Top
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Chocolate
കോളാർ: ഇന്ത്യയുടെ സ്വർണനഗരം
കോളാർ സ്വർണഖനി
ചരിത്രാതീത കാലങ്ങൾക്കു മുന്‍പേ അറിയപ്പെട്ടിരുന്ന അമൂല്യലോഹമാണല്ലോ സ്വർണം. ചരിത്രം പരിശോധിച്ചാൽ ആഫ്രിക്കൻ രാജ്യങ്ങളാണ് ലോകത്തിൽ ഏറ്റവുമധികം സ്വർണം ഉത്പാദിപ്പിക്കുന്നത്. എന്നാൽ, സ്വർണം ആദ്യമായി കുഴിച്ചെടുത്ത് ഉപയോഗിച്ചത് ഇന്ത്യയിലാണ്. ആ സ്ഥലമാണ് കർണാടകയിലെ കോളാർ. ഇന്ത്യയുടെ സ്വർണനഗരമെന്നാണ് കോളാർ അറിയപ്പെടുന്നതു തന്നെ.
കർണാടകയുടെ തലസ്ഥാനമായ ബംഗളൂരുവിൽനിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള കോളാർ ജില്ലയിലാണ് കോളാർ സ്വർണഖനി (KGF(Kolar Gold Fields)) സ്ഥിതി ചെയ്യുന്നത്. ബിസി ഒന്നാം നൂറ്റാണ്ടിലും ചോള സാമ്രാജ്യം ഭരിച്ചിരുന്ന സമയത്ത് എഡി 900 മുതൽ എഡി 1000 വരെയും വിജയനഗര സാമ്രാജ്യ സമയത്ത് പതിനാറാം നൂറ്റാണ്ടിലും മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താന്റെ ഭരണകാലത്ത് പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും ഈ ഖനിയിൽനിന്ന് സ്വർണം ഖനനം ചെയ്യപ്പെട്ടിരുന്നുവെന്ന് ചരിത്രരേഖകൾ പറയുന്നു.
ടിപ്പുവിന്റെ കൈയിൽനിന്നു പിന്നീട് ബ്രിട്ടീഷുകാർ ഈ ഖനി പിടിച്ചെടുത്തു. ഇതോടെയാണ് ഇതിന് കെജിഎഫ് എന്ന പേര് വന്നത്. 1802ൽ ലെഫ്റ്റനന്റ് ജോണ്‍ വാറൻ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കന്പനിക്കായി സർവേ നടത്തുന്നതിനിടയിലാണ് ഈ മേഖലയിലെ സ്വർണനിക്ഷേപത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നല്‍കുന്നത്. വീണ്ടും വർഷങ്ങൾ പലത് കഴിഞ്ഞാണ് ആധുനികരീതിയിലുള്ള ഖനനം ഇവിടെ ആരംഭിച്ചത്. ജോണ്‍ ടെയ്ലർ ആൻഡ് സണ്‍സ് എന്ന ബ്രിട്ടീഷ് കന്പനിയായിരുന്നു ഇവിടുത്തെ ഖനനപ്രവർത്തനങ്ങൾ നടത്തിയിരുന്നത്. ബ്രിട്ടീഷുകാർ പ്രവർത്തനം ഏറ്റെടുത്തതോടു കൂടി കെജിഎഫിൽ സ്വർണ ഉത്പാദനത്തിന്റെ അളവ് വർധിക്കുകയും ചെയ്തു.
സ്വാതന്ത്ര്യത്തിനുശേഷം കെജിഎഫ് ഇന്ത്യൻ സർക്കാരിന്റെ അധീനതയിലായി. ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരിക്കെ സ്വർണഖനി ഈടുവച്ച് ലോകബാങ്കിൽനിന്ന് വായ്പ പോലും എടുത്തിട്ടുണ്ട്. 1972ൽ ഭാരത് ഗോൾഡ് മൈൻസ് (ബിജിഎംഎൽ) എന്ന പൊതുമേഖലാ ഖനന കന്പനി കെജിഎഫിന്റെ പ്രവർത്തനം ഏറ്റെടുത്തു. 1880 മുതൽ 2002 വരെ 120 വർഷത്തോളം ആധുനിക രീതിയിലുള്ള ഖനനം തുടർന്നു. അവസാനം സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് ഗോൾഡ് മൈൻസ് ലിമിറ്റഡ് പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു. പ്രവർത്തനച്ചെലവിന് ആനുപാതികമായുള്ള സ്വർണം കിട്ടാതായതോടെയാണ് ഖനി പ്രവർത്തനം അവസാനിപ്പിച്ചത്.
ഖനിയിൽ ജോലി തേടിയെത്തിയവരിൽ കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കേരളം എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ളവരുണ്ടായിരുന്നു. അവരെല്ലാം കുടുംബമായി കോളാർ പ്രദേശത്ത് താമസമാക്കിയതോടെ കോളാർ വലിയ ടൗണായി മാറുകയായിരുന്നു. കോളാറിൽ തന്നെ മറ്റൊരു മേഖലയിൽ ബ്രിട്ടീഷ്, ഇന്ത്യൻ എൻജിനിയർമാർ, ജിയോളജിസ്റ്റുകൾ, ഖനിയിലെ സൂപ്പർവൈസർമാർ എന്നിവരെല്ലാം ചേർന്ന് ഗ്രാൻഡ് കൊളോണിയൽ ജീവിതരീതിയും നയിച്ചിരുന്നു.
ഗോൾഫ് കോഴ്സ്, ടെന്നീസ് കോർട്ട്, ഡാൻസ് ഹാളുകൾ, ബാറുകൾ, ക്ലബ്ബുകൾ, കോട്ടേജുകൾ, വിശാലമായ പൂന്തോട്ടങ്ങളും മറ്റുമുള്ള ബംഗ്ലാവുകൾ, ദേവാലയങ്ങൾ, ചാപ്പലുകൾ തുടങ്ങി സർവ രാജകീയ സൗകര്യങ്ങളോടും കൂടിയായിരുന്നു അവരുടെ ജീവിതം. ഇവയുടെയെല്ലാം സ്മാരകങ്ങൾ ഇപ്പോഴും കോളാറിൽ ചെന്നാൽ കാണാൻ സാധിക്കും.
പ്രത്യേകതകൾ
* ലോകത്തെ ഏറ്റവും ആഴമുള്ള ഖനികളിൽ രണ്ടാമത്തേതാണ് കെജിഎഫ് ( ഇന്തോനേഷ്യയിലെ ഗ്രാസ്ബെർഗാണ് ഏറ്റവും വലുത്).
* ഭൗമോപരിതലത്തിൽനിന്ന് മൂന്നു കിലോമീറ്റർ താഴെനിന്നാണ് ഇവിടെ സ്വർണം ഖനനം ചെയ്തിരുന്നത്.
* റോബർട്ട്സണ്‍ പേട്ട് എന്ന സ്ഥലമായിരുന്നു കെജിഎഫിന്റെ ആസ്ഥാനം.
* കെജിഎഫിന് ഉണ്ടായിരുന്നത് ലോകത്തിലെ ഏറ്റവും വലിയ വൈൻഡിംഗ് ഡ്രമ്മാണ്. 1940കളിൽ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലാണ് ഈ ഡ്രം നിർമിച്ചത്.
* മിനി ഇംഗ്ലണ്ട് എന്നാണ് ബ്രിട്ടീഷുകാർ ഈ പ്രദേശത്തെ വിളിച്ചിരുന്നത്.
* സ്വർണം വിറ്റഴിക്കാൻ ബംഗാർപേട്ട് (കന്നഡയിൽ സ്വർണം എന്നർഥം) എന്ന പ്രദേശം തന്നെ ഇവിടെ ഉണ്ടായിരുന്നു.
* ജപ്പാനുശേഷം ഏഷ്യയിൽ രണ്ടാമതായി വൈദ്യുതീകരിച്ച പട്ടണമാണ് കെജിഎഫ്.
* 1960ൽ ഖനിയുടെ 8000 അടി താഴ്ചയിൽ, ഹോമി ജെ. ഭാഭയുടെ റിപ്പോർട്ട് പ്രകാരം ഒരു ലബോറട്ടറി സ്ഥാപിച്ചിരുന്നു.
* ഖനിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ന്യൂക്ലിയർ ഫൂവൽ വേസ്റ്റുകളെക്കുറിച്ചുള്ള ഭീതി 1980 ൽ പ്രചരിച്ചിരുന്നു.
* ഇന്ത്യയിൽ തന്നെ ഒരു സ്വർണഖനിയുടെ പേരിലുള്ള ഏക നിയമസഭാ മണ്ഡലമാണ് കോളാർ ഗോൾഡ് ഫീൽഡ്.
* 1880 ൽ ഇന്ത്യയിൽ ആദ്യമായി ജല വൈദ്യുതപദ്ധതി ആരംഭിച്ചതും റെയിൽപ്പാതയും റോഡ് സൗകര്യങ്ങളും തുടങ്ങിയതും മാർക്കറ്റുകൾ ആരംഭിച്ചതും കോളാറിലാണ്.
സുപ്രീംകോടതി വിധി
കഴിഞ്ഞ 17 വർഷമായി കർണാടക, കേന്ദ്ര സർക്കാരുകൾ ഖനിയുടെ പ്രവർത്തനം പുനരാരംഭിക്കാനുള്ള ശ്രമത്തിലായിരുന്നു. ഖനിയുടെ ഉടമസ്ഥത കേന്ദ്ര സർക്കാരിനാണെങ്കിലും ഖനന ലൈസൻസ് നല്‍കാനുള്ള അധികാരം സംസ്ഥാനത്തിനായിരുന്നു. ഇത് ഒട്ടേറെ നിയമപ്രശ്നങ്ങൾക്കു വഴിവച്ചു. 2010 ജൂലൈയിൽ ഖനനം വീണ്ടും ആരംഭിക്കാമെന്ന് സുപ്രീംകോടതി വിധിച്ചു.
2013ൽ ഭാരത് ഗോൾഡ് മൈൻസിന്റെ ലൈസൻസ് കാലാവധി അവസാനിച്ചു. ഇതോടെയാണ് ഖനി വീണ്ടും തുറക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഭാരത് ഗോൾഡ് മൈൻസിന്റെ ലൈസൻസ് പുതുക്കി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രം കർണാടകയ്ക്ക് കത്തയയ്ക്കുകയും ചെയ്തു.
ഭാരത് ഗോൾഡ് മൈൻസിന്റെ ബാധ്യതകൾ വിലയിരുത്തി ഒറ്റത്തവണ തീർപ്പാക്കൽ പ്രകാരം കടങ്ങൾ തീർക്കാനുള്ള പദ്ധതിയും തയാറാക്കുന്നുണ്ട്. ബാധ്യതകൾ ഒഴിവാകുന്പോൾ ഖനിയുടെ നടത്തിപ്പ് വീണ്ടും ഏറ്റെടുക്കണമെന്നാണ് ഭാരത് ഗോൾഡ് മൈൻസിനോട് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. കടബാധ്യതകൾ തീർപ്പാക്കുന്നതിനായി ഇൻവെസ്റ്റ്മെന്റ് ബാങ്കായ എസ്ബിഐ ക്യാപിറ്റലിനെയും സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മിനറൽ എക്സ്പ്ലോറേഷൻ കോർപറേഷന്റെ ആദ്യ കണക്കുകൾ പ്രകാരം 8,000 കോടിയോളം രൂപയുടെ സ്വർണനിക്ഷേപം ഇനിയും ഖനിയിൽ ഉണ്ടെന്നായിരുന്നു നിഗമനം. എന്നാൽ, നേരത്തെ ഖനനം ചെയ്തതിന്റെ അവശിഷ്ടങ്ങളിൽനിന്നും ആറായിരം കോടി രൂപയുടെ സ്വർണം കൂടി വേർതിരിച്ചെടുക്കാൻ കഴിയുമെന്ന് പിന്നീട് നടന്ന പഠനങ്ങളിൽ വ്യക്തമായതോടെ ഖനി വീണ്ടും തുറന്ന് പ്രവർത്തിക്കുന്നതിന് അനുവാദം നല്‍കുകയായിരുന്നു.
നിലവിൽ സ്വർണത്തിന്റെ ഇറക്കുമതിയിൽ ലോകരാജ്യങ്ങളിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഒരു വർഷം 900 മുതൽ 1000 ടണ്‍ വരെ സ്വർണമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ആഭ്യന്തര ഉത്പാദനം വെറും രണ്ടു മുതൽ മൂന്നു ശതമാനം മാത്രമാണ്. ഖനിയുടെ പ്രവർത്തനം പുനരാരംഭിക്കുന്നതോടെ ഇത് വർധിപ്പിക്കാമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. 140ൽപ്പരം വർഷം പഴക്കമുള്ള കോളാർ സ്വർണഖനിയിൽ ആയിരക്കണക്കിന് കോടി രൂപയുടെ സ്വർണം ഇന്നും അവശേഷിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.
നിലവിൽ
നിറം മങ്ങിയ സ്വർണത്തിന്റെ അവസ്ഥയാണ് ഇപ്പോൾ കോളാറിനുള്ളതെന്ന് പറയാം. കോളാർ സ്വർണ ഖനി വീണ്ടും തുറക്കാൻ വേണ്ടത് ചെയ്യാമെന്നത് ഓരോ തെരഞ്ഞെടുപ്പ് കാലത്തും കോളാർ ഗോൾഡ് ഫീൽഡ് മണ്ഡലത്തിലെ ജനങ്ങൾ കേൾക്കുന്ന പല്ലവിയാണ്. ഇപ്പോൾ ഇവിടുത്തെ ഏക സർക്കാർ സ്ഥാപനം ഭാരത് എർത്ത് മൂവേഴ്സ് (ബിഇഎംഎൽ) ആണ്. പാറ തുരക്കാനുള്ള യന്ത്രങ്ങളാണ് ഇവർ നല്‍കിവരുന്നത്.
കെജിഎഫിൽ താമസിക്കുന്ന ആളുകൾ പലതരത്തിലുള്ള പ്രശ്നങ്ങൾ ഇന്നും നേരിടുന്നുണ്ട്. ചേരി പ്രദേശങ്ങൾ, തുറന്ന ഓവുചാലുകൾ, പൊതുശൗചാലയങ്ങളുടെ അഭാവം, വൈദ്യുതിയുടെ അഭാവം, പൂർവകാലത്തെ ഖനനങ്ങളുടെയും മറ്റ് ശാസ്ത്രീയ പരീക്ഷണങ്ങളുടെയും ഫലമായുള്ള പരിസ്ഥിതി പ്രശ്നങ്ങൾ തുടങ്ങി പലതും. എങ്കിൽപ്പോലും മറ്റൊരു സ്വർണം തേടൽ സ്വപ്നം കണ്ട്, മറ്റ് പല ജോലികളിലും ഏർപ്പെട്ട് നിരവധി ആളുകൾ ഇപ്പോഴും അവിടെ കഴിയുന്നുണ്ട്.
തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന കോളാർ മേഖലയിൽ തമിഴരാണ് കൂടുതൽ. പതിനായിരത്തോളം മലയാളികളും മേഖലയിലുള്ളതായി കരുതുന്നു. 40,000 പേർക്ക് പ്രത്യക്ഷമായും ഒരു ലക്ഷത്തോളം ആളുകൾക്ക് പരോക്ഷമായും തൊഴിൽ ലഭിച്ചിരുന്ന ഇവിടെ നിന്ന് ഇപ്പോൾ ആളുകൾ തൊഴിൽ തേടി അന്യനാടുകളിൽ ചേക്കേറേണ്ട അവസ്ഥയാണ്.
കോളാർ സിനിമയിൽ
2002ൽ ഖനി പൂട്ടിയ ശേഷം പണ്ട് ഖനനം ചെയ്ത മണ്ണ്, ഖനിക്ക് സമീപം മല പോലെ കൂട്ടിയിട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ, സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷൻ കൂടിയാണ് വിജനമായ കോളാർ ഖനി മേഖല. ധനുഷിന്റെ സൂപ്പർഹിറ്റ് ചിത്രമായ തിരുടാ തിരുടിയിലെ മൻമഥരാസാ എന്ന ഗാനം ചിത്രീകരിച്ചിരിക്കുന്നത് ഈ ഖനിയിലാണ്.
ചെറുതും വലുതുമായ ധാരാളം സിനിമകൾക്കും സീരിയലുകൾക്കും ഈ പ്രദേശം ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോഴിതാ കെജിഎഫ് എന്ന പേരിൽ അവിടുത്തെ ആളുകളുടെ കഥ തന്നെ ഉപയോഗിച്ച് മുഴുനീള ചിത്രവും പുറത്തിറങ്ങിയിരിക്കുന്നു.
കെജിഎഫ്
രാജ്യത്തെ ഏറ്റവും വലിയ സ്വർണ ഖനിയായിരുന്ന കോളാർ ഗോൾഡ് ഫീൽഡ്സിനെ മുഖ്യ വിഷയമാക്കി എത്തിയിരിക്കുന്ന കന്നഡ ചിത്രമാണ് കെജിഎഫ് (കോളാർ ഗോൾഡ് ഫീൽഡ്സ്). പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രത്തിൽ യാഷ് ആണ് നായകൻ. കന്നഡ സിനിമയിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രങ്ങളിലൊന്നാണ് കെജിഎഫ്.
രണ്ട് വർഷംകൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഇക്കഴിഞ്ഞ ഡിസംബർ 21 നാണ് റിലീസ് ചെയ്തത്. ഇപ്പോൾ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന കെജിഎഫ് 200 കോടി ക്ലബ്ബിൽ കയറുന്ന ആദ്യ കന്നഡ ചിത്രമെന്ന ബഹുമതിയും നേടിക്കഴിഞ്ഞു.
കഥയുടെ വൈവിധ്യവും ഡിജിറ്റല്‍ ക്വാളിറ്റിയും വൈവിധ്യമാർന്ന കാമറ ആങ്കിളും നൂതനമായ ഷൂട്ടിംഗ് രീതികളുമാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. ആക്ഷൻ ഡ്രാമ രീതിയിലെടുത്തിരിക്കുന്ന ചിത്രം 1970-80കളിലെ പശ്ചാത്തലത്തിൽ കോളാർ ഗോൾഡ് ഫീൽഡ്സിൽ നടsക്കുന്ന കഥയാണ് പറയുന്നത്. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
കീർത്തി കാർമൽ ജേക്കബ്
ശ്ശൊ! ഇങ്ങനെ പേടിച്ചാലോ
തനിക്ക് ചുറ്റും കാണുന്ന പലതിനെയും പേടിയോടെ നോക്കിക്കാണുന്നവരാണ് മനുഷ്യർ. കൂട്ടുകാരുടെ കാര്യം തന്നെ
പത്രം നമ്മുടെ പ്രിയമിത്രം
രാവിലെ ചൂടുകാപ്പിക്കൊപ്പം അന്നത്തെ ദിനപത്രം മലയാളിക്കു നിർബന്ധമാണ്. വർത്തമാന പത്രങ്ങൾ എന്നു വിളി
രാത്രിയിലെ യാത്രക്കാർ
നമ്മൾ വായിച്ച കഥകളിൽ സ്ഥിരമായി വരുന്ന ചില കഥാപാത്രങ്ങളുണ്ട്. കൗശലക്കാരൻ കാക്ക, കള്ളി കുയിലമ്മ, കൗശലവീരൻ കുറുക്ക
കഥകളുടെ സുൽത്താൻ
മലയാള സാഹിത്യത്തിന്റെ നടുമുറ്റത്ത്, മാംഗോസ്റ്റിൻ മരച്ചുവട്ടിൽ സൈഗാളിന്റെയും പങ്കജ് മല്ലിക്കി
പ്ലാസ്റ്റിക്കേ വിട
പ്ലാസ്റ്റിക്കിന്റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന്
അമ്പന്പോ ! അണക്കെട്ട്...
2018ലെ അതിഭയാനകമായ പ്രളയത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇന്നും മലയാളികൾ പുറത്തുവന്നിട്ടില്ല. ഇടു
ഇന്ത്യയുടെ പാൽക്കാരൻ
ഒരിക്കലെങ്കിലും അമുൽ ഐസ്ക്രീം കഴിക്കാത്തവരുണ്ടാകില്ല. അമുലിന്റെ മനോഹരമായ പരസ്യ ചിത്രങ്ങൾ കാണ
കളിക്കാം രസിക്കാം
“മനുവിന് വലുതാകുന്പോൾ ആരാകാനാണ് ആഗ്രഹം?’’ അച്ഛന്റെ സുഹൃത്ത് മനുവിനോട് ചോദിച്ചു. “എനിക്ക് പട്ടാ
ബൈ ബൈ ജങ്ക് ഫുഡ്സ്
സ്കൂൾ വിട്ട് ബേക്കറിയിലേക്ക് കയറാനൊരുങ്ങിയ അപ്പുക്കുട്ടനെ തോമസ് മാഷ് കൈയോടെ പിടികൂടി.
എങ്ങോട്ടാ ഓട്ടം? മാഷ് ചോദ
കൂട്ടുകൂടാം... കടലാസുകലയോട്...
വെറുതെയിരിക്കുന്പോൾ ഒരു കടലാസു കഷ്ണം കൈയിൽ കിട്ടിയാൽ അതിനെ മടക്കി ഒടിച്ച് എന്തെങ്കിലുമൊരു രൂ
മൺസൂൺ ഡേയ്സ്
പിറന്നാളിനു പുത്തനുടുപ്പിട്ട് സ്കൂളിലേക്കു പോകാൻ തയാറായി നിൽക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. വീട്ടിൽ നിന്ന് ഇറങ്ങാൻ തു
മരുഭൂമികൾ കഥപറയുമ്പോൾ
മരുഭൂമിയെന്നു കേൾക്കുന്പോൾ കൂട്ടുകാരുടെ ഉള്ളിലേക്ക് ആദ്യമെത്തുന്ന ചിത്രം ഏതാണ്. കത്തിജ്വലിക്കുന്ന സൂര്യനും ചുട്ടു പൊള
മേൽവിലാസം ശരിയാണ്
പുഴക്കരയിലുള്ള അലക്കുകല്ലിന്മേല് തങ്കിയമ്മയ്ക്ക് കൂട്ടിരിക്കുമ്പോഴായിരുന്നു പോസ്റ്റ്മാന് കുട്ട
മഹാ നദികൾ
പല ദേശങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും കടന്നുസഞ്ചരിക്കുന്പോഴാണ് ഒാരോ നദി പേരും പെരുമയും നേടുക. മനുഷ്യസംസ്കാരങ്ങ
ഭൂമിയുടെ ശ്വാസകോശം കത്തുന്നു
ഭൂമിയുടെ ശ്വസകോശം കത്തിയെരിയാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. ഇന്നും ആമസോണില്‍ തീയടങ്ങിയിട്ടില്ല. ലോ
ഭൂമിയെ ഉരുക്കുന്ന ആഗോളതപനം
ആഗോളതപനം എന്ന പദം കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള അവബോധം ലോകമെങ്ങും വളർത്തുന്നതിൽ അതിനിർണായക പങ്കുവഹിക്കുക
നമ്മുടെ മീനുകൾ
കേരളത്തിലെ 44 നദികളിലും പോഷക നദികളിലും കായലുകളിലും തടാകങ്ങളിലുമായി ഇരുനൂറിലധികം ഇനങ്ങൾ ശുദ്ധജലമത്സ്യങ്ങ
സ്മൈൽ പ്ലീസ്
കൂട്ടുകാരെല്ലാവരും തന്നെ അച്ഛന്റെയോ അമ്മയുടെയോ മൊബൈല്‍ഫോണുകളിലും ടാബുകളിലുമെല്ലാം ഫോട്ടോ എടു
ലയൺ കിംഗ്
കാട്ടിലെ ശക്തിമാനായ രാജാവ് നിലനിൽപ്പിനായി പോരാടുന്ന കഥയാണ് ഇന്ന് ഉയർന്നുവരുന്നത്. ഗുജറാത്തിലെ ഗീർ വനത്തിൽ അടുത്തിടെ നിരവ
തീതുപ്പുന്ന അഗ്നിപർവതങ്ങൾ
അഗ്നിപർവതങ്ങളെക്കുറിച്ചും അഗ്നിപർവ വിസ്ഫോടനങ്ങളെക്കുറിച്ചുമൊക്കെ കൂട്ടുകാർ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, നാം കാണുകയും വായിക്കുകയും ചെയ്യുന്ന

ഇലക്ട്രിക് യുഗം
ഈയടുത്തായി നമ്മള് പതിവായി കേള്‍ക്കുന്ന വാക്കാണല്ലോ വൈദ്യുത വാഹനങ്ങള്‍. സാധാരണയായി നമ്മുടെ വാഹനങ്ങളില്‍ പെട്രോളോ ഡീ
ചന്ദ്രയാനം
ഓര്‍ബിറ്റര്‍
ചന്ദ്രനിലിറങ്ങാതെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹം. വിവരശേഖരണവും അവ ഭൂമിയിലെത്തിക്കുകയുമാണ് പ്രധാന
ഇവൻ പുലിയാണ്
ഇന്ത്യയില്‍ പുലികള്‍ ചാകുന്നതിന്റെ നിരക്ക് ആശങ്കപ്പെടുത്തും വിധം വര്‍ധിക്കുന്നു എന്ന വാര്‍ത്ത കൂട്ടു
തുള്ളിക്കൊരു കുടം
പുത്തൻ യൂണിഫോമും കുടയും ബാഗും അതിൽ നിറയെ പുസ്തകങ്ങളുമൊക്കെയായി ജൂണ്‍ മാസത്തിലെ പ്രഭാതങ്ങളിൽ സ്കൂളിലേക്ക് പോകാൻ ഒ
വേണം പുതിയ ആകാശവും ഭൂമിയും
നമ്മുടെ നീലഗ്രഹത്തെയും അതിന്റെ പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള നമ്മുടെ കർത്തവ
വർണങ്ങൾ വിതറി
ഒന്ന് ഓർത്തുനോക്കൂ... ഒരു ദിവസം ചുറ്റുമുള്ള വസ്തുക്കളുടെയെല്ലാം നിറം കറുപ്പോ വെളുപ്പോ മാത്രമായി മാറിയാൽ എന്തായിരിക്ക
നേരറിയാൻ
ശാരദ ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കോൽക്കത്ത പോലീസ് കമ്മീഷ്ണറെ ചോദ്യം ചെയ്യാൻ സിബിഐ ഉദ്യോഗസ്ഥർ എത്തിയതും അവര
ഭ്രമിപ്പിക്കും പരസ്യം
ഓരോ ദിവസവും വ്യത്യസ്ത ബ്രാൻഡുകളുടെ എണ്ണമറ്റ പരസ്യങ്ങളാണ് നമ്മുടെ കണ്ണിന് മുന്നിലൂടെ കടന്നുപോകുന്നത്. എവിടേക്കു തി
വായിക്കാം ക്ലാസിക്കുകൾ
ക്ലാസിക്കുകൾ എന്ന വാക്ക് കൂട്ടുകാർ നിരന്തരം കേൾക്കുന്നുണ്ടാവും. സാഹിത്യത്തിലും, സിനിമയിലും, മറ്റു കലാരൂപങ്ങളിലുമൊക്
പാലം കടക്കുവോളം
പാലങ്ങളെക്കുറിച്ചു മനസിലാക്കാതെ മനുഷ്യന്റെ പുരോഗതിയിലേക്കുള്ള യാത്ര പൂർണമാകില്ല. പാലങ്ങൾ പുരാതനകാലം, പിന്നിട്ട
കല്ലല്ല കൽക്കരി
മേഘാലയയിലെ ഒരു കൽക്കരിഖനിയിൽ നിരവധി തൊഴിലാളികൾ അപകടത്തിൽപ്പെട്ട വാർത്ത ഏതാനും ദിവസങ്ങൾക്കു കൂട്ടുകാർ വായിച്ചിരിക്കും. ലേ
Latest News
കൊച്ചിയിൽ പറന്നിറങ്ങി "ഇവ' താരമായി
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിനു തീപിടിച്ചു
ആന എഴുന്നള്ളിപ്പ്: കോടതി മാർഗനിർദേശങ്ങൾ പ്രായോഗികമല്ല; ഉന്നതതലയോഗം ചേരുമെന്ന് മന്ത്രി കെ. രാജൻ
വിസിമാരെ നിയമിച്ചത് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ: ഗവർണർ
ഡൽഹിയിൽ പിവിആർ സിനിമ തീയറ്ററിനു സമീപം സ്ഫോടനം, ആളപായമില്ല