Top
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Chocolate
ലയൺ കിംഗ്
കാട്ടിലെ ശക്തിമാനായ രാജാവ് നിലനിൽപ്പിനായി പോരാടുന്ന കഥയാണ് ഇന്ന് ഉയർന്നുവരുന്നത്. ഗുജറാത്തിലെ ഗീർ വനത്തിൽ അടുത്തിടെ നിരവധി സിംഹങ്ങൾ മരണപ്പെട്ടത് അവയെ വീണ്ടും വാർത്തകളിൽ ഇടംപിടിപ്പിച്ചിട്ടുണ്ട്. സിംഹങ്ങളെക്കുറിച്ച് കൂടുതൽ ഈ ലക്കം വായിക്കാം...
വർഗീകരണം
ബിഗ് ക്യാറ്റ് കുടുംബത്തിൽ കടുവ കഴിഞ്ഞാൽ വലുപ്പത്തിൽ രണ്ടാമതാണ് സിംഹം.
ശാസ്ത്രനാമം:
പാന്തെറ ലിയോ (Panthera leo)
ഓർഡർ:
കാർണിവോറ
ഫാമിലി:
ഫെലിഡേ
സബ് ഫാമിലി:
പാന്തെറിനെ
ജീനസ്:
പാന്തെറ
സ്പീഷിസ്:
ലിയോ.
കടുവ, പുള്ളിപ്പുലി, ജാഗ്വാർ എന്നിവയോടൊപ്പം മാർജാര ഇനങ്ങളിലെ പ്രധാനിയാണ്. ഇവയെല്ലാം പാന്തെറ ജീനസിലും, ഫെലിഡെ കുടുംബത്തിലും പെടുന്നു. ഏഷ്യയിൽ ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനത്തുള്ള ഗീർ വനങ്ങളിലും ആഫ്രിക്കയിലെ സബ് സഹാറൻ പ്രദേശങ്ങളിലുമാണ് ഇന്ന് ഇവ അവശേഷിക്കുന്നത്. ഗുജറാത്ത് കത്തിയവാറിലെ ഗീർ വനങ്ങളിൽ ഇന്ന് നാനൂറിൽപ്പരം ഏഷ്യാറ്റിക് സിംഹങ്ങളുണ്ട്.
ഉപവിഭാഗങ്ങൾ
വർഗീകരണത്തിന്റെ അടിസ്ഥാനത്തിൽ എട്ട് ഉപ ഇനങ്ങളാണ് സിംഹത്തിനുള്ളത്.
* ഏഷ്യൻ/ഇന്ത്യൻ (Panthera leo persica).
* ബാർബറി സിംഹം (Panthera leo leo).
* പടിഞ്ഞാറൻ ആഫ്രിക്കൻ (Panthera leo senegalensis).
* കിഴക്കൻ ഹോങ്കോംഗ് (Panthera leo azandica).
* കിഴക്കൻ ആഫ്രിക്കൻ (Panthera leo nubica).
* തെക്ക് പടിഞ്ഞാറൻ ആഫ്രിക്കൻ (Panthera leo bleyenberghi).
* തെക്ക് കിഴക്കൻ ആഫ്രിക്കൻ (Panthera leo krugeri).
* കേപ്പ് (Panthera leo melanochaita).
ഇതിൽ ബാർബറി സിംഹവും, കേപ്പ് സിംഹവും ഭൂമുഖത്തോട് വിടപറഞ്ഞു. ഏഷ്യൻ ആഫ്രിക്കൻ ഇനങ്ങളാണ് ഇന്ന് പ്രധാനമായുള്ളത്.
കൂട്ടായ്മയുടെ ജീവിതം
മറ്റു മാർജാര ഇനങ്ങളിൽനിന്നു വ്യത്യസ്തമായി സമൂഹജീവിതമാണ് സിംഹങ്ങൾക്കുള്ളത്. ആണും, പെണ്ണും, കുട്ടികളുമടങ്ങുന്ന കൂട്ടുകുടുംബം. ഏതാനും പെണ്സിംഹങ്ങൾ, അതിൽ താഴെയെണ്ണം ആണ് സിംഹങ്ങൾ എന്നിവയടങ്ങുന്ന സംഘങ്ങൾ (Pride) ആണ് സാധാരണ കാണപ്പെടുക. ഇവയിൽ 2-15 സംഘാംഗങ്ങളുണ്ടാവാം. ആണ്സിംഹങ്ങളിലെ കരുത്തൻ പ്രൈഡിന്റെ മേധാവി. കുളന്പുവർഗത്തിൽപ്പെട്ട ഇരകളെ കീഴടക്കുന്നത് പെണ്ണുങ്ങൾ.
ഒക്ടോബർ-നവംബർ മാസങ്ങളിലാണ് ഗീർ സിംഹങ്ങൾ ഇണ ചേരുന്നത്. ജനുവരി-ഫെബ്രുവരി മാസങ്ങളിൽ പ്രസവം. 116 ദിവസമാണ് ഗർഭകാലം. സാധാരണ രണ്ടു കുട്ടികൾ. പ്രസവങ്ങൾ തമ്മിൽ ഒന്നര-രണ്ടു വർഷം ഇടവേള. ആണ് സിംഹം പ്രായപൂർത്തിയെത്തുന്നത് അഞ്ചു വർഷമാകുന്പോഴാണ്. കുട്ടികളെ കാത്തു സൂക്ഷിക്കാനും, തീറ്റ തേടിക്കൊടുക്കാനും സഹായിച്ച് പെണ്ണിനും കുട്ടികൾക്കുമൊപ്പം അവർ കഴിയുന്നു. രണ്ടര-മൂന്നര വയസിൽ ആദ്യ പ്രസവം പെണ് സിംഹങ്ങളിൽ നടക്കും.
രാജാവിന്റെ രക്ഷ
1978ൽ ഇന്ത്യയിലെ സിംഹങ്ങളുടെ എണ്ണം 200 ആയിരുന്നു. 1972ൽ വനം വന്യജീവി സംരക്ഷണ നിയമപ്രകാരം ഇന്ത്യൻ സിംഹങ്ങളെ സംരക്ഷിക്കാൻ ശ്രദ്ധ നല്‍കിയിട്ടുണ്ട്. ഇതിനായി പദ്ധതികളുമുണ്ട്. ഇന്ന് ഗീർവനങ്ങളിൽ അഞ്ഞൂറിലധികം സിംഹങ്ങളുണ്ടെങ്കിലും ഇവയുടെ നിലനിൽപ്പ് നേരിടുന്ന പ്രശ്നങ്ങൾ ഉണ്ട്.
ഗീർ വനങ്ങളിൽ മാത്രമാണ് ഇവയുടെ സാന്നിധ്യമുള്ളത് എന്നത് വലിയ പ്രശ്നമാണ്. അതിനാൽ ഇവയുടെ ജനിതക വൈവിധ്യം ഏറെ കുറവാണ് അതിനാൽ തന്നെ രോഗപ്രതിരോധ ശേഷിയും കുറവാണ്. കൂട്ടമായി ജീവിക്കുന്നതിനാൽ രോഗങ്ങൾ പടർന്നുപിടിക്കാൻഎളുപ്പമാണ്. ഇത് മുന്നിൽ കണ്ടുകൊണ്ടാണ് സുപ്രീം കോടതി നിർദേശപ്രകാരം 2009ൽ കുറച്ച് സിംഹങ്ങളെ ഗീർ വനത്തിൽ നിന്ന് മാറ്റി പാർപ്പിക്കാൻ നാഷണൽ ബോർഡ് ഫോർ വൈൽഡ് ലൈഫ് തീരുമാനമെടുത്തത്.
മധ്യപ്രദേശിലെ കുനോ വന്യജീവി സങ്കേതമാണ് ഇതിനായി തിരഞ്ഞെടുത്തത്. 2013ൽ ഈ പദ്ധതി നടപ്പിലാക്കാൻ സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ, ഗുജറാത്ത് സംസ്ഥാനം ആവരുടെ അഭിമാനമായ സിംഹത്തെ കൈമാറുന്നതിൽ എതിർപ്പു പ്രകടിപ്പിക്കുന്നു.
ഒരു ആണ് സിംഹത്തിന് ആവശ്യമായ 85 ചതുരശ്ര കിലോമീറ്ററും, പെണ് സിംഹത്തിനു വേണ്ട 35 ചതുരശ്ര കിലോമീറ്റർ സ്ഥല വിസ്തൃതിയും മധ്യപ്രദേശിൽ ഇല്ലായെന്ന വാദമാണ് ഗുജറാത്തിന്റേത്. ഒരു സ്ഥലം മാത്രം കേന്ദ്രീകരിച്ച് സിംഹങ്ങളെ പാർപ്പിക്കുന്നത് അവരുടെ നിലനിൽപ്പിന് അപകടകരമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഏഷ്യനും, ആഫ്രിക്കനും
ശരാശരി ഒമ്പതടി നീളമുള്ള ശരീരമാണ് ഇരുവർക്കുമുള്ളത്. പത്തടി ഏഴിഞ്ച് നീളം എത്തിയ ആഫ്രിക്കനും, ഒന്‍പതടി ഏഴിഞ്ച് എത്തിയ ഏഷ്യനുമാണ് ഇതിൽ റിക്കോർഡിട്ടത്. തീറ്റ കഴിഞ്ഞുള്ള ശരീര ഭാരം ചില ഇനങ്ങളിൽ ശരാശരി 250 കിലോഗ്രാമോളം വരാം.
"സട കുടഞ്ഞെഴുന്നേൽക്കുന്നു’ എന്നു പറയുന്നതുപോലെ ആണ് സിംഹത്തിന്റെ മുഖ്യ പ്രത്യേകത സടയാണ്. ഏഷ്യൻ ഇനത്തിന്റെ സടയുടെ രോമസമൃദ്ധി കുറവാണെന്നു മാത്രം. എന്നാലും ഇവയ്ക്ക് സമൃദ്ധമായി രോമങ്ങളുള്ള രോമക്കുപ്പായമുണ്ടാകും. പള്ളവശത്തെ അതിരുള്ള രോമക്കൂട്ടവും, കതിരുപോലെയുള്ള വാലഗ്രവും കാൽമുട്ടിലെ രോമ സമൃദ്ധിയും ഇവർക്കുണ്ടാകും.
സടയുടെ നിറം ഇരുണ്ടതോ ഉളം നിറത്തിലോ ആവാം. മഞ്ഞ തവിട്ടു മുതൽ, ഇളം വൈക്കോൽ വരെ വിവിധ ശരീര നിറങ്ങൾ. വിളറി വെളുത്ത പള്ളവശവും, കറുത്ത വാലറ്റവും. പിറന്നു വീഴുന്ന കുട്ടിക്ക് കറുപ്പ്/തവിട്ട് റോസറ്റുകൾ (പുള്ളികൾ) കാണാം. സ്വഭാവ സവിശേഷതകൾ രണ്ടിനങ്ങൾക്കും ഏതാണ്ട് ഒരുപോലെയാണ്.
പകൽ മരത്തണലിൽ ഉറക്കവും വിശ്രമവും. സന്ധ്യയോടെ വേട്ട. പെണ് സിംഹങ്ങൾ കൂട്ടുചേർന്ന് ഇരയെ പിടിക്കുന്പോൾ കുട്ടികളെ സംരക്ഷിച്ച് ആണ് സിംഹം മാറി നിൽക്കും. പകൽ മേച്ചിൽ കഴിഞ്ഞു പോകുന്ന, രാവിലെ മേയാനിറങ്ങുന്ന കാലികളെ സിംഹങ്ങൾ ഗീർ വനത്തിൽ ആക്രമിക്കുന്നു. അവകാശികളില്ലാത്ത ജഡവും തിന്നും.
അഞ്ചു കിലോഗ്രാമോളം മാംസം ഒരു ദിവസം വേണം. മുപ്പതു കിലോഗ്രാം വരെ ഒരുമിച്ച് കഴിക്കാൻ കഴിയും. ഗർജിക്കാൻ ശ്രമിക്കുന്ന ലയണ്‍ കിംഗിലെ കുഞ്ഞുസിംഹത്തെ ഓർക്കുക. ഒരു വയസുള്ളപ്പോൾ കുട്ടി സിംഹങ്ങൾ ഗർജിക്കാൻ തുടങ്ങും.
ഓരോ സിംഹക്കൂട്ടവും സൂക്ഷിക്കുന്ന കൈവശ ഭൂമിയുടെ അതിർത്തി ലംഘിക്കുന്നവരെ തുരത്താനാണ് ഗർജനം. എട്ടു കിലോമീറ്റർ ദൂരെ വരെയെത്തുന്ന ഗംഭീര ഗർജനം!
പെണ്‍സിംഹങ്ങളാണ് വേട്ടയിൽ സജീവം. ആണ്സിംഹങ്ങൾ ദിവസത്തിൽ 20 മണിക്കൂർ വരെ വിശ്രമിക്കും. ഒരു വയസു പ്രായംവരെ സിംഹക്കുട്ടികൾക്ക് വേട്ടയാടാൻ അനുവാദമില്ല. പെണ്സിംഹങ്ങൾ വേട്ടയാടിക്കൊണ്ടുവരുന്ന മാംസത്തിന്റെ ആദ്യ പങ്ക് ആണ്‍സിംഹങ്ങളുടെ അവകാശമാണ്.
ഞങ്ങൾ ചേർന്നിരുന്നാൽ
സിംഹം കടുവയുമായി ഇണ ചേർന്നുണ്ടാകുന്ന സങ്കരയിനങ്ങളാണ് ലൈഗറുകളും, ടൈഗണുകളും. ആണ് സിംഹവും പെണ് കടുവയും ഇണ ചേർന്നാൽ ലൈഗർ (Liger) എന്ന സങ്കരയിനവും, പെണ് സിംഹവും ആണ് കടുവയും ആണെങ്കിൽ ടൈഗണ്‍ (Tigon) എന്നും വിളിക്കും. പുള്ളിപ്പുലിയുമായി സിംഹം ഇണ ചേർന്നാൽ ലെപ്പോൺസ് (Leopons) എന്നും, ജാഗ്വാറുമായി ചേർന്നാൽ ജാഗ്ലിയോണ്സ് (Jaglions) എന്നും പേരു വിളിക്കും.
എന്നാൽ യഥാർഥ ഇനങ്ങളെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഇത്തരം സങ്കരയിനങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. ലൂക്കിസം (Leucism) എന്ന ജനിതക മാറ്റത്തിലൂടെ ദക്ഷിണാഫ്രിക്കയുടെ കിഴക്കൻ പ്രദേശങ്ങളിൽ വെള്ള സിംഹങ്ങൾ കാണപ്പെടുന്നു. ഇന്ത്യയിൽ ഉണ്ടായ വെള്ളക്കടുവകളെ ഓർക്കുമല്ലോ.
ഗീർവനത്തിലെ ദുരന്തം
ചിത്രകഥകളിലെ ശക്തിമാനായ കാട്ടിലെ രാജാവിന്റെ വേഷം അഴിച്ചുവച്ച് നാട്ടിൽ നിലനിൽപ്പിന്റെ ഭാവി തേടുകയാണ് സിംഹരാജന്മാർ. അംമ്രേലി, ഗിർസോംനാഥ്, ജുനഗഡ് എന്നീ തെക്കു പടിഞ്ഞാറൻ ഗുജറാത്തിലെ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഗീർ ദേശീയോദ്യാനത്തിലും, വന്യജീവി സങ്കേതത്തിലുമുള്ള ഇരുപത്തിമൂന്ന് ഏഷ്യൻ സിംഹങ്ങളുടെ മരണമാണ് കാട്ടിലെ രാജാവിനെ വീണ്ടും ശ്രദ്ധയിലെത്തിച്ചത്.
കഴിഞ്ഞ സെപ്റ്റംബർ 12നും ഒക്ടോബർ ഒന്നിനുമിടയിലുള്ള ചെറിയ ഇടവേളയിലാണ് കനൈൻ ഡിസ്റ്റെംപർ എന്ന വൈറസ് രോഗബാധമൂലം ഇവർ മരണമടഞ്ഞത്. നിലനിൽപ്പിനു ഭീഷണി നേരിടുന്ന ഏഷ്യൻ സിംഹങ്ങക്ക് ഇന്ന് അവശേഷിക്കുന്ന ഏക പ്രകൃതിദത്ത ആവാസവ്യവസ്ഥയാണ് ഈ ഗീർ വനങ്ങൾ. നായ്ക്കളെ ബാധിക്കുന്ന പകർച്ചവ്യാധിയാണ് കനൈൻ ഡിസ്റ്റെംപർ (Canine Distemper). പാരാമിക്സോ കുടുംബത്തിലെ, മോർബിലി ജനുസിൽപ്പെട്ട ആർഎൻഎ വൈറസാണിത്. ഈ രോഗമാണ് നായ്ക്കളിൽനിന്ന് കന്നുകാലികളിൽക്കൂടി അല്ലെങ്കിൽ ജലസ്രോതസു വഴി സിംഹങ്ങളിൽ എത്തിയതെന്ന് കരുതപ്പെടുന്നു. വാക്സിനേഷൻ ആണ് രോഗപ്രതിരോധ മാർഗം.
കിഴക്കൻ ആഫ്രിക്കയിലെ മുപ്പത് ശതമാനത്തോളം ആഫ്രിക്കൻ സിംഹങ്ങളെ കൊന്നൊടുക്കിയ ഭീകരനാണ് ഈ വൈറസ്. 1994-ൽ ടാൻസാനിയായിലെ സെറൻഗെട്ടി (Serengeti) നാഷണൽ പാർക്കിൽ ആയിരത്തോളം സിംഹങ്ങൾ ഈ രോഗംമൂലം മരിച്ചത് നമുക്ക് നല്കുന്ന മുന്നറിയിപ്പാണ്.
ഈ വർഷം ഗീർ വനത്തിൽ ജീവൻ നഷ്ടപ്പെട്ട 23 സിംഹങ്ങളിൽ 21-ഉം ഈ രോഗബാധമൂലമാണ് മരണമടഞ്ഞത്. ഒപ്പം ബബീസിയ എന്ന രക്തപരാദ പ്രശ്നവും, ആ രോഗം പടർത്തുന്ന ബാഹ്യപരാദമായ പട്ടുണ്ണിയുടെ പ്രശ്നങ്ങളുമുണ്ട്. പെട്ടെന്നുണ്ടാകുന്ന വ്യാപകമായ ഒരു രോഗബാധ ഭൂമിയിലെ ഏറ്റവും ശക്തനായ ഒരു ജന്തുഇനത്തെ പൂർണമായും തുടച്ചുനീക്കാനുള്ള സാധ്യത മുന്നിൽക്കണ്ടുകൊണ്ട് കുറച്ച് ഏഷ്യൻ സിംഹങ്ങളെ മധ്യപ്രദേശിലേക്കു മാറ്റണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു.
ഡോ. സാബിൻ ജോർജ്
ശ്ശൊ! ഇങ്ങനെ പേടിച്ചാലോ
തനിക്ക് ചുറ്റും കാണുന്ന പലതിനെയും പേടിയോടെ നോക്കിക്കാണുന്നവരാണ് മനുഷ്യർ. കൂട്ടുകാരുടെ കാര്യം തന്നെ
പത്രം നമ്മുടെ പ്രിയമിത്രം
രാവിലെ ചൂടുകാപ്പിക്കൊപ്പം അന്നത്തെ ദിനപത്രം മലയാളിക്കു നിർബന്ധമാണ്. വർത്തമാന പത്രങ്ങൾ എന്നു വിളി
രാത്രിയിലെ യാത്രക്കാർ
നമ്മൾ വായിച്ച കഥകളിൽ സ്ഥിരമായി വരുന്ന ചില കഥാപാത്രങ്ങളുണ്ട്. കൗശലക്കാരൻ കാക്ക, കള്ളി കുയിലമ്മ, കൗശലവീരൻ കുറുക്ക
കഥകളുടെ സുൽത്താൻ
മലയാള സാഹിത്യത്തിന്റെ നടുമുറ്റത്ത്, മാംഗോസ്റ്റിൻ മരച്ചുവട്ടിൽ സൈഗാളിന്റെയും പങ്കജ് മല്ലിക്കി
പ്ലാസ്റ്റിക്കേ വിട
പ്ലാസ്റ്റിക്കിന്റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന്
അമ്പന്പോ ! അണക്കെട്ട്...
2018ലെ അതിഭയാനകമായ പ്രളയത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇന്നും മലയാളികൾ പുറത്തുവന്നിട്ടില്ല. ഇടു
ഇന്ത്യയുടെ പാൽക്കാരൻ
ഒരിക്കലെങ്കിലും അമുൽ ഐസ്ക്രീം കഴിക്കാത്തവരുണ്ടാകില്ല. അമുലിന്റെ മനോഹരമായ പരസ്യ ചിത്രങ്ങൾ കാണ
കളിക്കാം രസിക്കാം
“മനുവിന് വലുതാകുന്പോൾ ആരാകാനാണ് ആഗ്രഹം?’’ അച്ഛന്റെ സുഹൃത്ത് മനുവിനോട് ചോദിച്ചു. “എനിക്ക് പട്ടാ
ബൈ ബൈ ജങ്ക് ഫുഡ്സ്
സ്കൂൾ വിട്ട് ബേക്കറിയിലേക്ക് കയറാനൊരുങ്ങിയ അപ്പുക്കുട്ടനെ തോമസ് മാഷ് കൈയോടെ പിടികൂടി.
എങ്ങോട്ടാ ഓട്ടം? മാഷ് ചോദ
കൂട്ടുകൂടാം... കടലാസുകലയോട്...
വെറുതെയിരിക്കുന്പോൾ ഒരു കടലാസു കഷ്ണം കൈയിൽ കിട്ടിയാൽ അതിനെ മടക്കി ഒടിച്ച് എന്തെങ്കിലുമൊരു രൂ
മൺസൂൺ ഡേയ്സ്
പിറന്നാളിനു പുത്തനുടുപ്പിട്ട് സ്കൂളിലേക്കു പോകാൻ തയാറായി നിൽക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. വീട്ടിൽ നിന്ന് ഇറങ്ങാൻ തു
മരുഭൂമികൾ കഥപറയുമ്പോൾ
മരുഭൂമിയെന്നു കേൾക്കുന്പോൾ കൂട്ടുകാരുടെ ഉള്ളിലേക്ക് ആദ്യമെത്തുന്ന ചിത്രം ഏതാണ്. കത്തിജ്വലിക്കുന്ന സൂര്യനും ചുട്ടു പൊള
മേൽവിലാസം ശരിയാണ്
പുഴക്കരയിലുള്ള അലക്കുകല്ലിന്മേല് തങ്കിയമ്മയ്ക്ക് കൂട്ടിരിക്കുമ്പോഴായിരുന്നു പോസ്റ്റ്മാന് കുട്ട
മഹാ നദികൾ
പല ദേശങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും കടന്നുസഞ്ചരിക്കുന്പോഴാണ് ഒാരോ നദി പേരും പെരുമയും നേടുക. മനുഷ്യസംസ്കാരങ്ങ
ഭൂമിയുടെ ശ്വാസകോശം കത്തുന്നു
ഭൂമിയുടെ ശ്വസകോശം കത്തിയെരിയാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. ഇന്നും ആമസോണില്‍ തീയടങ്ങിയിട്ടില്ല. ലോ
ഭൂമിയെ ഉരുക്കുന്ന ആഗോളതപനം
ആഗോളതപനം എന്ന പദം കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള അവബോധം ലോകമെങ്ങും വളർത്തുന്നതിൽ അതിനിർണായക പങ്കുവഹിക്കുക
നമ്മുടെ മീനുകൾ
കേരളത്തിലെ 44 നദികളിലും പോഷക നദികളിലും കായലുകളിലും തടാകങ്ങളിലുമായി ഇരുനൂറിലധികം ഇനങ്ങൾ ശുദ്ധജലമത്സ്യങ്ങ
സ്മൈൽ പ്ലീസ്
കൂട്ടുകാരെല്ലാവരും തന്നെ അച്ഛന്റെയോ അമ്മയുടെയോ മൊബൈല്‍ഫോണുകളിലും ടാബുകളിലുമെല്ലാം ഫോട്ടോ എടു
തീതുപ്പുന്ന അഗ്നിപർവതങ്ങൾ
അഗ്നിപർവതങ്ങളെക്കുറിച്ചും അഗ്നിപർവ വിസ്ഫോടനങ്ങളെക്കുറിച്ചുമൊക്കെ കൂട്ടുകാർ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, നാം കാണുകയും വായിക്കുകയും ചെയ്യുന്ന
ഇലക്ട്രിക് യുഗം
ഈയടുത്തായി നമ്മള് പതിവായി കേള്‍ക്കുന്ന വാക്കാണല്ലോ വൈദ്യുത വാഹനങ്ങള്‍. സാധാരണയായി നമ്മുടെ വാഹനങ്ങളില്‍ പെട്രോളോ ഡീ

ചന്ദ്രയാനം
ഓര്‍ബിറ്റര്‍
ചന്ദ്രനിലിറങ്ങാതെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹം. വിവരശേഖരണവും അവ ഭൂമിയിലെത്തിക്കുകയുമാണ് പ്രധാന
ഇവൻ പുലിയാണ്
ഇന്ത്യയില്‍ പുലികള്‍ ചാകുന്നതിന്റെ നിരക്ക് ആശങ്കപ്പെടുത്തും വിധം വര്‍ധിക്കുന്നു എന്ന വാര്‍ത്ത കൂട്ടു
തുള്ളിക്കൊരു കുടം
പുത്തൻ യൂണിഫോമും കുടയും ബാഗും അതിൽ നിറയെ പുസ്തകങ്ങളുമൊക്കെയായി ജൂണ്‍ മാസത്തിലെ പ്രഭാതങ്ങളിൽ സ്കൂളിലേക്ക് പോകാൻ ഒ
വേണം പുതിയ ആകാശവും ഭൂമിയും
നമ്മുടെ നീലഗ്രഹത്തെയും അതിന്റെ പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള നമ്മുടെ കർത്തവ
വർണങ്ങൾ വിതറി
ഒന്ന് ഓർത്തുനോക്കൂ... ഒരു ദിവസം ചുറ്റുമുള്ള വസ്തുക്കളുടെയെല്ലാം നിറം കറുപ്പോ വെളുപ്പോ മാത്രമായി മാറിയാൽ എന്തായിരിക്ക
നേരറിയാൻ
ശാരദ ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കോൽക്കത്ത പോലീസ് കമ്മീഷ്ണറെ ചോദ്യം ചെയ്യാൻ സിബിഐ ഉദ്യോഗസ്ഥർ എത്തിയതും അവര
ഭ്രമിപ്പിക്കും പരസ്യം
ഓരോ ദിവസവും വ്യത്യസ്ത ബ്രാൻഡുകളുടെ എണ്ണമറ്റ പരസ്യങ്ങളാണ് നമ്മുടെ കണ്ണിന് മുന്നിലൂടെ കടന്നുപോകുന്നത്. എവിടേക്കു തി
വായിക്കാം ക്ലാസിക്കുകൾ
ക്ലാസിക്കുകൾ എന്ന വാക്ക് കൂട്ടുകാർ നിരന്തരം കേൾക്കുന്നുണ്ടാവും. സാഹിത്യത്തിലും, സിനിമയിലും, മറ്റു കലാരൂപങ്ങളിലുമൊക്
പാലം കടക്കുവോളം
പാലങ്ങളെക്കുറിച്ചു മനസിലാക്കാതെ മനുഷ്യന്റെ പുരോഗതിയിലേക്കുള്ള യാത്ര പൂർണമാകില്ല. പാലങ്ങൾ പുരാതനകാലം, പിന്നിട്ട
കോളാർ: ഇന്ത്യയുടെ സ്വർണനഗരം
കോളാർ സ്വർണഖനി
ചരിത്രാതീത കാലങ്ങൾക്കു മുന്‍പേ അറിയപ്പെട്ടിരുന്ന അമൂല്യലോഹമാണല്ലോ സ്വർണം. ചരിത്രം പരിശോധി
കല്ലല്ല കൽക്കരി
മേഘാലയയിലെ ഒരു കൽക്കരിഖനിയിൽ നിരവധി തൊഴിലാളികൾ അപകടത്തിൽപ്പെട്ട വാർത്ത ഏതാനും ദിവസങ്ങൾക്കു കൂട്ടുകാർ വായിച്ചിരിക്കും. ലേ
Latest News
കൊച്ചിയിൽ പറന്നിറങ്ങി "ഇവ' താരമായി
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിനു തീപിടിച്ചു
വിസിമാരെ നിയമിച്ചത് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ: ഗവർണർ
ഡൽഹിയിൽ പിവിആർ സിനിമ തീയറ്ററിനു സമീപം സ്ഫോടനം, ആളപായമില്ല
എം.എം. ലോറന്‍സിന്റെ മൃതദേഹം വിട്ടുകിട്ടണം: മകളുടെ ഹര്‍ജിയിൽ ചൊവ്വാഴ്ച വിശദമായ വാദം