റോം: ​ഇ​ൻ​ഡോ ഇ​റ്റാ​ലി​യ​ൻ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ബാ​ന​റി​ൽ കോ​ൺ​എ​യ​ർ ബാ​ക്സ്റ്റേ​ജു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വാ​സി​ക​ളാ​യ ക​ലാ​കാ​ര​ൻ​മാ​ർ അ​ഭി​ന​യി​ക്കു​ന്ന ഹ്രസ്വ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം റോ​മി​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ന്നു.

തീ​യാ​ത്രോ ഇ​ൻ​ഡ്യാ​നോ റോ​മാ, റോ​മി​ൽ അ​വ​ത​രി​പ്പി​ച്ച "ആ ​മ​നു​ഷ്യ​ൻ നീ ​ത​ന്നെ' എ​ന്ന ച​രി​ത്ര നാ​ട​ക​ത്തി​ന്‍റെ സ​മ​ഗ്ര​മാ​യ വി​ജ​യ​ത്തി​ന് ശേ​ഷം, ഈ ​ഗ്രൂ​പ്പ് വി​ഷ്വ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു എ​ന്ന​തി​ന്‍റെ പു​തി​യ തു​ട​ക്കം കൂ​ടി​യാ​ണ് ഈ ​ഈ ഷോ​ർ​ട്ട് ഫി​ലിം ചി​ത്രീ​ക​ര​ണം.

ഒ​രേ സ​മ​യം ര​ണ്ടു ഷോ​ർ​ട്ട് ഫി​ലി​മി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​ണ് ന​ട​ക്കു​ന്ന​ത് എ​ന്ന​ത് ഈ ​പ്ര​വാ​സ ക​ലാ​കാ​ര​ന്മാ​രു​ടെ ജീ​വി​ത​ത്തി​ൽ പ്ര​ത്യേ​കം എ​ടു​ത്ത് പ​റ​യ​ത്ത​ക്ക​നേ​ട്ട​മാ​ണ്.



സം​ഘ​ർ​ഷം നി​റ​ഞ്ഞ പ്ര​വാ​സ​ജീ​വി​ത​ത്തി​ൽ ക​ല​യെ​യും ഭാ​ഷ​യെ​യും അ​ഭി​ന​യ ശേ​ഷി​യെ​യും വ​ള​ർ​ത്തു​വാ​നും പു​തി​യ പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തു​വാ​നും വേ​ണ്ടി​യു​ള്ള കൂ​ട്ടാ​യ ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഈ ​ഷോ​ർ​ട്ട് ഫി​ലിം ചി​ത്രീ​ക​ര​ണം.


"പൊ​രു​ൾ' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഷോ​ർ​ട്ട് ഫി​ലിം ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​യി വ​രു​ന്നു. ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള പ്രാ​യ​ഭേ​ദ​മെ​ന്യേ ക​ലാ​പ്ര​തി​ഭ​ക​ൾ ഇ​തി​ൽ അ​ഭി​ന​യി​ക്കു​ന്നു.



ന​മു​ക്ക് ചു​റ്റും ന​ട​ക്കു​ന്ന പ​ല സം​ഭ​വ​ങ്ങ​ളും വ​ള​രെ നി​സാ​ര​മാ​യി പ​രി​ഹ​രി​ക്കാ​വു​ന്ന​വ​യാ​ണ് എ​ങ്കി​ലും പ​ര​സ്പ​രം കു​റ്റ​പ്പെ​ടു​ത്തു​ക​യും മോ​ശ​മാ​യി വ്യ​ക്തി​ക​ളെ കു​റ്റ​വാ​ളി​ക​ളാ​യി കാ​ണു​ക​യും ചെ​യ്യു​ന്ന സ​മൂ​ഹ​ത്തി​ന്‍റെ കാ​ഴ്ച​പ്പാ​ടി​ന് ഒ​രു വ്യാ​ഖ്യാ​നം ന​ൽ​കു​ക​യാ​ണ് ഈ ​ചെ​റി​യ ഷോ​ർ​ട്ട് ഫി​ലി​മി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

പ്ര​വാ​സ​ലോ​ക​ത്തി​ലെ ക​ലാ​കാ​ര​ൻ​മാ​രെ വ​ള​ർ​ത്തി​യെ​ടു​ക്കു​വാ​നും അ​വ​ർ​ക്ക് ക്രി​യാ​ത്മ​ക​മാ​യ കാ​ര്യ​ങ്ങ​ൾ​ക്ക് അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​വാ​നും ഇ​തി​ലൂ​ടെ തീ​യാ​ത്രോ ഇ​ൻ​ഡ്യാ​നോ റോ​മ ല​ക്ഷ്യം വ​യ്ക്കു​ന്നു. 2025ൽ ​ഈ ഗ്രൂപ്പി​ന്‍റെ പു​തി​യ രംഗാ​അ​വ​ത​ര​ണം റോ​മി​ൽ ന​ട​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.