Top
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Chocolate
ഇവൻ പുലിയാണ്
ഇന്ത്യയില്‍ പുലികള്‍ ചാകുന്നതിന്റെ നിരക്ക് ആശങ്കപ്പെടുത്തും വിധം വര്‍ധിക്കുന്നു എന്ന വാര്‍ത്ത കൂട്ടുകാര്‍ വായിച്ചു കാണുമല്ലോ. 2019 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 218 പുലികളാണ് ഈ നാലു മാസത്തിനുള്ളില്‍ ചത്തത്. 2018ല്‍ ചത്ത പുലികളുടെ എണ്ണം 500 ആയിരുന്നു.
2009 മുതല്‍ വൈല്‍ഡ്ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ ഇതു സംബന്ധിച്ച പഠനങ്ങള്‍ നടത്തിവരികയാണ്. ഇന്ത്യയില്‍ പുലികളുടെ നിലനില്‍പ്പു തന്നെ ചോദ്യചിഹ്നമാവുകയാണെന്നാണ് വന്യജീവി സംരക്ഷണ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ലോകത്തില്‍ എത്ര തരം പുലികളുണ്ടെന്നും എന്തൊക്കെയാണ് അവയുടെ പ്രത്യേകതകളെന്നും നോക്കാം.
മാര്ജാരവംശത്തില്പ്പെട്ട ജീവികളാണ് പുലികള്‍. ശാസ്ത്രനാമം പാന്തേരം പാര്‍ഡസ്. താരതമ്യേന ചെറിയ കാലുകളുള്ള ഇവയുടെ ശരീരത്തിനും തലയ്ക്കും വലുപ്പം കൂടുതലാണ്. മണിക്കൂറില്‍ 58 കി.മി. വേഗത്തിൽ ഇവയ്ക്ക് ഓടാന്‍ സാധിക്കും. കാഴ്ചയില്‍ ജാഗ്വാറുമായി സാമ്യമുണ്ടെങ്കിലും ഇവ ജാഗ്വാറുകളെക്കാള് ചെറുതും ഒതുങ്ങിയ ശരീരപ്രകൃതമുള്ളവയുമാണ്.
പെണ്‍പുലികളേക്കാള്‍ ആണ്‍പുലികള്‍ക്ക് തൂക്കവും വലുപ്പവും കൂടുതലായിരിക്കും. പെണ്‍പുലികളുടെ ഭാരം 21 മുതല്‍ 60 വരെ കിലോഗ്രാമും ആണ്പുലികളുടെ ഭാരം 36 മുതല്‍ 75 വരെ കിലോഗ്രാമും ആകാം. നീളം 90 മുതല്‍ 190 വരെ സെന്റീമീറ്റര്‍. 64 മുതല്‍ 99 വരെ സെന്റി മീറ്ററാണ് വാലിന്റെ നീളം.
ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങളിലാണ് പ്രധാനമായും കാണപ്പെടുന്നതെങ്കിലും എണ്ണത്തില്‍ ഗണ്യമായ കുറവു സംഭവിച്ചിട്ടുണ്ട്. ആവാസവ്യവസ്ഥാനാശവും വേട്ടയുമാണ് ഇതിനു കാരണം. ഇതേകാരണം കൊണ്ടുതന്നെ ഐയുസിഎന്‍ പുള്ളിപ്പുലികളെ വംശനാശഭീഷണി വരാന്‍ സാധ്യതയുള്ളവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
അവസരോചിതമായി ഇരപിടിക്കുന്ന ശീലം, വലിയ ഭാരവും വഹിച്ചു കൊണ്ട് മരങ്ങളില്‍ കയറാനുള്ള കഴിവ്, പ്രശസ്തമായ ഗൂഢനീക്കങ്ങള്‍, സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ് തുടങ്ങിയ ഗുണങ്ങള്‍ ഇവയെ മാര്‍ജാരവര്‍ഗത്തില്‍പ്പെട്ട മറ്റു മൃഗങ്ങളില്‍നിന്ന് വ്യത്യസ്തരാക്കുന്നു.
ഒറ്റയ്ക്കുള്ള താമസം ഇഷ്ടപ്പെടുന്നവരാണ് പുലികള്‍. എന്നാല്‍ ഇണചേരുമ്പോഴും കുഞ്ഞുങ്ങളെ വളര്‍ത്തുമ്പോഴും ഇവര്‍ സംഘമായി കഴിയാറുണ്ട്. രാത്രികാലങ്ങളില്‍ ഉണര്‍ന്നിരുന്ന് ഇരയെ വേട്ടയാടുന്നതാണ് ശീലം.
കൂടുതല്‍ സമയവും മരങ്ങളിൽ കഴിയാൻ ഇഷ്ടപ്പെടുന്ന ഇവയുടെ ശരീരത്തിലെ പുള്ളികള്‍ ശത്രുക്കളുടെ കണ്ണില്‍പ്പെടാതെ മറഞ്ഞിരിക്കാന്‍ സഹായിക്കുന്നു. ഇരയെ മറ്റാരും കൊണ്ടുപോകാതിരിക്കാനാണ് വേട്ടയാടി പിടിച്ച ഉടനെ അവയെ മരത്തിൽ കയറ്റിവയ്ക്കുന്നത്.
* ഗർഭകാലം 106 ദിവസം.
* ശരാശരി ആയുസ് 15 മുതല്‍ 20 വരെ വയസ്.
* ലെപ്പേര്‍ഡ് എന്ന ഇംഗ്ലീഷ് വാക്ക് ഗ്രീക്ക് വാക്കായ ലെപ്പേര്ഡസില് നിന്നാണ് ഉണ്ടായത്.
leopard = Leon (lion} + Pardus (panther}
* അധികം വെള്ളം കുടിക്കുന്ന ശീലം ഇവര്‍ക്കില്ല. ഇരകളില്‍നിന്നുള്ള ജലാംശം മാത്രം മതി ഇവയ്ക്ക് അതിജീവിക്കാന്‍.
* മണിക്കൂറില്‍ 58 കിലോമീറ്റര്‍ വേഗത്തിൽ ഓടാൻ കഴിയും.
പുള്ളി അഥവാ റോസെറ്റെ
പുലിയുടെ ശരീരത്തില്‍ കാണപ്പെടുന്ന പുള്ളികളാണ് റോസെറ്റെകള്. റോസാപ്പൂക്കളുടെ ആകൃതിയുള്ളതിനാലാണ് ഇവയുടെ ശരീരത്തിലുള്ള പുള്ളികളെ റോസെറ്റെ എന്നു പറയുന്നത്. ശത്രുക്കളില്‍നിന്ന് രക്ഷനേടാനും മറഞ്ഞിരുന്ന് ഇര പിടിക്കാനും ഈ പുള്ളികള്‍ പുലികളെ ഏറെ സഹായിക്കും.
ഭക്ഷണക്രമം
മാന്‍, കുരങ്ങ്, പാമ്പ്, വലിയ പക്ഷികള്‍, സീബ്ര, മീന്‍, മുള്ളന്‍പന്നി തുടങ്ങി തങ്ങള്‍ക്കു മുന്നില്‍ എത്തുന്ന എന്തിനേയും ഭക്ഷിക്കും. പതിയിരുന്ന് ആക്രമിക്കുന്നതാണ് രീതി. ഇരയ്ക്ക് രക്ഷപ്പെടാനോ പ്രതികരിക്കാനോ ഉള്ള അവസരംപോലും നല്‍കാതെ ഇവര്‍ ഇരയുടെ മുകളിലേക്കു ചാടിവീണ് അവയുടെ കഴുത്തില്‍ പല്ലുകള്‍ ഇറക്കും.
ഒന്‍പതു വീരന്മാര്
ആദ്യകാലത്ത് വിശ്വസിച്ചിരുന്നത് പുലികള്‍ക്ക് ഇരുപത്തിയേഴോളം ഉപവിഭാഗങ്ങള്‍ ഉണ്ടെന്നാണ്. പതിനെട്ടാം നൂറ്റാണ്ടിലെ കാള്‍ ലിന്ന്യൂസിന്റെ കാലം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കകാലം വരെ ഇത് ശാസ്ത്രീയമായി അംഗീകരിച്ചിരുന്നു. എന്നാല്‍, 1996ല്‍ നടത്തിയ ഡിഎന്‍എ പരിശോധനകള്‍ എട്ട് ഉപവര്‍ഗങ്ങളായി പുലികളെ നിജപ്പെടുത്തി. പിന്നീട്, 2001ല്‍ അറേബ്യന്‍ പുള്ളിപ്പുലി എന്ന ഉപവംശം കൂടി ഉള്‍പ്പെടുത്തിയതോടെ പുലികളുടെ എണ്ണം ഒന്‍പതായി.
1. ആഫ്രിക്കന്‍ പുള്ളിപ്പുലി
ശാസ്ത്രനാമം പാന്തേര പാര്‍ഡസ് പാര്‍ഡസ്. സഹാറാ മരുഭൂമിക്കു ചുറ്റുമുള്ള പ്രദേശങ്ങളാണ് ഇവയുടെ ആവാസകേന്ദ്രം. മഞ്ഞ, സ്വര്‍ണ നിറം, കറുപ്പ് എന്നിങ്ങനെ ഇവയുടെ നിറത്തില്‍ വ്യത്യാസം വരാം.
മനുഷ്യന്റെ ക്രൂര വിനോദമായ മൃഗവേട്ട അഥവാ ട്രോഫി ഹണ്ടിംഗ് ആണ് ആഫ്രിക്കന്‍ പുള്ളിപ്പുലികളുടെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിച്ചത്. മാംസത്തിനു വേണ്ടിയുള്ള വേട്ടയ്ക്കും ഇതില്‍ ഒഴിച്ചുകൂടാനാകാത്ത പങ്കുണ്ട്.
2. ഇന്ത്യന്‍ പുള്ളിപ്പുലി
ശാസ്ത്രനാമം പാന്തേരാ പാര്‍ഡസ് ഫുസ്കാ. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കാണപ്പെടുന്ന ഇവയെ ഐയുഎന്സിയുടെ വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. തോലിനും ശരീരഭാഗങ്ങള്ക്കുമായുള്ള വേട്ട, മനുഷ്യരില്‍നിന്നുള്ള പീഡനം, ആവാസവ്യവസ്ഥയുടെ നാശം എന്നിവയാണ് ഇന്ത്യന്‍ പുള്ളിപ്പുലികളെ വംശനാശത്തിലേക്ക് എത്തിച്ചത്.
ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്, ബംഗ്ലാദേശ്, പാക്കിസ്ഥാന് എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്.
സ്വന്തം ആവാസവ്യവസ്ഥകള്‍ക്കും അതിര്‍ത്തികള്‍ക്കും ഉള്ളില്‍തന്നെ ഇവ പലതരം വാസസ്ഥലങ്ങള്‍ ഒരുക്കാറുണ്ട്.
3. അറേബ്യന്‍ പുള്ളിപ്പുലി
ഏറ്റവുമധികം വംശനാശ ഭീഷണി നേരിടുന്ന ഇനം. ശാസ്ത്രീയ നാമം പാന്തേരാ പാര്‍ഡസ് നിമ്ർ. ലോകത്തിലെ ഏറ്റവും ചെറിയ പുള്ളിപ്പുലികളാണ് ഇത്. ഇളം മഞ്ഞ മുതല്‍ കടുത്ത സ്വര്‍ണ നിറം വരെയാകാം ഇവയ്ക്ക്.
അറേബ്യന്‍ ഉപദ്വീപാണ് ഇവയുടെ ആവാസസ്ഥലം. ഇതിനുപുറമേ ഈജിപ്തിലെ സിനായ് ഉപദ്വീപിലും ഇവയെ കാണാം. ഉയര്‍ന്ന പുല്പ്രദേശങ്ങളും പര്‍വതപ്രദേശങ്ങളുമാണ് ഇവ താമസിക്കാന്‍ തെരഞ്ഞെടുക്കുന്നത്. അറേബ്യന്‍ ഗാസെല്, കേപ് ഹേര്‍, നൂബിയന്‍ ഐബെക്സ് തുടങ്ങി പ്രദേശത്തു തന്നെ കാണപ്പെടുന്ന ചെറിയ മൃഗങ്ങളാണ് ഇവയുടെ ഇഷ്ട ഭക്ഷണം.
കണക്കുകള്‍ പ്രകാരം സ്വന്തം ആവാസസ്ഥലങ്ങളില്‍ കഴിയുന്ന അറേബ്യന്‍ പുള്ളിപ്പുലികളുടെ എണ്ണം 100ല്‍ താഴെ മാത്രമാണ്. ഐയുസിഎന്നിന്റെ റിപ്പോര്‍ട്ട് പ്രകാരം ഗുരുതരമാംവിധം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇനമാണിത്. വേട്ടയ്ക്കു പുറമേ ഇരകളുടെ കുറവ്, ആവാസവ്യവസ്ഥയുടെ നാശം തുടങ്ങിയവയാണ് അറേബ്യന്‍ പുള്ളിപ്പുലികളുടെയും വില്ലന്‍.
4. പേര്‍ഷ്യന്‍ പുള്ളിപ്പുലി
ലോകത്തിലെ ഏറ്റവും വലുപ്പം കൂടിയ ഇനം. ഇവയെ കൊക്കേഷ്യന്‍ പുള്ളിപ്പുലി എന്നും വിളിക്കുന്നു. കൊക്കേഷ്യന്‍ മലനിരകള്‍, ഇറാന്, കിഴക്കന്‍ തുര്‍ക്കി, തെക്കന്‍ തുര്‍ക്കുമെനിസ്ഥാന്‍ എന്നിവിടങ്ങളിലാണ് പേര്‍ഷ്യന്‍ പുള്ളിപ്പുലികളെ കാണാന്‍ സാധിക്കുക.
ഇറാനില്‍ 2007-2011 കാലയളവില്‍ നടന്ന പഠനങ്ങളുടെ കണ്ടെത്തല്‍ പ്രകാരം ഏഴു ശതമാനം പേര്‍ഷ്യന്‍ പുള്ളിപ്പുലികളും ചത്തത് അനധികൃത വേട്ടയുടെ ഇരകളായും വിഷബാധയേറ്റുമാണ്. 18 ശതമാനത്തോളം പുള്ളിപ്പുലികള്‍ ചത്തത് റോഡ് അപകടങ്ങളിലൂടെയും. കണക്കുകള്‍ പ്രകാരം 871 മുതല്‍ 1290 വരെ പേര്‍ഷ്യന്‍ പുള്ളിപ്പുലികള്‍ മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്.
5. വടക്കന്‍ ചൈനീസ് പുള്ളിപ്പുലി
മറ്റു പുള്ളിപ്പുലികളേക്കാള് തിളങ്ങുന്ന ഓറഞ്ച് നിറമുള്ള വടക്കന്‍ ചൈനീസ് പുള്ളിപ്പുലികളുടെ ആവാസസ്ഥലം ചൈനയുടെ വടക്കന്‍ പ്രദേശങ്ങളാണ്. ശാസ്ത്രനാമം പാന്തേരാ പാര്‍ഡസ് ജാപൊനെന്സിസ്.
സാധാരണ മാന്‍, കാട്ടുപന്നി തുടങ്ങിയവയാണ് ഇവയുടെ ഭക്ഷണമെങ്കിലും ഇവ ചെറുപ്രാണികളേയും പക്ഷികളേയും ഭക്ഷിക്കാറുണ്ട്. വനനശീകരണവും തോലിനായുള്ള വേട്ടയും ഇവയെ വംശനാശത്തിന്റെ വക്കോളം എത്തിച്ചിരിക്കുകയാണ്.
6. അമുര്‍ പുള്ളിപ്പുലി
ഏറ്റവുമധികം വംശനാശഭീഷണി നേരിടുന്ന വിഭാഗമാണ് ഇവയും. വേള്‍ഡ് വൈല്‍ഡ്ലൈഫ് ഫണ്ടിന്റെ കണക്കുകള്‍ പ്രകാരം എഴുപതോളം അമുര്‍ പുള്ളിപ്പുലികള്‍ മാത്രമാണ് ഇന്ന് ജീവിച്ചിരിക്കുന്നത്. പാന്തേരാ പാര്‍ഡസ് ഓറിയെന്റാലിസ് എന്നതാണ് ശാസ്ത്രനാമം.
ഫാര്‍ ഈസ്റ്റേണ്‍ പുള്ളിപ്പുലികള്‍ എന്നറിയപ്പെടുന്ന ഇവ കിഴക്കന്‍ റഷ്യ, കൊറിയന്‍ ഉപദ്വീപ്, വടക്കുകിഴക്കന്‍ ചൈന എന്നിവിടങ്ങളില്‍ വസിക്കുന്നു. കട്ടിയുള്ള പുറംതോല് ഇവയെ തണുപ്പുള്ള കാലാവസ്ഥയെ തരണം ചെയ്യാന്‍ സഹായിക്കുന്നു. മനുഷ്യരുടെ കടന്നുകയറ്റം, ആവാസസ്ഥലങ്ങള്‍ കൈയേറിക്കൊണ്ടുള്ള റോഡ് നിര്‍മാണം, കാട്ടുതീ, ശരീര അവയവങ്ങള്‍ക്കും തോലിനുമായുള്ള വേട്ട തുടങ്ങിയവയാണ് അമുര്‍ പുള്ളിപ്പുലികളെ വംശനാശത്തിലേക്ക് തള്ളിവിട്ടത്.
7. ഇന്തോ-ചൈനീസ് പുള്ളിപ്പുലികള്‍
ചൈനയുടെ തെക്കന്‍ പ്രദേശങ്ങളും തെക്കുകിഴക്കന്‍ ഏഷ്യയിലും കണ്ടുവരുന്ന ഇവയുടെ പ്രധാന ആവാസസ്ഥലങ്ങള്‍ ബര്‍മ, തായ്ലന്ഡ്, കംബോഡിയ, ചൈന, വിയറ്റ്നാം, മലേഷ്യ എന്നിവിടങ്ങളാണ്. പാന്തേരാ പാര്‍ഡസ് ഡെലാകൗരി എന്നാണ് ശാസ്ത്രനാമം.
2016ലെ കണക്കുകള്‍ പ്രകാരം 400 മുതല്‍ 1000 വരെയാണ് ലോകത്ത് മുഴുവനുള്ള ഇന്തോ-ചൈനീസ് പുള്ളിപ്പുലികളുടെ എണ്ണം. വേട്ടയ്ക്കും ആവാസസ്ഥലത്തിന്റെ നശീകരണത്തിനും പുറമേ ചൈനീസ് മരുന്നുത്പാദനത്തിന് ഇവയുടെ ശരീരഭാഗങ്ങള്‍ ഉപയോഗിക്കുന്നതും അവയ്ക്കു വംശനാശ ഭീഷണി ഉയര്‍ത്തുന്നു.
8. ജാവന് പുള്ളിപ്പുലി
ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ജാവന് പുള്ളിപ്പുലികളെ പ്രധാനമായും കണ്ടുവരുന്നത് ഇന്തോനേഷ്യയിലെ ജാവയിലാണ്. ശാസ്ത്രനാമം പാന്തേരാ പാര്‍ഡസ് മെലാസ്. പൂര്‍ണമായും കറുപ്പോ സാധാരണയായി കണ്ടുവരുന്ന പുള്ളികളോ തന്നെയാകും ഇവയുടെ നിറം.
ഏറ്റവും ഒടുവില്‍ നടന്ന കണക്കെടുപ്പു പ്രകാരം 250ല്‍ താഴെ ജാവന് പുള്ളിപ്പുലികളാണ് ഇന്ന് ജീവിച്ചിരിക്കുന്നത്. പുലിവേട്ടയ്ക്കു പുറമേ ഇരകളുടെ കുറവ്, ആവാസവ്യവസ്ഥയുടെ നാശം തുടങ്ങിയവയാണ് ജാവന് പുള്ളിപ്പുലികളുടെ ജീവനെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.
9. ശ്രീലങ്കന്‍ പുള്ളിപ്പുലി
പേരുപോലെ തന്നെ ശ്രീലങ്കക്കാരാണ് ശ്രീലങ്കന്‍ പുള്ളിപ്പുലികള്‍. ശാസ്ത്രനാമം പാന്തേരാ പാര്‍ഡസ് കൊട്ടിയ. തവിട്ടു കലര്‍ന്ന മഞ്ഞയാണ് ഇവയുടെ നിറം. വളരെ അടുത്തടുത്തായാണ് ഇവയുടെ ശരീരത്തില്‍ പുള്ളികള്‍ കാണപ്പെടുക.
ശ്രീലങ്കയിലെ യാല നാഷണല്‍ പാര്‍ക്കും വില്പാട്ട് നാഷണല്‍ പാര്‍ക്കും പുള്ളിപ്പുലികളുടെ പ്രധാന കേന്ദ്രങ്ങളാണ്. 1956ല്‍ ശ്രീലങ്കന്‍ ജന്തുശാസ്ത്രജ്ഞനായ പോള്‍ എഡ്വാര്‍ഡ് പൈറിസ് ദേരാനിയാഗലയാണ് ശ്രീലങ്കന്‍ പുള്ളിപ്പുലികളെ ആദ്യമായി വര്‍ഗീകരിച്ചത്. 2008ല്‍ ഐയുസിഎന്‍ ഇവയെ വംശനാശം നേരിടുന്ന മൃഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.
ഞങ്ങൾ ഒന്നല്ല, രണ്ടാണ്
ചീറ്റപ്പുലിയും പുള്ളിപ്പുലിയും ഒന്നാണോ എന്ന് പലപ്പോഴും നമുക്ക് സംശയം തോന്നിയേക്കാം. അല്ല എന്നതാണ് സത്യം.
* പുള്ളിപ്പുലികൾക്ക് റോസെറ്റെ ആകൃതിയിലുള്ള പുള്ളികളും ചീറ്റയ്ക്ക് വൃത്താകൃതിയിലുള്ള പുള്ളികളുമാണ് ഉള്ളത്.
* പുള്ളിപ്പുലികൾക്ക് ഭാരവും ശക്തിയും കൂടുതലായിരിക്കും. ചീറ്റകൾക്ക് താരതമ്യേന ഉയരം കൂടുതലാകും.
* പുള്ളിപ്പുലി രാത്രിയും ചീറ്റപ്പുലി പകലുമാണ് ഇര തേടിയിറങ്ങുന്നത്.
* പുള്ളപ്പുലി ഇരയേയും കൊണ്ട് മരത്തിൽ കയറുന്പോൾ ചീറ്റപ്പുലി അവയേയും കൊണ്ട് പുൽപ്രദേശങ്ങളിലേക്ക് പോകും.
* പുള്ളിപ്പുലികൾ ഏകാന്തവാസികളും ചീറ്റകൾ കൂട്ടമായി ജീവിക്കന്നവരുമാണ്.
* പുള്ളിപ്പുലികൾക്ക് ചെറുതും ദൃഢവുമായ കാലുകളും ചീറ്റപ്പുലികൾക്ക് നീളമുള്ള കാലുകളുമാണുള്ളത്. നീളമുള്ള കാലുകൾ വേഗത്തിൽ ഓടാൻ സഹായിക്കും.
അഞ്ജലി അനില്‍കുമാര്‍
ശ്ശൊ! ഇങ്ങനെ പേടിച്ചാലോ
തനിക്ക് ചുറ്റും കാണുന്ന പലതിനെയും പേടിയോടെ നോക്കിക്കാണുന്നവരാണ് മനുഷ്യർ. കൂട്ടുകാരുടെ കാര്യം തന്നെ
പത്രം നമ്മുടെ പ്രിയമിത്രം
രാവിലെ ചൂടുകാപ്പിക്കൊപ്പം അന്നത്തെ ദിനപത്രം മലയാളിക്കു നിർബന്ധമാണ്. വർത്തമാന പത്രങ്ങൾ എന്നു വിളി
രാത്രിയിലെ യാത്രക്കാർ
നമ്മൾ വായിച്ച കഥകളിൽ സ്ഥിരമായി വരുന്ന ചില കഥാപാത്രങ്ങളുണ്ട്. കൗശലക്കാരൻ കാക്ക, കള്ളി കുയിലമ്മ, കൗശലവീരൻ കുറുക്ക
കഥകളുടെ സുൽത്താൻ
മലയാള സാഹിത്യത്തിന്റെ നടുമുറ്റത്ത്, മാംഗോസ്റ്റിൻ മരച്ചുവട്ടിൽ സൈഗാളിന്റെയും പങ്കജ് മല്ലിക്കി
പ്ലാസ്റ്റിക്കേ വിട
പ്ലാസ്റ്റിക്കിന്റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന്
അമ്പന്പോ ! അണക്കെട്ട്...
2018ലെ അതിഭയാനകമായ പ്രളയത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇന്നും മലയാളികൾ പുറത്തുവന്നിട്ടില്ല. ഇടു
ഇന്ത്യയുടെ പാൽക്കാരൻ
ഒരിക്കലെങ്കിലും അമുൽ ഐസ്ക്രീം കഴിക്കാത്തവരുണ്ടാകില്ല. അമുലിന്റെ മനോഹരമായ പരസ്യ ചിത്രങ്ങൾ കാണ
കളിക്കാം രസിക്കാം
“മനുവിന് വലുതാകുന്പോൾ ആരാകാനാണ് ആഗ്രഹം?’’ അച്ഛന്റെ സുഹൃത്ത് മനുവിനോട് ചോദിച്ചു. “എനിക്ക് പട്ടാ
ബൈ ബൈ ജങ്ക് ഫുഡ്സ്
സ്കൂൾ വിട്ട് ബേക്കറിയിലേക്ക് കയറാനൊരുങ്ങിയ അപ്പുക്കുട്ടനെ തോമസ് മാഷ് കൈയോടെ പിടികൂടി.
എങ്ങോട്ടാ ഓട്ടം? മാഷ് ചോദ
കൂട്ടുകൂടാം... കടലാസുകലയോട്...
വെറുതെയിരിക്കുന്പോൾ ഒരു കടലാസു കഷ്ണം കൈയിൽ കിട്ടിയാൽ അതിനെ മടക്കി ഒടിച്ച് എന്തെങ്കിലുമൊരു രൂ
മൺസൂൺ ഡേയ്സ്
പിറന്നാളിനു പുത്തനുടുപ്പിട്ട് സ്കൂളിലേക്കു പോകാൻ തയാറായി നിൽക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. വീട്ടിൽ നിന്ന് ഇറങ്ങാൻ തു
മരുഭൂമികൾ കഥപറയുമ്പോൾ
മരുഭൂമിയെന്നു കേൾക്കുന്പോൾ കൂട്ടുകാരുടെ ഉള്ളിലേക്ക് ആദ്യമെത്തുന്ന ചിത്രം ഏതാണ്. കത്തിജ്വലിക്കുന്ന സൂര്യനും ചുട്ടു പൊള
മേൽവിലാസം ശരിയാണ്
പുഴക്കരയിലുള്ള അലക്കുകല്ലിന്മേല് തങ്കിയമ്മയ്ക്ക് കൂട്ടിരിക്കുമ്പോഴായിരുന്നു പോസ്റ്റ്മാന് കുട്ട
മഹാ നദികൾ
പല ദേശങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും കടന്നുസഞ്ചരിക്കുന്പോഴാണ് ഒാരോ നദി പേരും പെരുമയും നേടുക. മനുഷ്യസംസ്കാരങ്ങ
ഭൂമിയുടെ ശ്വാസകോശം കത്തുന്നു
ഭൂമിയുടെ ശ്വസകോശം കത്തിയെരിയാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. ഇന്നും ആമസോണില്‍ തീയടങ്ങിയിട്ടില്ല. ലോ
ഭൂമിയെ ഉരുക്കുന്ന ആഗോളതപനം
ആഗോളതപനം എന്ന പദം കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള അവബോധം ലോകമെങ്ങും വളർത്തുന്നതിൽ അതിനിർണായക പങ്കുവഹിക്കുക
നമ്മുടെ മീനുകൾ
കേരളത്തിലെ 44 നദികളിലും പോഷക നദികളിലും കായലുകളിലും തടാകങ്ങളിലുമായി ഇരുനൂറിലധികം ഇനങ്ങൾ ശുദ്ധജലമത്സ്യങ്ങ
സ്മൈൽ പ്ലീസ്
കൂട്ടുകാരെല്ലാവരും തന്നെ അച്ഛന്റെയോ അമ്മയുടെയോ മൊബൈല്‍ഫോണുകളിലും ടാബുകളിലുമെല്ലാം ഫോട്ടോ എടു
ലയൺ കിംഗ്
കാട്ടിലെ ശക്തിമാനായ രാജാവ് നിലനിൽപ്പിനായി പോരാടുന്ന കഥയാണ് ഇന്ന് ഉയർന്നുവരുന്നത്. ഗുജറാത്തിലെ ഗീർ വനത്തിൽ അടുത്തിടെ നിരവ
തീതുപ്പുന്ന അഗ്നിപർവതങ്ങൾ
അഗ്നിപർവതങ്ങളെക്കുറിച്ചും അഗ്നിപർവ വിസ്ഫോടനങ്ങളെക്കുറിച്ചുമൊക്കെ കൂട്ടുകാർ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, നാം കാണുകയും വായിക്കുകയും ചെയ്യുന്ന
ശ്ശൊ! ഇങ്ങനെ പേടിച്ചാലോ
തനിക്ക് ചുറ്റും കാണുന്ന പലതിനെയും പേടിയോടെ നോക്കിക്കാണുന്നവരാണ് മനുഷ്യർ. കൂട്ടുകാരുടെ കാര്യം തന്നെ
പത്രം നമ്മുടെ പ്രിയമിത്രം
രാവിലെ ചൂടുകാപ്പിക്കൊപ്പം അന്നത്തെ ദിനപത്രം മലയാളിക്കു നിർബന്ധമാണ്. വർത്തമാന പത്രങ്ങൾ എന്നു വിളി
രാത്രിയിലെ യാത്രക്കാർ
നമ്മൾ വായിച്ച കഥകളിൽ സ്ഥിരമായി വരുന്ന ചില കഥാപാത്രങ്ങളുണ്ട്. കൗശലക്കാരൻ കാക്ക, കള്ളി കുയിലമ്മ, കൗശലവീരൻ കുറുക്ക
കഥകളുടെ സുൽത്താൻ
മലയാള സാഹിത്യത്തിന്റെ നടുമുറ്റത്ത്, മാംഗോസ്റ്റിൻ മരച്ചുവട്ടിൽ സൈഗാളിന്റെയും പങ്കജ് മല്ലിക്കി
പ്ലാസ്റ്റിക്കേ വിട
പ്ലാസ്റ്റിക്കിന്റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന്
അമ്പന്പോ ! അണക്കെട്ട്...
2018ലെ അതിഭയാനകമായ പ്രളയത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇന്നും മലയാളികൾ പുറത്തുവന്നിട്ടില്ല. ഇടു
ഇന്ത്യയുടെ പാൽക്കാരൻ
ഒരിക്കലെങ്കിലും അമുൽ ഐസ്ക്രീം കഴിക്കാത്തവരുണ്ടാകില്ല. അമുലിന്റെ മനോഹരമായ പരസ്യ ചിത്രങ്ങൾ കാണ
കളിക്കാം രസിക്കാം
“മനുവിന് വലുതാകുന്പോൾ ആരാകാനാണ് ആഗ്രഹം?’’ അച്ഛന്റെ സുഹൃത്ത് മനുവിനോട് ചോദിച്ചു. “എനിക്ക് പട്ടാ
ബൈ ബൈ ജങ്ക് ഫുഡ്സ്
സ്കൂൾ വിട്ട് ബേക്കറിയിലേക്ക് കയറാനൊരുങ്ങിയ അപ്പുക്കുട്ടനെ തോമസ് മാഷ് കൈയോടെ പിടികൂടി.
എങ്ങോട്ടാ ഓട്ടം? മാഷ് ചോദ
കൂട്ടുകൂടാം... കടലാസുകലയോട്...
വെറുതെയിരിക്കുന്പോൾ ഒരു കടലാസു കഷ്ണം കൈയിൽ കിട്ടിയാൽ അതിനെ മടക്കി ഒടിച്ച് എന്തെങ്കിലുമൊരു രൂ
മൺസൂൺ ഡേയ്സ്
പിറന്നാളിനു പുത്തനുടുപ്പിട്ട് സ്കൂളിലേക്കു പോകാൻ തയാറായി നിൽക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. വീട്ടിൽ നിന്ന് ഇറങ്ങാൻ തു
മരുഭൂമികൾ കഥപറയുമ്പോൾ
മരുഭൂമിയെന്നു കേൾക്കുന്പോൾ കൂട്ടുകാരുടെ ഉള്ളിലേക്ക് ആദ്യമെത്തുന്ന ചിത്രം ഏതാണ്. കത്തിജ്വലിക്കുന്ന സൂര്യനും ചുട്ടു പൊള
മേൽവിലാസം ശരിയാണ്
പുഴക്കരയിലുള്ള അലക്കുകല്ലിന്മേല് തങ്കിയമ്മയ്ക്ക് കൂട്ടിരിക്കുമ്പോഴായിരുന്നു പോസ്റ്റ്മാന് കുട്ട
മഹാ നദികൾ
പല ദേശങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും കടന്നുസഞ്ചരിക്കുന്പോഴാണ് ഒാരോ നദി പേരും പെരുമയും നേടുക. മനുഷ്യസംസ്കാരങ്ങ
ഭൂമിയുടെ ശ്വാസകോശം കത്തുന്നു
ഭൂമിയുടെ ശ്വസകോശം കത്തിയെരിയാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. ഇന്നും ആമസോണില്‍ തീയടങ്ങിയിട്ടില്ല. ലോ
ഭൂമിയെ ഉരുക്കുന്ന ആഗോളതപനം
ആഗോളതപനം എന്ന പദം കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള അവബോധം ലോകമെങ്ങും വളർത്തുന്നതിൽ അതിനിർണായക പങ്കുവഹിക്കുക
നമ്മുടെ മീനുകൾ
കേരളത്തിലെ 44 നദികളിലും പോഷക നദികളിലും കായലുകളിലും തടാകങ്ങളിലുമായി ഇരുനൂറിലധികം ഇനങ്ങൾ ശുദ്ധജലമത്സ്യങ്ങ
സ്മൈൽ പ്ലീസ്
കൂട്ടുകാരെല്ലാവരും തന്നെ അച്ഛന്റെയോ അമ്മയുടെയോ മൊബൈല്‍ഫോണുകളിലും ടാബുകളിലുമെല്ലാം ഫോട്ടോ എടു
ലയൺ കിംഗ്
കാട്ടിലെ ശക്തിമാനായ രാജാവ് നിലനിൽപ്പിനായി പോരാടുന്ന കഥയാണ് ഇന്ന് ഉയർന്നുവരുന്നത്. ഗുജറാത്തിലെ ഗീർ വനത്തിൽ അടുത്തിടെ നിരവ
തീതുപ്പുന്ന അഗ്നിപർവതങ്ങൾ
അഗ്നിപർവതങ്ങളെക്കുറിച്ചും അഗ്നിപർവ വിസ്ഫോടനങ്ങളെക്കുറിച്ചുമൊക്കെ കൂട്ടുകാർ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, നാം കാണുകയും വായിക്കുകയും ചെയ്യുന്ന
ഇലക്ട്രിക് യുഗം
ഈയടുത്തായി നമ്മള് പതിവായി കേള്‍ക്കുന്ന വാക്കാണല്ലോ വൈദ്യുത വാഹനങ്ങള്‍. സാധാരണയായി നമ്മുടെ വാഹനങ്ങളില്‍ പെട്രോളോ ഡീ
ചന്ദ്രയാനം
ഓര്‍ബിറ്റര്‍
ചന്ദ്രനിലിറങ്ങാതെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹം. വിവരശേഖരണവും അവ ഭൂമിയിലെത്തിക്കുകയുമാണ് പ്രധാന
തുള്ളിക്കൊരു കുടം
പുത്തൻ യൂണിഫോമും കുടയും ബാഗും അതിൽ നിറയെ പുസ്തകങ്ങളുമൊക്കെയായി ജൂണ്‍ മാസത്തിലെ പ്രഭാതങ്ങളിൽ സ്കൂളിലേക്ക് പോകാൻ ഒ
വേണം പുതിയ ആകാശവും ഭൂമിയും
നമ്മുടെ നീലഗ്രഹത്തെയും അതിന്റെ പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള നമ്മുടെ കർത്തവ
വർണങ്ങൾ വിതറി
ഒന്ന് ഓർത്തുനോക്കൂ... ഒരു ദിവസം ചുറ്റുമുള്ള വസ്തുക്കളുടെയെല്ലാം നിറം കറുപ്പോ വെളുപ്പോ മാത്രമായി മാറിയാൽ എന്തായിരിക്ക
നേരറിയാൻ
ശാരദ ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കോൽക്കത്ത പോലീസ് കമ്മീഷ്ണറെ ചോദ്യം ചെയ്യാൻ സിബിഐ ഉദ്യോഗസ്ഥർ എത്തിയതും അവര
ഭ്രമിപ്പിക്കും പരസ്യം
ഓരോ ദിവസവും വ്യത്യസ്ത ബ്രാൻഡുകളുടെ എണ്ണമറ്റ പരസ്യങ്ങളാണ് നമ്മുടെ കണ്ണിന് മുന്നിലൂടെ കടന്നുപോകുന്നത്. എവിടേക്കു തി
വായിക്കാം ക്ലാസിക്കുകൾ
ക്ലാസിക്കുകൾ എന്ന വാക്ക് കൂട്ടുകാർ നിരന്തരം കേൾക്കുന്നുണ്ടാവും. സാഹിത്യത്തിലും, സിനിമയിലും, മറ്റു കലാരൂപങ്ങളിലുമൊക്
പാലം കടക്കുവോളം
പാലങ്ങളെക്കുറിച്ചു മനസിലാക്കാതെ മനുഷ്യന്റെ പുരോഗതിയിലേക്കുള്ള യാത്ര പൂർണമാകില്ല. പാലങ്ങൾ പുരാതനകാലം, പിന്നിട്ട
കോളാർ: ഇന്ത്യയുടെ സ്വർണനഗരം
കോളാർ സ്വർണഖനി
ചരിത്രാതീത കാലങ്ങൾക്കു മുന്‍പേ അറിയപ്പെട്ടിരുന്ന അമൂല്യലോഹമാണല്ലോ സ്വർണം. ചരിത്രം പരിശോധി
കല്ലല്ല കൽക്കരി
മേഘാലയയിലെ ഒരു കൽക്കരിഖനിയിൽ നിരവധി തൊഴിലാളികൾ അപകടത്തിൽപ്പെട്ട വാർത്ത ഏതാനും ദിവസങ്ങൾക്കു കൂട്ടുകാർ വായിച്ചിരിക്കും. ലേ
Latest News
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിനു തീപിടിച്ചു
ആന എഴുന്നള്ളിപ്പ്: കോടതി മാർഗനിർദേശങ്ങൾ പ്രായോഗികമല്ല; ഉന്നതതലയോഗം ചേരുമെന്ന് മന്ത്രി കെ. രാജൻ
വിസിമാരെ നിയമിച്ചത് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ: ഗവർണർ
ഡൽഹിയിൽ പിവിആർ സിനിമ തീയറ്ററിനു സമീപം സ്ഫോടനം, ആളപായമില്ല
എം.എം. ലോറന്‍സിന്റെ മൃതദേഹം വിട്ടുകിട്ടണം: മകളുടെ ഹര്‍ജിയിൽ ചൊവ്വാഴ്ച വിശദമായ വാദം
Latest News
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിനു തീപിടിച്ചു
ആന എഴുന്നള്ളിപ്പ്: കോടതി മാർഗനിർദേശങ്ങൾ പ്രായോഗികമല്ല; ഉന്നതതലയോഗം ചേരുമെന്ന് മന്ത്രി കെ. രാജൻ
വിസിമാരെ നിയമിച്ചത് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ: ഗവർണർ
ഡൽഹിയിൽ പിവിആർ സിനിമ തീയറ്ററിനു സമീപം സ്ഫോടനം, ആളപായമില്ല
എം.എം. ലോറന്‍സിന്റെ മൃതദേഹം വിട്ടുകിട്ടണം: മകളുടെ ഹര്‍ജിയിൽ ചൊവ്വാഴ്ച വിശദമായ വാദം