ഥാ​ര്‍ റോ​ക്സ്
ഥാ​ര്‍ റോ​ക്സ്
Wednesday, August 21, 2024 2:44 PM IST
ഥാ​ർ റോ​ക്സി​ലൂ​ടെ വീ​ണ്ടു​മൊ​രു ഥാ​ർ ത​രം​ഗ​ത്തി​ന് തു​ട​ക്ക​മി​ട്ടി​രി​ക്കു​ക​യാ​ണ് വാ​ഹ​ന നി​ർ​മാ​ണ ക​ന്പ​നി​യാ​യ മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര. പു​തി​യ എം ​ഗ്ലൈ​ഡ് പ്ലാ​റ്റ്ഫോ​മി​ല്‍ നി​ര്‍​മി​ച്ച ഥാ​ര്‍ റോ​ക്സ് സു​ഗ​മ​മാ​യ റൈ​ഡും ഈ ​വി​ഭാ​ഗ​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച സ​വി​ശേ​ഷ​ത​ക​ളു​മാ​ണ് ല​ഭ്യ​മാ​ക്കു​ന്ന​ത്.

പ​നോ​ര​മി​ക് സ്കൈ​റൂ​ഫ്, ആ​ധു​നി​ക ലെ​വ​ല്‍ 2 അ​ഡാ​സ്, ഹ​ര്‍​മ​ന്‍ കാ​ര്‍​ഡ​ണ്‍ ബ്രാ​ന്‍​ഡ​ഡ് ഓ​ഡി​യോ തു​ട​ങ്ങി​യ​വ​യു​മാ​യി ആ​ഡം​ബ​ര​ത്തി​ന്‍റേ​യും സു​ര​ക്ഷ​യു​ടേ​യും കാ​ര്യ​ത്തി​ല്‍ മു​ൻ​പ​ന്തി​യി​ലാ​ണ് ഥാ​ർ. റോ​ക്സി​ന്‍റെ വി​വി​ധ വേ​രി​യ​ന്‍റു​ക​ള്‍ 12.99 ല​ക്ഷം രൂ​പ മു​ത​ല്‍ 20.49 ല​ക്ഷം രൂ​പ വ​രെ​യു​ള്ള വി​ല​യി​ലാ​ണ് (എ​ക്സ്-​ഷോ​റൂം) അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​ത്.

പെ​ട്രോ​ളി​ല്‍ പു​തി​യ 2.0 ലി​റ്റ​ര്‍ എം ​സ്റ്റാ​ലി​യോ​ണ്‍ ടി​ജി​ഡി​ഐ എ​ഞ്ചി​ന്‍ 5000 ആ​ര്‍​പി​എ​മ്മി​ല്‍ 130 കി​ലോ​വാ​ട്ട് വ​രെ പ​വ​ര്‍ ല​ഭ്യ​മാ​ക്കും. 1750-3000 ആ​ര്‍​പി​എ​മ്മി​ല്‍ 380 എ​ന്‍​എം ടോ​ര്‍​ക്കും ല​ഭി​ക്കും. 6 സ്പീ​ഡ് മാ​നു​വ​ല്‍, ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ന്‍​സ്മി​ഷ​നു​ക​ളാ​ണു​ള്ള​ത്.


ഡീ​സ​ലി​ല്‍ 2.2 ലി​റ്റ​ര്‍ എം​ഹോ​ക്ക് എ​ഞ്ചി​നാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. 3500 ആ​ര്‍​പി​എ​മ്മി​ല്‍ 128.6 കി​ലോ​വാ​ട്ട് വ​രെ പ​വ​ര്‍ ല​ഭി​ക്കും. 1500-3000 ആ​ര്‍​പി​എ​മ്മി​ല്‍ 370 എ​ന്‍​എം പ​ര​മാ​വ​ധി ടോ​ര്‍​ക്കും ല​ഭി​ക്കും. ഇ​തി​നും 6 സ്പീ​ഡ് മാ​നു​വ​ല്‍, ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ന്‍​സ്മി​ഷ​നു​ക​ള്‍ ല​ഭ്യ​മാ​ണ്.

ഥാ​ര്‍ റോ​ക്സി​ന്‍റെ ബു​ക്കിം​ഗു​ക​ള്‍ 2024 ഒ​ക്ടോ​ബ​ര്‍ 03 മു​ത​ല്‍ ഓ​ണ്‍​ലൈ​നി​ലും മ​ഹീ​ന്ദ്ര ഡീ​ല​ര്‍​ഷി​പ്പു​ക​ളി​ലും ആ​രം​ഭി​ക്കും. കൂ​ടാ​തെ ടെ​സ്റ്റ് ഡ്രൈ​വു​ക​ള്‍ 2024 സെ​പ്തം​ബ​ര്‍ 14 മു​ത​ല്‍ ആ​രം​ഭി​ക്കും.