പു​തി​യ പ​ള്‍​സ​ര്‍ എ​ന്‍ 250 പു​റ​ത്തി​റ​ക്കി
പു​തി​യ പ​ള്‍​സ​ര്‍ എ​ന്‍ 250 പു​റ​ത്തി​റ​ക്കി
Thursday, April 11, 2024 2:19 PM IST
കൊ​ച്ചി: ഇ​രു​ച​ക്ര, മു​ച്ച​ക്ര വാ​ഹ​ന ക​മ്പ​നി​യാ​യ ബ​ജാ​ജ് ഓ​ട്ടോ, ത​ങ്ങ​ളു​ടെ ഏ​റ്റ​വും പു​തി​യ മു​ന്‍​നി​ര പ​ള്‍​സ​ര്‍ എ​ന്‍ 250 കൊ​ച്ചി​യി​ല്‍ പു​റ​ത്തി​റ​ക്കി.

പ​ള്‍​സ​ര്‍ നി​ര​യി​ലെ ഏ​റ്റ​വും വ​ലി​യ എ​ന്‍​ജി​ന്‍ ന​ല്‍​കു​ന്ന​തി​നൊ​പ്പം, ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഉ​യ​ര്‍​ന്ന​തും കൃ​ത്യ​വു​മാ​യ റൈ​ഡിം​ഗ് അ​നു​ഭ​വം പ്ര​ദാ​നം ചെ​യ്യു​ന്ന ഈ ​നേ​ക്ക​ഡ് സ്ട്രീ​റ്റ്‌​ഫൈ​റ്റ​ര്‍ വ​ള​രെ​യ​ധി​കം സ​വി​ശേ​ഷ​ത​ക​ള്‍ നി​റ​ഞ്ഞ​താ​ണ്.


റോ​ഡ്, റെ​യി​ന്‍, ഓ​ഫ് റോ​ഡ് എ​ന്നി​ങ്ങ​നെ മൂ​ന്ന് എ​ബി​എ​സ് റൈ​ഡ് മോ​ഡു​ക​ള്‍ പ​ള്‍​സ​ര്‍ എ​ന്‍ 250ല്‍ ​സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്നു. ബ്രൂ​ക്ക്‌​ലി​ന്‍ ബ്ലാ​ക്ക്, പേ​ള്‍ മെ​റ്റാ​ലി​ക് വൈ​റ്റ്, ഗ്ലോ​സി റേ​സിം​ഗ് റെ​ഡ് എ​ന്നീ നി​റ​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​കു​ന്ന പു​തി​യ പ​ള്‍​സ​ര്‍ എ​ന്‍ 250യു​ടെ കൊ​ച്ചി​യി​ലെ എ​ക്‌​സ് ഷോ​റൂം വി​ല 1, 52, 314 രൂ​പ​യാ​ണ്.