Top
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Chocolate
കൂട്ടുകൂടാം... കടലാസുകലയോട്...
വെറുതെയിരിക്കുന്പോൾ ഒരു കടലാസു കഷ്ണം കൈയിൽ കിട്ടിയാൽ അതിനെ മടക്കി ഒടിച്ച് എന്തെങ്കിലുമൊരു രൂപമാക്കി മാറ്റുക എന്നത് കൂട്ടുകാരിൽ പലരും ചെയ്യുന്ന ഒരു കാര്യമായിരിക്കും. ചിലർ അതു ശ്രദ്ധയോടെ മടക്കി നല്ല ഭംഗിയുള്ള രൂപങ്ങൾ ഉണ്ടാക്കുന്പോൾ മറ്റുചിലരത് അലസമായി മടക്കി, ചുരുട്ടിക്കൂട്ടി കളയുന്നു.
കടലാസുകല
കടലാസ് കണ്ടുപിടിച്ച കാലം മുതൽ അത് മടക്കി രൂപങ്ങൾ ഉണ്ടാക്കുന്ന ശീലം മനുഷ്യർക്ക് ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. പിൽക്കാലത്ത് പല പ്രദേശങ്ങളിലും ഇതൊരു കലാരൂപമായിത്തന്നെ വളർന്നുവന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതും പിന്നീട് ലോകപ്രശസ്തമായതും ജപ്പാനിലെ കടലാസ് രൂപങ്ങളായിരുന്നു.
കടലാസ് മടക്കി രൂപങ്ങൾ ഉണ്ടാക്കുന്ന കലയ്ക്ക് ജപ്പാൻകാർ നൽകിയ പേരാണ് ഒറിഗാമി. ഒറി, ഗാമി എന്നീ രണ്ടു ജാപ്പനീസ് വാക്കുകളിൽനിന്നാണ് ഒറിഗാമി എന്ന വാക്കുണ്ടായത്. ഒറി എന്നാൽ മടക്കുക എന്നും ഗാമി എന്നാൽ കടലാസ് എന്നുമാണ് അർഥം.
മുറിക്കരുത്, ഒട്ടിക്കരുത്
കടലാസ് ഉപയോഗിച്ച് നിർമിക്കുന്ന എല്ലാ രൂപങ്ങളും ഒറിഗാമിയല്ല. ജാപ്പനീസ് പാരന്പര്യമനുസരിച്ച് ഒറിഗാമി രൂപങ്ങൾ ഉണ്ടാക്കാൻ കടലാസ് മുറിക്കുകയോ കൂട്ടി ഒട്ടിക്കുകയോ ഇല്ല. പകരം കടലാസ് കഷ്ണങ്ങൾ കൈകൾകൊണ്ടു സമചതുരമോ ദീർഘചതുരമോ ത്രികോണങ്ങളോ (ജ്യാമിതീയ രൂപങ്ങൾ) ആക്കി മടക്കിയാണ് രൂപങ്ങൾ ഉണ്ടാക്കുന്നത്.
അടിസ്ഥാനപരമായി വളരെ കുറച്ച് ഒറിഗാമി മടക്കുകൾ മാത്രമാണുള്ളത്. അവയെ പലരീതിയിൽ കൂട്ടിയോജിപ്പിച്ചാണ് രൂപങ്ങളാക്കി മാറ്റുന്നത്. കടലാസുകൾ മുറിച്ചും ഒട്ടിച്ചും രൂപങ്ങൾ ഉണ്ടാക്കുന്നതിനെ ജപ്പാൻകാർ കിറിഗാമി എന്നാണ് വിളിക്കുന്നത്.
ഒറിഗാമി കടലാസുകൾ
സാധാരണയായി ഒറ്റനിറത്തിലുള്ള ചതുര കടലാസുകളാണ് ഒറിഗാമി രൂപങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്നത്. ചില കടലാസുകളുടെ വശങ്ങളിൽ മറ്റുനിറങ്ങളും ഡിസൈനുകളും നൽകിയിരിക്കും. കാമി എന്നു വിളിക്കപ്പെടുന്ന ഈ കടലാസുകളുടെ പലവലുപ്പത്തിലുള്ള പാക്കറ്റുകൾ കടകളിൽ ലഭ്യമാണ്. 2.5 സെന്റീമീറ്റർ മുതൽ 25 സെന്റീമിറ്റർ വരെ വലുപ്പമുള്ള ചതുര കടലാസുകൾ കിട്ടും.
നമ്മൾ സാധാരണ കോപ്പി എടുക്കാൻ ഉപയോഗിക്കുന്ന പേപ്പറുകളേക്കാൾ അൽപം ഭാരം കുറഞ്ഞവയാണ് ഈ പേപ്പറുകൾ. ജപ്പാനിൽ പരന്പരാഗതമായി ഉപയോഗിക്കുന്ന കാമിക്ക് വാഷി എന്നാണ് പറയുന്നത്.
വിവിധ തരം ഒറിഗാമി രൂപങ്ങൾ
ചാടും പറക്കും ഒറിഗാമികൾ
നിശ്ചല രൂപങ്ങൾ മാത്രമല്ല ചലിക്കുന്ന രൂപങ്ങളും ഒറിഗാമിയിൽ നിർമിക്കപ്പെടുന്നു. കടലാസുകൾകൊണ്ട് രൂപങ്ങൾ ഉണ്ടാക്കിയ ശേഷം അവയെ ഉൗതി വീർപ്പിച്ച് കൈയുടെ ഗതികോർജം ഉപയോഗിച്ച് അവയെ പറപ്പിക്കുന്ന വിദ്യകളൊക്കെ ജപ്പാൻകാർക്ക് അറിയാം.
മോഡുലാർ ഒറിഗാമി അഥവാ ത്രീഡി ഒറിഗാമി
കടലാസ് ഉപയോഗിച്ച് ഒരുപോലെയുള്ള നിരവധി രൂപങ്ങൾ നിർമിച്ചതിനുശേഷം അവയെയെല്ലാം കൂട്ടി പുതിയൊരു രൂപമുണ്ടാക്കുന്നതിനാണ് മോഡുലാർ ഒറിഗാമി എന്നുപറയുന്നത്. സാധാരണ ഇവയിലെ അടിസ്ഥാന രൂപങ്ങൾ ഉണ്ടാക്കാൻ എളുപ്പമായിരിക്കും. എന്നാൽ അവ കൂട്ടിയോജിപ്പിക്കുന്നത് അൽപ്പം വിഷമമായിരിക്കും.മോഡുലാർ ഒറിഗാമിക്ക് ത്രീഡി ഒറിഗാമി എന്നും പേരുണ്ട്.
വെറ്റ് ഫോൾഡിംഗ്
നനഞ്ഞ കടലാസ് ഉപയോഗിച്ച് രൂപങ്ങൾ ഉണ്ടാക്കുന്നതിന് വെറ്റ് ഫോൾഡിംഗ് എന്നാണ്് പറയുന്നത്. ഇവിടെ കടലാസുകൾ മടക്കുന്നതിന് പകരം അവയെ വളച്ചാണ് രൂപങ്ങൾ ഉണ്ടാക്കുന്നത്. നനഞ്ഞ കടലാസ് ഉണങ്ങിക്കഴിയുന്പോൾ അവയ്ക്ക് ശരിയായ രൂപം കൈവരും.
കൊക്കുകളും സഡാക്കോ സസാക്കിയും
രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനിലെ ഹിരോഷിമയിൽ അമേരിക്ക ആറ്റംബോംബ് ഇട്ടകാര്യം കൂട്ടുകാർക്ക് അറിയില്ലേ. അന്ന് ആ അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ജാപ്പനീസ് പെണ്‍കുട്ടിയാണ് സഡാക്കോ സസാക്കി.
1945 ഓഗസ്റ്റ് ആറിന് ഹിരോഷിമയിൽ ആറ്റംബോംബ് വർഷിക്കപ്പെടുന്പോൾ വെറും രണ്ടു വയസായിരുന്നു സഡാക്കോ സസാക്കിയുടെ പ്രായം. എന്നാൽ പത്താംവയസിൽ സസാക്കി ചുവന്ന രക്താണുക്കളെ ബാധിക്കുന്ന സിക്കിൾസെൽ അനീമിയ എന്ന രോഗത്തിന്റെ പിടിയിലായി.
ആറ്റംബോംബിന്റെ വായിൽനിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി എന്ന നിലയിൽ ലോകപ്രശസ്തയായ സസാക്കിയുടെ രോഗവിവരം ഏവരെയും കണ്ണീരിലാഴ്ത്തി. എന്നാൽ തന്റെ രോഗത്തിന് മുന്പിൽ കീഴടങ്ങാൻ ആ കൊച്ചുപെണ്‍കുട്ടി തയാറായിരുന്നില്ല.
തന്റെ രോഗക്കിടക്കയിൽ കിടന്ന് അവൾ ഒറിഗാമി കടലാസുകൾ മടക്കി കൊക്കിന്റെ രൂപമുണ്ടാക്കാൻ തുടങ്ങി. ജപ്പാൻകാരുടെ വിശ്വാസമനുസരിച്ച് പ്രത്യാശയുടെ അടയാളമാണ് കൊക്കുകൾ. തനിക്ക് 1000 കടലാസുകൊക്കുകളെ ഉണ്ടാക്കാൻ സാധിച്ചാൽ രോഗത്തിൽനിന്ന് വിമുക്തയാകാൻ കഴിയുമെന്ന് സസാക്കി വിശ്വസിച്ചു. എന്നാൽ ആയിരം കൊക്കുകളെ ഉണ്ടാക്കുന്നതിനു മുന്‍പ് അവൾ മരണത്തിനു കീഴടങ്ങി.
സസാക്കിയുടെ സങ്കടകഥ കേട്ടറിഞ്ഞ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ കൊക്കിന്റെ ഒറിഗാമി രൂപങ്ങൾ ഉണ്ടാക്കി ഹിരോഷിമയിലേക്ക് അയച്ചു. അവയെല്ലാം ഇപ്പോഴും സസാക്കിയുടെ കല്ലറയ്ക്കു സമീപം സൂക്ഷിച്ചിട്ടുണ്ട്. സസാക്കിയുടെ കഥയ്ക്ക് അമേരിക്കക്കാരുടെ ഇടയിൽ വൻ പ്രചാരമാണ് ലഭിച്ചത്. അമേരിക്കയിലും മറ്റു പാശ്ചാത്യരാജ്യങ്ങളിലും ഇതോടെ ഒറിഗാമി പ്രശസ്തമായി. ലില്ലിയാൻ ഒപ്പെൻഹെമിയെർ എന്ന അമേരിക്കക്കാരിയാണ് ഇതിന് ചുക്കാൻ പിടിച്ചത്.
ഒറിഗാമി യുഎസ്എ, ബ്രിട്ടീഷ് ഒറിഗാമി സൊസൈറ്റി എന്നിവ തുടങ്ങിയത് ലില്ലിയാൻ ആയിരുന്നു. അവരുടെ ജന്മദിനമായ ഒക്ടോബർ 24 മുതൽ ലോക ഒറിഗാമി ദിനത്തിന്റെ ആഘോഷങ്ങൾ തുടങ്ങും. രണ്ടാഴ്ച നീളുന്ന ആഘോഷങ്ങൾക്കൊടുവിൽ നവംബർ 11 ഒറിഗാമി ദിനമായി ആചരിക്കും.
റോസ് മേരി ജോൺ
ശ്ശൊ! ഇങ്ങനെ പേടിച്ചാലോ
തനിക്ക് ചുറ്റും കാണുന്ന പലതിനെയും പേടിയോടെ നോക്കിക്കാണുന്നവരാണ് മനുഷ്യർ. കൂട്ടുകാരുടെ കാര്യം തന്നെ
പത്രം നമ്മുടെ പ്രിയമിത്രം
രാവിലെ ചൂടുകാപ്പിക്കൊപ്പം അന്നത്തെ ദിനപത്രം മലയാളിക്കു നിർബന്ധമാണ്. വർത്തമാന പത്രങ്ങൾ എന്നു വിളി
രാത്രിയിലെ യാത്രക്കാർ
നമ്മൾ വായിച്ച കഥകളിൽ സ്ഥിരമായി വരുന്ന ചില കഥാപാത്രങ്ങളുണ്ട്. കൗശലക്കാരൻ കാക്ക, കള്ളി കുയിലമ്മ, കൗശലവീരൻ കുറുക്ക
കഥകളുടെ സുൽത്താൻ
മലയാള സാഹിത്യത്തിന്റെ നടുമുറ്റത്ത്, മാംഗോസ്റ്റിൻ മരച്ചുവട്ടിൽ സൈഗാളിന്റെയും പങ്കജ് മല്ലിക്കി
പ്ലാസ്റ്റിക്കേ വിട
പ്ലാസ്റ്റിക്കിന്റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന്
അമ്പന്പോ ! അണക്കെട്ട്...
2018ലെ അതിഭയാനകമായ പ്രളയത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇന്നും മലയാളികൾ പുറത്തുവന്നിട്ടില്ല. ഇടു
ഇന്ത്യയുടെ പാൽക്കാരൻ
ഒരിക്കലെങ്കിലും അമുൽ ഐസ്ക്രീം കഴിക്കാത്തവരുണ്ടാകില്ല. അമുലിന്റെ മനോഹരമായ പരസ്യ ചിത്രങ്ങൾ കാണ
കളിക്കാം രസിക്കാം
“മനുവിന് വലുതാകുന്പോൾ ആരാകാനാണ് ആഗ്രഹം?’’ അച്ഛന്റെ സുഹൃത്ത് മനുവിനോട് ചോദിച്ചു. “എനിക്ക് പട്ടാ
ബൈ ബൈ ജങ്ക് ഫുഡ്സ്
സ്കൂൾ വിട്ട് ബേക്കറിയിലേക്ക് കയറാനൊരുങ്ങിയ അപ്പുക്കുട്ടനെ തോമസ് മാഷ് കൈയോടെ പിടികൂടി.
എങ്ങോട്ടാ ഓട്ടം? മാഷ് ചോദ
മൺസൂൺ ഡേയ്സ്
പിറന്നാളിനു പുത്തനുടുപ്പിട്ട് സ്കൂളിലേക്കു പോകാൻ തയാറായി നിൽക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. വീട്ടിൽ നിന്ന് ഇറങ്ങാൻ തു
മരുഭൂമികൾ കഥപറയുമ്പോൾ
മരുഭൂമിയെന്നു കേൾക്കുന്പോൾ കൂട്ടുകാരുടെ ഉള്ളിലേക്ക് ആദ്യമെത്തുന്ന ചിത്രം ഏതാണ്. കത്തിജ്വലിക്കുന്ന സൂര്യനും ചുട്ടു പൊള
മേൽവിലാസം ശരിയാണ്
പുഴക്കരയിലുള്ള അലക്കുകല്ലിന്മേല് തങ്കിയമ്മയ്ക്ക് കൂട്ടിരിക്കുമ്പോഴായിരുന്നു പോസ്റ്റ്മാന് കുട്ട
മഹാ നദികൾ
പല ദേശങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും കടന്നുസഞ്ചരിക്കുന്പോഴാണ് ഒാരോ നദി പേരും പെരുമയും നേടുക. മനുഷ്യസംസ്കാരങ്ങ
ഭൂമിയുടെ ശ്വാസകോശം കത്തുന്നു
ഭൂമിയുടെ ശ്വസകോശം കത്തിയെരിയാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. ഇന്നും ആമസോണില്‍ തീയടങ്ങിയിട്ടില്ല. ലോ
ഭൂമിയെ ഉരുക്കുന്ന ആഗോളതപനം
ആഗോളതപനം എന്ന പദം കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള അവബോധം ലോകമെങ്ങും വളർത്തുന്നതിൽ അതിനിർണായക പങ്കുവഹിക്കുക
നമ്മുടെ മീനുകൾ
കേരളത്തിലെ 44 നദികളിലും പോഷക നദികളിലും കായലുകളിലും തടാകങ്ങളിലുമായി ഇരുനൂറിലധികം ഇനങ്ങൾ ശുദ്ധജലമത്സ്യങ്ങ
സ്മൈൽ പ്ലീസ്
കൂട്ടുകാരെല്ലാവരും തന്നെ അച്ഛന്റെയോ അമ്മയുടെയോ മൊബൈല്‍ഫോണുകളിലും ടാബുകളിലുമെല്ലാം ഫോട്ടോ എടു
ലയൺ കിംഗ്
കാട്ടിലെ ശക്തിമാനായ രാജാവ് നിലനിൽപ്പിനായി പോരാടുന്ന കഥയാണ് ഇന്ന് ഉയർന്നുവരുന്നത്. ഗുജറാത്തിലെ ഗീർ വനത്തിൽ അടുത്തിടെ നിരവ
തീതുപ്പുന്ന അഗ്നിപർവതങ്ങൾ
അഗ്നിപർവതങ്ങളെക്കുറിച്ചും അഗ്നിപർവ വിസ്ഫോടനങ്ങളെക്കുറിച്ചുമൊക്കെ കൂട്ടുകാർ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, നാം കാണുകയും വായിക്കുകയും ചെയ്യുന്ന
ഇലക്ട്രിക് യുഗം
ഈയടുത്തായി നമ്മള് പതിവായി കേള്‍ക്കുന്ന വാക്കാണല്ലോ വൈദ്യുത വാഹനങ്ങള്‍. സാധാരണയായി നമ്മുടെ വാഹനങ്ങളില്‍ പെട്രോളോ ഡീ

ചന്ദ്രയാനം
ഓര്‍ബിറ്റര്‍
ചന്ദ്രനിലിറങ്ങാതെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹം. വിവരശേഖരണവും അവ ഭൂമിയിലെത്തിക്കുകയുമാണ് പ്രധാന
ഇവൻ പുലിയാണ്
ഇന്ത്യയില്‍ പുലികള്‍ ചാകുന്നതിന്റെ നിരക്ക് ആശങ്കപ്പെടുത്തും വിധം വര്‍ധിക്കുന്നു എന്ന വാര്‍ത്ത കൂട്ടു
തുള്ളിക്കൊരു കുടം
പുത്തൻ യൂണിഫോമും കുടയും ബാഗും അതിൽ നിറയെ പുസ്തകങ്ങളുമൊക്കെയായി ജൂണ്‍ മാസത്തിലെ പ്രഭാതങ്ങളിൽ സ്കൂളിലേക്ക് പോകാൻ ഒ
വേണം പുതിയ ആകാശവും ഭൂമിയും
നമ്മുടെ നീലഗ്രഹത്തെയും അതിന്റെ പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള നമ്മുടെ കർത്തവ
വർണങ്ങൾ വിതറി
ഒന്ന് ഓർത്തുനോക്കൂ... ഒരു ദിവസം ചുറ്റുമുള്ള വസ്തുക്കളുടെയെല്ലാം നിറം കറുപ്പോ വെളുപ്പോ മാത്രമായി മാറിയാൽ എന്തായിരിക്ക
നേരറിയാൻ
ശാരദ ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കോൽക്കത്ത പോലീസ് കമ്മീഷ്ണറെ ചോദ്യം ചെയ്യാൻ സിബിഐ ഉദ്യോഗസ്ഥർ എത്തിയതും അവര
ഭ്രമിപ്പിക്കും പരസ്യം
ഓരോ ദിവസവും വ്യത്യസ്ത ബ്രാൻഡുകളുടെ എണ്ണമറ്റ പരസ്യങ്ങളാണ് നമ്മുടെ കണ്ണിന് മുന്നിലൂടെ കടന്നുപോകുന്നത്. എവിടേക്കു തി
വായിക്കാം ക്ലാസിക്കുകൾ
ക്ലാസിക്കുകൾ എന്ന വാക്ക് കൂട്ടുകാർ നിരന്തരം കേൾക്കുന്നുണ്ടാവും. സാഹിത്യത്തിലും, സിനിമയിലും, മറ്റു കലാരൂപങ്ങളിലുമൊക്
പാലം കടക്കുവോളം
പാലങ്ങളെക്കുറിച്ചു മനസിലാക്കാതെ മനുഷ്യന്റെ പുരോഗതിയിലേക്കുള്ള യാത്ര പൂർണമാകില്ല. പാലങ്ങൾ പുരാതനകാലം, പിന്നിട്ട
കോളാർ: ഇന്ത്യയുടെ സ്വർണനഗരം
കോളാർ സ്വർണഖനി
ചരിത്രാതീത കാലങ്ങൾക്കു മുന്‍പേ അറിയപ്പെട്ടിരുന്ന അമൂല്യലോഹമാണല്ലോ സ്വർണം. ചരിത്രം പരിശോധി
കല്ലല്ല കൽക്കരി
മേഘാലയയിലെ ഒരു കൽക്കരിഖനിയിൽ നിരവധി തൊഴിലാളികൾ അപകടത്തിൽപ്പെട്ട വാർത്ത ഏതാനും ദിവസങ്ങൾക്കു കൂട്ടുകാർ വായിച്ചിരിക്കും. ലേ
Latest News
കൊച്ചിയിൽ പറന്നിറങ്ങി "ഇവ' താരമായി
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിനു തീപിടിച്ചു
വിസിമാരെ നിയമിച്ചത് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ: ഗവർണർ
ഡൽഹിയിൽ പിവിആർ സിനിമ തീയറ്ററിനു സമീപം സ്ഫോടനം, ആളപായമില്ല
എം.എം. ലോറന്‍സിന്റെ മൃതദേഹം വിട്ടുകിട്ടണം: മകളുടെ ഹര്‍ജിയിൽ ചൊവ്വാഴ്ച വിശദമായ വാദം