ബ​ര്‍​ലി​ന്‍: അ​ടു​ത്ത വ​ര്‍​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന ജ​ർ​മ​ൻ ഫെ​ഡ​റ​ല്‍ തെര​ഞ്ഞെ​ടു​പ്പി​ല്‍ ചാ​ന്‍​സ​ല​ര്‍ ഒ​ലാ​ഫ് ഷോ​ള്‍​സ് വീ​ണ്ടും എ​സ്പി​ഡി പാ​ര്‍​ട്ടി​യു​ടെ ചാ​ന്‍​സ​ല​ര്‍ സ്ഥാ​നാ​ര്‍​ഥി​യാ​കും. എ​സ്പി​ഡി പാ​ര്‍​ട്ടി​യം​ഗ​വും നി​ല​വി​ലെ പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ ബോ​റി​സ് പി​സ്റ്റോ​റി​യ​സ് സ്ഥാ​നാ​ര്‍​ത്വ​ത്തി​ല്‍ നി​ന്നും പി​ന്മാ​റി​യ​താ​യി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഷോ​ള്‍​സി​നെ വീ​ണ്ടും നാ​മ​നി​ര്‍​ദ്ദേ​ശം ചെ​യ്ത​ത്.

എ​സ്പി​ഡി​യി​ലെ പ്ര​ധാ​ന എ​തി​രാ​ളി​യാ​യ ബോ​റി​സ് പി​സ്റേ​റാ​റി​യ​സ് മ​ത്സ​രി​ക്കാ​ന്‍ വി​സ​മ്മ​തി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് വീ​ണ്ടും ചെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ ഒ​ലാ​ഫ് ഷോ​ള്‍​സി​ന് അ​നു​മ​തി ല​ഭി​ക്കു​ന്ന​ത്. സ​മീ​പ​കാ​ല സ​ര്‍​വേ​ക​ള്‍ അ​നു​സ​രി​ച്ച് ജ​ന​പ്രീ​തി എ​സ്പി​ഡി​യ്ക്ക് വെ​റും 14-16 ശതമാനമാണ്.


യാ​ഥാ​സ്ഥി​തി​ക ക്രി​സ്ത്യ​ന്‍ ഡെ​മോ​ക്രാ​റ്റു​ക​ള്‍​ക്കും (CDU) അ​വ​രു​ടെ ചാ​ന്‍​സ​ല​ര്‍ സ്ഥാ​നാ​ര്‍​ഥി ഫ്രെ​ഡ​റി​ക് മെ​ര്‍​സി​നും 32 - 24 ശതമാനവും തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി(AfD) 18-19 ശതമാനമാണ്. 2025 ഫെ​ബ്രു​വ​രി 23നാ​ണ് തെര​ഞ്ഞെ​ടു​പ്പ്.