Top
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Chocolate
വർണങ്ങൾ വിതറി
ഒന്ന് ഓർത്തുനോക്കൂ... ഒരു ദിവസം ചുറ്റുമുള്ള വസ്തുക്കളുടെയെല്ലാം നിറം കറുപ്പോ വെളുപ്പോ മാത്രമായി മാറിയാൽ എന്തായിരിക്കും അവസ്ഥ? കാഴ്ചകളെല്ലാം എത്ര വിരസമായിരിക്കും? നിരവധിയായ നിറങ്ങളും നിറക്കൂട്ടുകളുമാണ് ഈ പ്രകൃതിയെ മനോഹരിയാക്കുന്നത്. പ്രകൃതിയിലെ ചില കൗതുകകരമായ വർണ വിശേഷങ്ങളാണ് ഈ ലക്കം ചോക്ലേറ്റിൽ...
മഴവില്ല്
പ്രകാശത്തെ ഒരു സ്ഫടിക പ്രിസത്തിലൂടെ അല്പം ചെരിഞ്ഞ കോണിൽ കടത്തിവിടുന്പോൾ ആ പ്രകാശ രശ്മി വിഘടിച്ച് ഏഴ് നിറങ്ങളായി പുറത്തേക്കെത്തുന്നു എന്നത് കാണുകയും പഠിക്കുകയും ചെയ്തിട്ടില്ലേ? മഴവില്ലിന്റെ കാര്യമെടുത്താലും ഇതുതന്നെയാണ് സംഭവിക്കുന്നത്. ഇവിടെ പ്രിസത്തിന് പകരം വെള്ളത്തുള്ളികളിലൂടെ പ്രകാശം കടന്നുപോകുന്നു എന്നതാണ് വ്യത്യാസം.
വെള്ളത്തുള്ളികളിൽ പ്രകാശം കടന്നുപോകുന്പോൾ സംഭവിക്കുന്ന reflection, refraction, dispersion എന്നീ പ്രതിഭാസങ്ങളിലൂടെ ഉണ്ടാകുന്ന സപ്തവർണങ്ങളുടെ (ഏഴ് നിറങ്ങൾ : ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച, നീല, ഇൻഡിഗോ, വയലറ്റ് (longer to shorter wavelength) ) ദൃശ്യമാണ് മഴവില്ല് എന്നത്. അർധവൃത്താകൃതിയിലാണ് ഇത് കാണപ്പെടുന്നത്.
സൂര്യന്റെ സ്ഥാനം, മഴത്തുള്ളിയുടെ സ്ഥാനം, നമ്മുടെ സ്ഥാനം എന്നിവയെ ആശ്രയിച്ചാണ് നമ്മുടെ കണ്ണിൽ മഴവിൽ നിറങ്ങൾ എത്തുന്നത്. വ്യക്തിയുടെ മുന്നിൽ ജലകണികകളും പിന്നിൽ സൂര്യനും ആണെങ്കിൽ മാത്രമേ മഴവില്ല് എന്ന പ്രതിഭാസം കാണാൻ സാധിക്കൂ.
അർധവൃത്താകൃതിയിലുള്ള മഴവില്ലിന്റെ പുറം ഭാഗത്ത് ചുവപ്പും അകം ഭാഗത്ത് നീലയുമാണ് കാണുക. ചുവപ്പ് നിറത്തിന് തരംഗദൈർഘ്യം കൂടുതലാണെന്നതും അതുകൊണ്ട് അത് കുറച്ചേ വളയുകയുള്ളൂ എന്നതും നീല നിറം നേരെ തിരിച്ചും ആണെന്നതാണ് ഇതിന് കാരണം.
ആകാശത്തിനെന്താ നീലനിറം ?
സൂര്യപ്രകാശത്തിൽ ഏഴു നിറങ്ങളുണ്ടെന്നും ആ നിറങ്ങൾക്ക് വ്യത്യസ്ത തരംഗദൈർഘ്യമാണെന്നും കൂട്ടുകാർ മനസിലാക്കിയല്ലോ. സൂര്യനിൽനിന്നുള്ള കിരണങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിൽ എത്തുന്പോൾ അന്തരീക്ഷത്തിലുള്ള വാതക തന്മാത്രകളിലും ജലകണങ്ങളിലും പൊടിപടലങ്ങളിലുമൊക്കെ തട്ടി അവയ്ക്ക് വികിരണം (scattering) സംഭവിക്കും.
തരംഗദൈർഘ്യം കുറവുള്ള നീലനിറമാകും ഇത്തരത്തിൽ ഏറ്റവുമധികം ചിന്നിച്ചിതറുക. അതുകൊണ്ടാണ് ആകാശം നീലനിറത്തിൽ കാണപ്പെടുന്നത്. അസ്തമയസമയമാകുന്പോൾ സൂര്യകിരണങ്ങൾക്ക് ഭൂമിയിലെത്താനുള്ള ദൂരം വീണ്ടും കൂടും. അപ്പോൾ തരംഗദൈർഘ്യം കുറഞ്ഞ നിറങ്ങൾ നമ്മുടെ കണ്ണുകളിൽ എത്തുന്നതിനുമുന്പേ വികിരണം സംഭവിച്ച് അപ്രത്യക്ഷമാകും. അതോടെ തരംഗദൈർഘ്യം കൂടിയ ചുവപ്പും ഓറഞ്ചും രശ്മികൾ ആകാശത്തിന് നിറം നല്‍കും.
വെള്ളത്തിന് നിറമില്ലേ?
ഒറ്റ നോട്ടത്തിൽ വെള്ളത്തിന് നിറമില്ലെന്നു തോന്നുമെങ്കിലും അതിന് ചെറിയൊരു നീല നിറമുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഹൈഡ്രജൻ, ഓക്സിജൻ എന്നീ തന്മാത്രകൾ ചേർന്നാണ് വെള്ളമുണ്ടായിരിക്കുന്നത്. സൂര്യപ്രകാശം ഈ തന്മാത്രകളിലൂടെ സഞ്ചരിക്കുന്പോൾ അവ പ്രകാശത്തിലെ എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കും. അതുകൊണ്ടാണ് വെള്ളത്തിന് നിറമില്ലാതെ തോന്നുന്നത്.
കടലിന്റെ നിറം പച്ചയോ, നീലയോ?
കണ്ണടച്ച് ഒരു കടലിന്റെ ചിത്രം മനസിൽ സങ്കൽപ്പിക്കാൻ പറഞ്ഞാൽ നിങ്ങളുടെ മനസിൽ പ്രത്യക്ഷപ്പെടുക ഏത് നിറത്തിലുള്ള കടലായിരിക്കും? ചിലരുടെ മനസിൽ നീല, ചിലർക്ക് പച്ച. അപ്പോൾ ചുവന്ന കടൽ, മഞ്ഞക്കടൽ, ഇരുണ്ട കടൽ എന്നിവയൊക്കെയോ? അതെ. എല്ലായിടത്തേയും വെള്ളത്തിന് ഒരേ നിറമാണെങ്കിലും പല നിറങ്ങളോട് ചേർത്ത് കടലിനെ വിശേഷിപ്പിക്കുന്നത്, അല്ലെങ്കിൽ പല നിറങ്ങളിൽ കടൽ കാണപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?
സൂര്യപ്രകാശത്തിൽനിന്ന് വരുന്ന ചുവപ്പ്, പച്ച, ഓറഞ്ച്, മഞ്ഞ തുടങ്ങിയ തരംഗദൈർഘ്യം (wavelength) കൂടിയ നിറങ്ങളെ ജലകണങ്ങൾ ആഗിരണം ചെയ്യുകയും തരംഗദൈർഘ്യം കുറഞ്ഞ വയലറ്റ്, നീല തുടങ്ങിയ നിറങ്ങളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ് കടൽ നീല നിറത്തിൽ കാണപ്പെടുന്നത്. സ്വിമ്മിംഗ് പൂളുകളിലും ഇതേ പ്രതിഭാസമാണ് നടക്കുന്നത്. കടലിൽ ജലകണങ്ങൾ കൂടുതലായതിനാലാണ് സ്വിമ്മിംഗ് പൂളുകളിലേക്കാളും കൂടുതൽ കടുപ്പം കടലിലെ നീല നിറത്തിന് തോന്നുന്നത്.
കടലിൽ തന്നെ ഏതെങ്കിലും ഭാഗത്ത് നീല നിറത്തിന് കടുപ്പം കൂടുതലാണെങ്കിൽ ഓർത്തു കൊള്ളുക, ആ ഭാഗത്ത് വെള്ളത്തിന് ആഴം കൂടുതലാണ്. അതിന് കാരണവുമുണ്ട്. ആഴം കൂടുതലുള്ള ഭാഗത്ത് ആൽഗെ, ജെല്ലിഫിഷ്, എക്കൽ പോലുള്ള ജൈവ വസ്തുക്കൾ അധികം കാണില്ല. അതുകൊണ്ടു തന്നെ സൂര്യപ്രകാശം ജലത്തിലേക്ക് ആഴത്തിൽ പതിക്കുകയും നീല നിറം കൂടുതലായി പ്രതിഫലിക്കുകയും ചെയ്യും. ആഴം കുറഞ്ഞ ഭാഗമാണെങ്കിൽ അവിടെ ജൈവവും അല്ലാത്തതുമായ വസ്തുക്കൾ അടിയുകയും തരംഗദൈർഘ്യം കുറഞ്ഞ നിറങ്ങളെ ജലം ആഗീരണം ചെയ്യുകയും തത്ഫലമായി വെള്ളം മറ്റു പല നിറങ്ങളിൽ കാണപ്പെടുകയും ചെയ്യും.
അതുപോലെ തന്നെ ഫൈറ്റോപ്ലാങ്ടണ്‍ ബാക്ടീരിയ വലിയ അളവിലുള്ള ഭാഗങ്ങളിലെ ജലത്തിന് പച്ച നിറമാവും ഉണ്ടാവുക. ഒറ്റ വാചകത്തിൽ പറഞ്ഞാൽ ഫൈറ്റോപ്ലാങ്ടണ്‍ കൂടുന്നതിനനുസരിച്ച് പച്ച നിറവും ഫൈറ്റോപ്ലാങ്ടണ്‍ കുറയുന്നതിനനുസരിച്ച് നീല നിറവും വെള്ളത്തിന് തോന്നും.
ആകാശത്തിൽ വരുന്ന വർണവ്യതിയാനങ്ങളും സമുദ്രത്തിലും താത്കാലികമായ നിറമാറ്റങ്ങൾ ഉണ്ടാക്കാറുണ്ട്. തെളിഞ്ഞ ആകാശമുള്ള സമയങ്ങളിൽ സമുദ്രത്തിന്റെ നിറം പൊതുവേ നീലയാണ്. പ്രഭാതത്തിലും സന്ധ്യക്കും പകൽസമയത്തും കടലിന്റെ നിറം വ്യത്യസ്തമായിരിക്കും.
ഇതേസമയം പ്രാദേശികമായി കടൽജലത്തിൽ കാണപ്പെടുന്ന ജൈവ/രാസവസ്തുക്കളുടെ നിറങ്ങൾക്കനുസരിച്ചും അവിടങ്ങളിൽ കടലിനും സ്ഥിരമായ നിറഭേദം കാണാറുണ്ട്.
ഉദാഹരണങ്ങൾ:-
ചൈനയ്ക്കും കൊറിയയ്ക്കും ഇടയിലുള്ള പസഫിക്ക് സമുദ്രത്തിന്റെ ഭാഗമായ മഞ്ഞക്കടലിന് (yellow sea) നിറം മഞ്ഞയാണ്. നദികൾ ഇവിടേക്കു വൻതോതിൽ ഒഴുക്കി കൊണ്ടു വരുന്ന മഞ്ഞ നിറത്തിലുള്ള ചെളിയും എക്കൽ മണ്ണുമാണിതിനു കാരണം.
കരിങ്കടലിലെ (Black sea) ജലത്തിൽ പ്രാണവായുവിന്റെ സാന്നിധ്യം വളരെ കുറവും ആൽഗകളുടെ സാന്നിധ്യം കൂടുതലുമാണ്. ഇതാണ് അവിടത്തെ കറുപ്പുനിറത്തിനു കാരണം.
ചെങ്കടലിനു (Red sea) ചുവപ്പു നിറം നല്‍കുന്നത് അവിടത്തെ ജലോപരിതലത്തിൽ കാണപ്പെടുന്ന കടൽകക്കകളും ചിലതരം സയനൊ ബാക്ടീരിയകളുമാണ് (ട്രൈക്കോഡെസ്മിയം എറിത്രിയം).
ഇലകൾക്കെങ്ങനെ പച്ച നിറം?
ഇലകളിൽ കണ്ടുവരുന്ന ക്ലോറോഫിൽ (Greek words : chloros (green) + phyllon( leaf)) അഥവാ ഹരിതകം എന്ന പദാർഥമാണ് അവയ്ക്ക് പച്ച നിറം നല്കാൻ കാരണമാവുന്നതെന്ന് അറിയാമല്ലോ. ചെടികളുടെ ആഹാരനിർമാണ പ്രവർത്തനമായ പ്രകാശസംശ്ലേഷണത്തിന് (Photosynthesis) ആവശ്യമായതാണിത്.
കടലിന് നീല നിറം ഉണ്ടാവുന്നതിന് കാരണമായി പറഞ്ഞ പ്രക്രിയ തന്നെയാണ് ഇലയുടെ പച്ച നിറത്തിന് പിന്നിലെയും രഹസ്യം. ഇലയിലേക്ക് വരുന്ന സൂര്യപ്രകാശത്തിലെ ചുവപ്പ്, നീല പോലുള്ള നിറങ്ങൾ ക്ലോറോഫിൽ ആഗീരണം ചെയ്യുകയും തത്ഫലമായി പച്ച നിറം പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.
ഒരു ക്ലോറിൻ വർണ വസ്തുവാണ് ക്ലോറോഫിൽ. ആറുതരം ക്ലോറോഫിൽ ഉണ്ടെങ്കിലും ചെടികളിൽ പൊതുവെ കാണപ്പെടുന്നത്, ക്ലോറോഫിൽ എ, ബി എന്നിവയാണ്. അതുപോലെ ഇലകളിലെ പച്ച നിറങ്ങൾക്ക് തന്നെ അളവിൽ വ്യത്യാസമുണ്ട്. ചെടികൾക്ക് ലഭിക്കുന്ന സൂര്യപ്രകാശത്തിൽ വരുന്ന വ്യത്യാസങ്ങളാണ് അതിന് കാരണം.
മികച്ച സൂര്യപ്രകാശത്തിൽ നിൽക്കുന്ന ചെടികൾക്ക് ക്ലോറോഫിൽ എയും തണലത്ത് നിൽക്കുന്നവയ്ക്ക് ക്ലോറോഫിൽ ബിയുമാണ് ലഭിക്കുക. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ക്ലോറോഫിൽ എ ലഭിക്കുന്ന ചെടികളിലെ ഇലകൾക്ക് ഇളം പച്ച നിറവും ക്ലോറോഫിൽ ബി ലഭിക്കുന്ന ചെടികൾക്ക് കടും പച്ച നിറവുമാണ് കാണുക. അതായത് കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്നവയ്ക്ക് ഇളം പച്ച നിറവും കുറഞ്ഞ സൂര്യപ്രകാശം ലഭിക്കുന്നവയ്ക്ക് ഇരുണ്ട പച്ച നിറവുമാണുണ്ടാവുക.
അതുപോലെ തന്നെ തളിരിലകൾക്ക് നിറം കുറവാണല്ലോ. സെൽ വോൾ (cell wall) പൂർണമായും പ്രവർത്തനസജ്ജമാകാത്തതും ഫോട്ടോസിന്തസിസ് കാര്യക്ഷമമായി നടക്കാത്തതുമാണ് അതിനു കാരണം.
ക്ലോറോഫിൽ ഇലകൾക്ക് പച്ച നിറം നല്കുന്പോൾ ഇലകൾക്ക് മഞ്ഞ നിറം നൽകുന്നത് സാന്തോഫിൽ (xanthophyll) എന്ന ഘടകമാണ്. നൈട്രജൻ, മഗ്നീഷ്യം, അയണ്‍ തുടങ്ങിയ നൂട്രിയന്റുകൾ ക്ലോറോഫിൽ ഉത്പാദനത്തിന് ആവശ്യമായിരിക്കെ, അവയുടെ അഭാവവും ഇലകൾക്ക് മഞ്ഞ നിറം പകരും. അതുപോലെ തന്നെ കരോട്ടിനോയിഡ് (carotenoid) ഓറഞ്ച് നിറവും ആന്തോസയാനിൻ ( anthocyanin) ചുവപ്പ്, പർപ്പിൾ നിറങ്ങളും ഇലകൾക്ക് നല്കുന്നു.
രക്തത്തിന്റെ നിറം
രക്തത്തിലെ ചുവന്ന സെല്ലുകൾക്ക് ആ നിറം കൊടുക്കുന്നത് ഹീമോഗ്ലോബിൻ എന്ന രാസവസ്തുവാണ്. രക്തത്തിലെ ഹീമോഗ്ലോബിനാണ് ഓക്സിജനെ വഹിച്ചുകൊണ്ടുപോകുന്നത്. രക്തത്തോട് ഓക്സിജൻ കൂടിച്ചേരുന്നതുകൊണ്ടാണ് നീല രക്തക്കുഴലുകളിലെ രക്തത്തിന് കൂടുതൽ ചുവപ്പുനിറം ലഭിക്കുന്നത്.
പാറ്റയുടെ രക്തത്തിന് നിറമില്ല. ഹീമോഗ്ലോബിൻ ഇല്ലാത്തതാണ് കാരണം. മനുഷ്യനുള്ളതുപോലെ രക്തക്കുഴലുകളും പാറ്റയ്ക്കില്ല. അതുകൊണ്ടു തന്നെ ഓക്സിജൻ വഹിക്കുക എന്ന ദൗത്യം അവയുടെ രക്തത്തിനില്ല.
നീരാളിയുടെ രക്തത്തിന് നീല നിറവും കുളയട്ടയുടെ രക്തത്തിന് പച്ച നിറവുമാണുള്ളത്. ഹീമോസൈയാനിൻ (hemocyanin) എന്ന രാസവസ്തുവാണ് ഇത്തരം ജീവികളുടെ രക്തത്തിന് നീല, പച്ച നിറങ്ങൾ നല്‍കുന്നത്. ഓക്സിജൻ വഹിക്കുന്ന ചുമതലയും അവയ്ക്കാണ്.
മണ്ണിനെന്താണ് പല നിറം?
നമ്മുടെ പ്രകൃതിയിലെ സസ്യങ്ങളുടെ നിലനിൽപ്പിന് ആധാരമായ മണ്ണിന് പല നിറങ്ങളുണ്ട്. മണ്ണിലെ ജൈവിക പദാർഥത്തിൽ അടങ്ങിയിരിക്കുന്ന മിനറലുകളാണ് മണ്ണിന് അതിന്റെ നിറം നല്‍കുന്നത്. കറുപ്പ്, വെള്ള, മഞ്ഞ, ചുവപ്പ്, പച്ച തുടങ്ങിയ വ്യത്യസ്ത നിറങ്ങളിൽ മണ്ണ് കാണപ്പെടുന്നു.
അയണ്‍ ഓക്സൈഡുകളുടെ സാന്നിധ്യമാണ് മണ്ണിന് ചുവപ്പ് അല്ലെങ്കിൽ മഞ്ഞ നിറം നല്‍കുന്നത്. ജൈവ പദാർഥങ്ങൾ അധികമുണ്ടെങ്കിൽ കാർബണിന്റെ സാന്നിധ്യം കൂടുതലുള്ളതുകൊണ്ട് മണ്ണിന് കറുപ്പുനിറമോ ചാരനിറമോ ലഭിക്കുന്നു. മണ്ണിൽ ഗ്ലൂക്കോനൈറ്റ് എന്ന മിനറൽ ഉണ്ടെങ്കിൽ ആ മണ്ണിന് പച്ചനിറമായിരിക്കും. ഇനി കാത്സൈറ്റാണ് ഉള്ളതെങ്കിലോ, മണ്ണ് വെളുത്തിരിക്കും.
എന്താണീ അറോറ ?
ഭൂമിയിലെ ആർക്ടിക്, അന്റാർട്ടിക് പ്രദേശങ്ങളിലെ ആകാശത്ത് രാത്രി സമയങ്ങളിൽ പ്രത്യക്ഷപ്പെടുന്ന നിറമുള്ള പ്രകാശരശ്മികളാണ് അറോറ എന്ന് അറിയപ്പെടുന്നത്. പോളാർ ലൈറ്റ്സ്, നോർത്തേണ്‍ ലൈറ്റ്സ്, സതേണ്‍ ലൈറ്റ് എന്നിങ്ങനെ പല പേരുകളുണ്ട് അറോറയ്ക്ക്. ഭൂമിയുടെ കാന്തിക ധ്രുവങ്ങളിൽനിന്ന് 18 ഡിഗ്രി മുതൽ 23 ഡിഗ്രി വരെ അകലെയുള്ള ഭാഗങ്ങളിലാണ് അറോറ രൂപപ്പെടുക. സൗരക്കാറ്റിൽനിന്ന് വരുന്ന ചാർജിത കണങ്ങൾ ഭൂമിയുടെ കാന്തിക വലയത്തിന്റെ സ്വാധീനത്താൽ ഭൗമാന്തരീക്ഷത്തിലുള്ള വാതക തന്മാത്രകളുമായി കൂട്ടിയിടിച്ചാണ് അറോറ ഉണ്ടാകുന്നത്.
ദക്ഷിണധ്രുവത്തിൽ ഇത്തരത്തിൽ കാണപ്പെടുന്ന പ്രതിഭാസമാണ് അറോറ ഓസ്ട്രേലിസ്. ഉത്തരധ്രുവത്തിൽ രാത്രി ആകാശത്തുകാണപ്പെടുന്ന ദീപ്തിപ്രസരമാണ് അറോറ ബോറിയാലിസ്. ഉത്തരാർധഗോളത്തിൽ ഗ്രീൻലാൻഡിന്റെ വടക്കു പടിഞ്ഞാറൻ ഭാഗങ്ങൾ, അലാസ്ക, ഹഡ്സണ്‍ ഉൾക്കടൽ, ലാബ്രഡോർ, നോർവെ, സ്വീഡൻ. സൈബീരിയയുടെ വടക്കൻതീരം എന്നീ പ്രദേശങ്ങൾ അറോറ മേഖലയിൽ ഉൾപ്പെടുന്നു. ദക്ഷിണാർധ ഗോളത്തിൽ അന്റാർട്ടിക്കയിൽ അറോറ കാണപ്പെടുന്നു.
ഓന്ത് നിറം മാറുന്നത് എന്തുകൊണ്ട്?
തന്റെ ശരീരത്തിന്റെ നിറം ഇടയ്ക്കിടയ്ക്ക് മാറ്റാൻ ഓന്തിനാകുമെന്ന് കൂട്ടുകാർ കേട്ടിട്ടില്ലെ. താനായിരിക്കുന്ന പരിസ്ഥിതിയോട് ഇണങ്ങിച്ചേർന്ന് ശത്രുക്കളിൽനിന്ന് രക്ഷ നേടാനാണ് ഓന്തുകൾ നിറം മാറുന്നതെന്നാണ് പൊതുവേയുള്ള ധാരണ. ഇത് ഒരു പരിധിവരെ ശരിയാണ് താനും.
എന്നാൽ തങ്ങളുടെ മൂഡ് അനുസരിച്ചും ഓന്തുകൾക്ക് നിറം മാറാൻ കഴിയും. ദേഷ്യമോ പേടിയോ ഒക്കെയുണ്ടാകുന്ന സാഹചര്യങ്ങളിൽ ഓന്തുകളുടെ ശരീരം കടും നിറത്തിലാകും. അല്ലാത്തപ്പോൾ പരിസ്ഥിതിയോട് ഇണങ്ങുന്ന നിറവും സ്വീകരിക്കും.
തങ്ങളുടെ കൂടെയുള്ള മറ്റ് ഓന്തുകളോട് ആശയവിനിമയം നടത്താനും ഓന്തുകൾ ശരീരത്തിന്റെ നിറം മാറ്റം ഉപയോഗിക്കുന്നു. ചില സമയങ്ങളിൽ അന്തരീക്ഷത്തിലെ ഉൗഷ്മാവിലുണ്ടാകുന്ന വ്യതിയാനത്തിനനുസരിച്ചും ഓന്തുകളുടെ നിറം മാറാറുണ്ട്.
കീർത്തി കാർമൽ ജേക്കബ്
റോസ് മേരി ജോൺ
ശ്ശൊ! ഇങ്ങനെ പേടിച്ചാലോ
തനിക്ക് ചുറ്റും കാണുന്ന പലതിനെയും പേടിയോടെ നോക്കിക്കാണുന്നവരാണ് മനുഷ്യർ. കൂട്ടുകാരുടെ കാര്യം തന്നെ
പത്രം നമ്മുടെ പ്രിയമിത്രം
രാവിലെ ചൂടുകാപ്പിക്കൊപ്പം അന്നത്തെ ദിനപത്രം മലയാളിക്കു നിർബന്ധമാണ്. വർത്തമാന പത്രങ്ങൾ എന്നു വിളി
രാത്രിയിലെ യാത്രക്കാർ
നമ്മൾ വായിച്ച കഥകളിൽ സ്ഥിരമായി വരുന്ന ചില കഥാപാത്രങ്ങളുണ്ട്. കൗശലക്കാരൻ കാക്ക, കള്ളി കുയിലമ്മ, കൗശലവീരൻ കുറുക്ക
കഥകളുടെ സുൽത്താൻ
മലയാള സാഹിത്യത്തിന്റെ നടുമുറ്റത്ത്, മാംഗോസ്റ്റിൻ മരച്ചുവട്ടിൽ സൈഗാളിന്റെയും പങ്കജ് മല്ലിക്കി
പ്ലാസ്റ്റിക്കേ വിട
പ്ലാസ്റ്റിക്കിന്റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന്
അമ്പന്പോ ! അണക്കെട്ട്...
2018ലെ അതിഭയാനകമായ പ്രളയത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇന്നും മലയാളികൾ പുറത്തുവന്നിട്ടില്ല. ഇടു
ഇന്ത്യയുടെ പാൽക്കാരൻ
ഒരിക്കലെങ്കിലും അമുൽ ഐസ്ക്രീം കഴിക്കാത്തവരുണ്ടാകില്ല. അമുലിന്റെ മനോഹരമായ പരസ്യ ചിത്രങ്ങൾ കാണ
കളിക്കാം രസിക്കാം
“മനുവിന് വലുതാകുന്പോൾ ആരാകാനാണ് ആഗ്രഹം?’’ അച്ഛന്റെ സുഹൃത്ത് മനുവിനോട് ചോദിച്ചു. “എനിക്ക് പട്ടാ
ബൈ ബൈ ജങ്ക് ഫുഡ്സ്
സ്കൂൾ വിട്ട് ബേക്കറിയിലേക്ക് കയറാനൊരുങ്ങിയ അപ്പുക്കുട്ടനെ തോമസ് മാഷ് കൈയോടെ പിടികൂടി.
എങ്ങോട്ടാ ഓട്ടം? മാഷ് ചോദ
കൂട്ടുകൂടാം... കടലാസുകലയോട്...
വെറുതെയിരിക്കുന്പോൾ ഒരു കടലാസു കഷ്ണം കൈയിൽ കിട്ടിയാൽ അതിനെ മടക്കി ഒടിച്ച് എന്തെങ്കിലുമൊരു രൂ
മൺസൂൺ ഡേയ്സ്
പിറന്നാളിനു പുത്തനുടുപ്പിട്ട് സ്കൂളിലേക്കു പോകാൻ തയാറായി നിൽക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. വീട്ടിൽ നിന്ന് ഇറങ്ങാൻ തു
മരുഭൂമികൾ കഥപറയുമ്പോൾ
മരുഭൂമിയെന്നു കേൾക്കുന്പോൾ കൂട്ടുകാരുടെ ഉള്ളിലേക്ക് ആദ്യമെത്തുന്ന ചിത്രം ഏതാണ്. കത്തിജ്വലിക്കുന്ന സൂര്യനും ചുട്ടു പൊള
മേൽവിലാസം ശരിയാണ്
പുഴക്കരയിലുള്ള അലക്കുകല്ലിന്മേല് തങ്കിയമ്മയ്ക്ക് കൂട്ടിരിക്കുമ്പോഴായിരുന്നു പോസ്റ്റ്മാന് കുട്ട
മഹാ നദികൾ
പല ദേശങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും കടന്നുസഞ്ചരിക്കുന്പോഴാണ് ഒാരോ നദി പേരും പെരുമയും നേടുക. മനുഷ്യസംസ്കാരങ്ങ
ഭൂമിയുടെ ശ്വാസകോശം കത്തുന്നു
ഭൂമിയുടെ ശ്വസകോശം കത്തിയെരിയാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. ഇന്നും ആമസോണില്‍ തീയടങ്ങിയിട്ടില്ല. ലോ
ഭൂമിയെ ഉരുക്കുന്ന ആഗോളതപനം
ആഗോളതപനം എന്ന പദം കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള അവബോധം ലോകമെങ്ങും വളർത്തുന്നതിൽ അതിനിർണായക പങ്കുവഹിക്കുക
നമ്മുടെ മീനുകൾ
കേരളത്തിലെ 44 നദികളിലും പോഷക നദികളിലും കായലുകളിലും തടാകങ്ങളിലുമായി ഇരുനൂറിലധികം ഇനങ്ങൾ ശുദ്ധജലമത്സ്യങ്ങ
സ്മൈൽ പ്ലീസ്
കൂട്ടുകാരെല്ലാവരും തന്നെ അച്ഛന്റെയോ അമ്മയുടെയോ മൊബൈല്‍ഫോണുകളിലും ടാബുകളിലുമെല്ലാം ഫോട്ടോ എടു
ലയൺ കിംഗ്
കാട്ടിലെ ശക്തിമാനായ രാജാവ് നിലനിൽപ്പിനായി പോരാടുന്ന കഥയാണ് ഇന്ന് ഉയർന്നുവരുന്നത്. ഗുജറാത്തിലെ ഗീർ വനത്തിൽ അടുത്തിടെ നിരവ
തീതുപ്പുന്ന അഗ്നിപർവതങ്ങൾ
അഗ്നിപർവതങ്ങളെക്കുറിച്ചും അഗ്നിപർവ വിസ്ഫോടനങ്ങളെക്കുറിച്ചുമൊക്കെ കൂട്ടുകാർ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, നാം കാണുകയും വായിക്കുകയും ചെയ്യുന്ന
ശ്ശൊ! ഇങ്ങനെ പേടിച്ചാലോ
തനിക്ക് ചുറ്റും കാണുന്ന പലതിനെയും പേടിയോടെ നോക്കിക്കാണുന്നവരാണ് മനുഷ്യർ. കൂട്ടുകാരുടെ കാര്യം തന്നെ
പത്രം നമ്മുടെ പ്രിയമിത്രം
രാവിലെ ചൂടുകാപ്പിക്കൊപ്പം അന്നത്തെ ദിനപത്രം മലയാളിക്കു നിർബന്ധമാണ്. വർത്തമാന പത്രങ്ങൾ എന്നു വിളി
രാത്രിയിലെ യാത്രക്കാർ
നമ്മൾ വായിച്ച കഥകളിൽ സ്ഥിരമായി വരുന്ന ചില കഥാപാത്രങ്ങളുണ്ട്. കൗശലക്കാരൻ കാക്ക, കള്ളി കുയിലമ്മ, കൗശലവീരൻ കുറുക്ക
കഥകളുടെ സുൽത്താൻ
മലയാള സാഹിത്യത്തിന്റെ നടുമുറ്റത്ത്, മാംഗോസ്റ്റിൻ മരച്ചുവട്ടിൽ സൈഗാളിന്റെയും പങ്കജ് മല്ലിക്കി
പ്ലാസ്റ്റിക്കേ വിട
പ്ലാസ്റ്റിക്കിന്റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന്
അമ്പന്പോ ! അണക്കെട്ട്...
2018ലെ അതിഭയാനകമായ പ്രളയത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇന്നും മലയാളികൾ പുറത്തുവന്നിട്ടില്ല. ഇടു
ഇന്ത്യയുടെ പാൽക്കാരൻ
ഒരിക്കലെങ്കിലും അമുൽ ഐസ്ക്രീം കഴിക്കാത്തവരുണ്ടാകില്ല. അമുലിന്റെ മനോഹരമായ പരസ്യ ചിത്രങ്ങൾ കാണ
കളിക്കാം രസിക്കാം
“മനുവിന് വലുതാകുന്പോൾ ആരാകാനാണ് ആഗ്രഹം?’’ അച്ഛന്റെ സുഹൃത്ത് മനുവിനോട് ചോദിച്ചു. “എനിക്ക് പട്ടാ
ബൈ ബൈ ജങ്ക് ഫുഡ്സ്
സ്കൂൾ വിട്ട് ബേക്കറിയിലേക്ക് കയറാനൊരുങ്ങിയ അപ്പുക്കുട്ടനെ തോമസ് മാഷ് കൈയോടെ പിടികൂടി.
എങ്ങോട്ടാ ഓട്ടം? മാഷ് ചോദ
കൂട്ടുകൂടാം... കടലാസുകലയോട്...
വെറുതെയിരിക്കുന്പോൾ ഒരു കടലാസു കഷ്ണം കൈയിൽ കിട്ടിയാൽ അതിനെ മടക്കി ഒടിച്ച് എന്തെങ്കിലുമൊരു രൂ
മൺസൂൺ ഡേയ്സ്
പിറന്നാളിനു പുത്തനുടുപ്പിട്ട് സ്കൂളിലേക്കു പോകാൻ തയാറായി നിൽക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. വീട്ടിൽ നിന്ന് ഇറങ്ങാൻ തു
മരുഭൂമികൾ കഥപറയുമ്പോൾ
മരുഭൂമിയെന്നു കേൾക്കുന്പോൾ കൂട്ടുകാരുടെ ഉള്ളിലേക്ക് ആദ്യമെത്തുന്ന ചിത്രം ഏതാണ്. കത്തിജ്വലിക്കുന്ന സൂര്യനും ചുട്ടു പൊള
മേൽവിലാസം ശരിയാണ്
പുഴക്കരയിലുള്ള അലക്കുകല്ലിന്മേല് തങ്കിയമ്മയ്ക്ക് കൂട്ടിരിക്കുമ്പോഴായിരുന്നു പോസ്റ്റ്മാന് കുട്ട
മഹാ നദികൾ
പല ദേശങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും കടന്നുസഞ്ചരിക്കുന്പോഴാണ് ഒാരോ നദി പേരും പെരുമയും നേടുക. മനുഷ്യസംസ്കാരങ്ങ
ഭൂമിയുടെ ശ്വാസകോശം കത്തുന്നു
ഭൂമിയുടെ ശ്വസകോശം കത്തിയെരിയാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. ഇന്നും ആമസോണില്‍ തീയടങ്ങിയിട്ടില്ല. ലോ
ഭൂമിയെ ഉരുക്കുന്ന ആഗോളതപനം
ആഗോളതപനം എന്ന പദം കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള അവബോധം ലോകമെങ്ങും വളർത്തുന്നതിൽ അതിനിർണായക പങ്കുവഹിക്കുക
നമ്മുടെ മീനുകൾ
കേരളത്തിലെ 44 നദികളിലും പോഷക നദികളിലും കായലുകളിലും തടാകങ്ങളിലുമായി ഇരുനൂറിലധികം ഇനങ്ങൾ ശുദ്ധജലമത്സ്യങ്ങ
സ്മൈൽ പ്ലീസ്
കൂട്ടുകാരെല്ലാവരും തന്നെ അച്ഛന്റെയോ അമ്മയുടെയോ മൊബൈല്‍ഫോണുകളിലും ടാബുകളിലുമെല്ലാം ഫോട്ടോ എടു
ലയൺ കിംഗ്
കാട്ടിലെ ശക്തിമാനായ രാജാവ് നിലനിൽപ്പിനായി പോരാടുന്ന കഥയാണ് ഇന്ന് ഉയർന്നുവരുന്നത്. ഗുജറാത്തിലെ ഗീർ വനത്തിൽ അടുത്തിടെ നിരവ
തീതുപ്പുന്ന അഗ്നിപർവതങ്ങൾ
അഗ്നിപർവതങ്ങളെക്കുറിച്ചും അഗ്നിപർവ വിസ്ഫോടനങ്ങളെക്കുറിച്ചുമൊക്കെ കൂട്ടുകാർ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, നാം കാണുകയും വായിക്കുകയും ചെയ്യുന്ന
ഇലക്ട്രിക് യുഗം
ഈയടുത്തായി നമ്മള് പതിവായി കേള്‍ക്കുന്ന വാക്കാണല്ലോ വൈദ്യുത വാഹനങ്ങള്‍. സാധാരണയായി നമ്മുടെ വാഹനങ്ങളില്‍ പെട്രോളോ ഡീ
ചന്ദ്രയാനം
ഓര്‍ബിറ്റര്‍
ചന്ദ്രനിലിറങ്ങാതെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹം. വിവരശേഖരണവും അവ ഭൂമിയിലെത്തിക്കുകയുമാണ് പ്രധാന
ഇവൻ പുലിയാണ്
ഇന്ത്യയില്‍ പുലികള്‍ ചാകുന്നതിന്റെ നിരക്ക് ആശങ്കപ്പെടുത്തും വിധം വര്‍ധിക്കുന്നു എന്ന വാര്‍ത്ത കൂട്ടു
തുള്ളിക്കൊരു കുടം
പുത്തൻ യൂണിഫോമും കുടയും ബാഗും അതിൽ നിറയെ പുസ്തകങ്ങളുമൊക്കെയായി ജൂണ്‍ മാസത്തിലെ പ്രഭാതങ്ങളിൽ സ്കൂളിലേക്ക് പോകാൻ ഒ
വേണം പുതിയ ആകാശവും ഭൂമിയും
നമ്മുടെ നീലഗ്രഹത്തെയും അതിന്റെ പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള നമ്മുടെ കർത്തവ
നേരറിയാൻ
ശാരദ ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കോൽക്കത്ത പോലീസ് കമ്മീഷ്ണറെ ചോദ്യം ചെയ്യാൻ സിബിഐ ഉദ്യോഗസ്ഥർ എത്തിയതും അവര
ഭ്രമിപ്പിക്കും പരസ്യം
ഓരോ ദിവസവും വ്യത്യസ്ത ബ്രാൻഡുകളുടെ എണ്ണമറ്റ പരസ്യങ്ങളാണ് നമ്മുടെ കണ്ണിന് മുന്നിലൂടെ കടന്നുപോകുന്നത്. എവിടേക്കു തി
വായിക്കാം ക്ലാസിക്കുകൾ
ക്ലാസിക്കുകൾ എന്ന വാക്ക് കൂട്ടുകാർ നിരന്തരം കേൾക്കുന്നുണ്ടാവും. സാഹിത്യത്തിലും, സിനിമയിലും, മറ്റു കലാരൂപങ്ങളിലുമൊക്
പാലം കടക്കുവോളം
പാലങ്ങളെക്കുറിച്ചു മനസിലാക്കാതെ മനുഷ്യന്റെ പുരോഗതിയിലേക്കുള്ള യാത്ര പൂർണമാകില്ല. പാലങ്ങൾ പുരാതനകാലം, പിന്നിട്ട
കോളാർ: ഇന്ത്യയുടെ സ്വർണനഗരം
കോളാർ സ്വർണഖനി
ചരിത്രാതീത കാലങ്ങൾക്കു മുന്‍പേ അറിയപ്പെട്ടിരുന്ന അമൂല്യലോഹമാണല്ലോ സ്വർണം. ചരിത്രം പരിശോധി
കല്ലല്ല കൽക്കരി
മേഘാലയയിലെ ഒരു കൽക്കരിഖനിയിൽ നിരവധി തൊഴിലാളികൾ അപകടത്തിൽപ്പെട്ട വാർത്ത ഏതാനും ദിവസങ്ങൾക്കു കൂട്ടുകാർ വായിച്ചിരിക്കും. ലേ
Latest News
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിനു തീപിടിച്ചു
ആന എഴുന്നള്ളിപ്പ്: കോടതി മാർഗനിർദേശങ്ങൾ പ്രായോഗികമല്ല; ഉന്നതതലയോഗം ചേരുമെന്ന് മന്ത്രി കെ. രാജൻ
വിസിമാരെ നിയമിച്ചത് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ: ഗവർണർ
ഡൽഹിയിൽ പിവിആർ സിനിമ തീയറ്ററിനു സമീപം സ്ഫോടനം, ആളപായമില്ല
എം.എം. ലോറന്‍സിന്റെ മൃതദേഹം വിട്ടുകിട്ടണം: മകളുടെ ഹര്‍ജിയിൽ ചൊവ്വാഴ്ച വിശദമായ വാദം
Latest News
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിനു തീപിടിച്ചു
ആന എഴുന്നള്ളിപ്പ്: കോടതി മാർഗനിർദേശങ്ങൾ പ്രായോഗികമല്ല; ഉന്നതതലയോഗം ചേരുമെന്ന് മന്ത്രി കെ. രാജൻ
വിസിമാരെ നിയമിച്ചത് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ: ഗവർണർ
ഡൽഹിയിൽ പിവിആർ സിനിമ തീയറ്ററിനു സമീപം സ്ഫോടനം, ആളപായമില്ല
എം.എം. ലോറന്‍സിന്റെ മൃതദേഹം വിട്ടുകിട്ടണം: മകളുടെ ഹര്‍ജിയിൽ ചൊവ്വാഴ്ച വിശദമായ വാദം