വിപണിമൂല്യം: മാരുതിയെ പിന്നിലാക്കി ടാറ്റയുടെ കുതിപ്പ്
വിപണിമൂല്യം: മാരുതിയെ പിന്നിലാക്കി ടാറ്റയുടെ കുതിപ്പ്
Wednesday, January 31, 2024 1:38 PM IST
മും​​​ബൈ: വി​​​പ​​​ണി​​​മൂ​​​ല്യ​​​ത്തി​​​ൽ മാ​​​രു​​​തി​​​യെ മ​​​റി​​​ക​​​ട​​​ന്ന് ടാ​​​റ്റ മോ​​​ട്ടോ​​​ഴ്സ്. ഓ​​​ഹ​​​രി​​​ക​​​ൾ അ​​​ഞ്ചു ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് ടാ​​​റ്റ​​​യു​​​ടെ നേ​​​ട്ടം.

ടാ​​​റ്റ മോ​​​ട്ടോ​​​ഴ്സി​​​ന്‍റേയും ടാ​​​റ്റ ഡി​​​വി​​​ആ​​​റി​​​ന്‍റേയും ഓ​​​ഹ​​​രി​​​ക​​​ൾ ചേ​​​ർ​​​ന്നു​​​ള്ള വി​​​പ​​​ണി​​​മൂ​​​ല്യം നി​​​ല​​​വി​​​ൽ 3.24 ല​​​ക്ഷം കോ​​​ടി​​​യാ​​​ണ്. മാ​​​രു​​​തി​​​യു​​​ടേ​​​ത് 3.15 ല​​​ക്ഷം കോ​​​ടി​​​യും.


ടാ​​​റ്റ മോ​​​ട്ടോ​​​ഴ്സി​​​ന്‍റെ മാ​​​ത്രം വി​​​പ​​​ണി​​​മൂ​​​ല്യം ഇ​​​ന്ന​​​ലെ 2.94 ല​​​ക്ഷം കോ​​​ടി​​​യാ​​​യി. 52 ആ​​​ഴ്ച​​​ക്കി​​​ട​​​യി​​​ലെ ഉ​​​യ​​​ർ​​​ന്ന​​​നി​​​ര​​​ക്കി​​​ലാ​​​ണ് ടാ​​​റ്റ ഓ​​​ഹ​​​രി​​​ക​​​ളു​​​ടെ വ്യാ​​​പാ​​​രം.