഥിരോത്സാഹവും കൈമുതലായുണ്ടെങ്കിൽ ഒന്നും ഒന്നിനും തടസമ
ഒരു കേരളം പല ഭാഷ
ഭാഷാ വൈവിധ്യം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്തോ-യൂറോപ്യൻ, ദ്രാവിഡ, സീനോ-ടിബറ്റൻ, ആസ്ട്രോ-ഏഷ്യാന
ചിത്രങ്ങൾ കഥപറയുമ്പോൾ
ആയിരം വാക്കുകൾക്ക് തുല്യമാണ് ഒരു ചിത്രം എന്ന് കൂട്ടുകാർ കേട്ടിട്ടില്ലേ. നമുക്ക് ചുറ്റുമുള്ള ലോകത്തുനിന്ന് കാമറയിൽ പക
മനവും മിഴിയും നിറച്ച് മൗലിനോംഗ്
ഏഷ്യയിലെ ഏറ്റവും ശുചിത്വമുള്ള ഗ്രാമം ഇന്ത്യയിലാണെന്നറിയുന്പോൾ ചിലരുടെയെങ്കിലും മനസിലേക്ക് ആദ്യമെത്തുന്നത് കേരളത
അഭിമാനം അഭിജിത്
പുരസ്കാരങ്ങളും അംഗീകാരങ്ങളും ആഗ്രഹിക്കാത്തവരും ഇഷ്ടപ്പെടാത്തവരുമായി ആരും ഉണ്ടാകില്ല. എന്നാൽ, ലോകോത്തര ബഹുമതിയായ
എവറസ്റ്റ് കീഴടക്കിയ കുറിത്തലയന്മാർ
ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് ആദ്യമായി കീഴടക്കിയത് ടെന്‍സിംഗ് നോർഗേയും എഡ്മണ്ട് ഹില
വേഗറാണി
ആത്മവിശ്വാസവും കഠിനപ്രയത്നവും ഒപ്പം ലക്ഷ്യബോധവുമുണ്ടെങ്കിൽ ജീവിതത്തിൽ അപ്രാപ്യമായി ഒന്നുമില
പ്രകൃതിയുടെ പോരാളി
“ഇതെല്ലാം തെറ്റാണ്. ഞാൻ ഇവിടെ വരേണ്ടതല്ല. ഈ നേരം ഞാൻ സ്കൂളിൽ ഉണ്ടാകേണ്ടതാണ്. എന്നിട്ടും ഞങ്ങളെപ്പേ
ഇന്ദ്രിയങ്ങളും ആശയവിനിമയവും
എല്ലാ ജീവികൾക്കും കാഴ്ച, കേൾവി, സ്പർശനം, രുചി, ഗന്ധം എന്നിവയ്ക്കായി അഞ്ച് ഇന്ദ്രിയങ്ങളുണ്ട്. ഈ ഇന്ദ്രിയങ്ങൾ ഉപയോഗിച്ച
കാതങ്ങൾ താണ്ടി
പക്ഷികള്‍ കൂട്ടത്തോടെ വിരുന്നെത്തുന്നത് കൂട്ടുകാര്‍ കണ്ടിട്ടുണ്ടോ? ജലാശയങ്ങളിലും മലയോരങ്ങളില
മിന്നലേ... മിന്നലേ... താഴെവരല്ലേ..!
ദേവന്മാർ തമ്മിലടിക്കുന്നതു മൂലമാണ് ഇടിയും മിന്നലുമുണ്ടാകുന്നത് എന്നാണ് പഴമക്കാർ വിശ്വസിച്ചിരുന്നത്. ഇടിമിന്നലിനെക്കുറിച
ഞാൻ ഭൂമി
ഭൂമധ്യരേഖാ പ്രദേശം
ശക്തമായ മഴയും അതികഠിനമായ ഉഷ്ണവും മധ്യരേഖാ പ്രദേശത്തെ പ്രത്യേകത
സൂപ്പർ ടീച്ചർ
രാജ്യത്ത് സാന്പത്തികമായും സാമൂഹികമായും ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനം, ഇന്ത്യാ മഹാരാജ്യത്തിന്റെ നിത്യരോഗി - ബിഹാ
ഇന്ത്യയുടെ അയൽക്കാർ
ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, മ്യാൻമർ, ഭൂട്ടാൻ, ബംഗ്ലാദേശ്, ചൈന, നേപ്പാ

Latest News
പത്തനംതിട്ടയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്
തെലുങ്കാനയിൽ ഏറ്റുമുട്ടൽ; ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
ഫിൻജാലിന്റെ ശക്തികുറഞ്ഞ് അതിത്രീവ ന്യൂനമർദമായി, ചെന്നൈയിൽ നാല് മരണം
ആശുപത്രിയിൽ വനിതാ ജീവനക്കാരുടെ ശുചിമുറിയിൽ ഒളികാമറ; ഡോക്ടർ അറസ്റ്റിൽ
സിപിഎമ്മിനെ തകർക്കാൻ അമേരിക്കയിൽ പരിശീലനം നേടിയവർ എത്തുന്നുവെന്ന് ഇ.പി. ജയരാജൻ