HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
ബോചെ പ്രൊമോട്ടറായ മലങ്കര ക്രെഡി...
മാക്സ് അര്‍ബ്ന്‍ ഫാഷനും സംഗീതവും...
പുതിയ ഏഴ് ഡീലർഷിപ്പുകൾ കൂട്ടി;...
ഐസിഐസിഐ സെക്യൂരിറ്റീസ് ഡീലിസ്റ...
മോട്ടറോള എഡ്ജ് 50 വിപണിയിൽ
സാമ്പത്തിക വർഷത്തിന് മികച്ച തു...
കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ സ്...
സൂം കാറുമായി ചേര്‍ന്ന് പുതിയ പങ...
ഇഫ്കോയും ഡ്രോൺ ഡെസ്റ്റിനേഷനും ധ...
Previous
Next
Business
ഓട്ടോമോട്ടീവ് ഇക്കോസിസ്റ്റത്തിലെ സുസ്ഥിരതയ്ക്ക് ഇഴപാകി ഐഒടി
Wednesday, July 24, 2024 5:25 PM IST
ആഗോള വ്യാപകമായി ഗതാഗത മേഖലയില്‍ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കേ, ഓട്ടോമോട്ടീവ് മേഖല അതിനു തക്കതായ നടപടി ക്രമങ്ങള്‍ സ്വീകരിക്കുന്നതിനുള്ള നിര്ണായകപാതയിലാണ്.
ഇത്തരത്തില്‍ ഒരു പരിവര്‍ത്തനം സാധ്യമാക്കാനുള്ള ഒരു പ്രേരക ശക്തിയായി ഓട്ടോമോട്ടീവ് സംവിധാനം പ്രയോജനപ്പെടുത്തേണ്ട ഒരു സാങ്കേതിക മേഖലയാണ് ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്. സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കുന്നതിനും ഡ്രൈവിംഗ് ഒപ്റ്റിമൈസേഷനും കാര്യക്ഷമതയ്ക്കും ഡേറ്റ അടിസ്ഥാനമായ കാര്യമായതുകൊണ്ടാണിത്.
ഒരു സമഗ്രമായ സെന്‍സിംഗ്, കണക്ടിവിറ്റി, പ്രോസസിംഗ് ഇക്കോസിസ്റ്റം എന്നിവ ഐഒടി സാധ്യമാക്കുന്നു. ഇത് വാഹനത്തിന്റെ ആയുസിലുടനീളം പ്രയോജനപ്പെടുത്താന്‍ ഉതകുന്നതുമാണ്.
ഒരു വാഹനത്തിന്റെ ഡിസൈന്‍, പ്രോട്ടോടൈപ്പ് മുതല്‍ മാനുഫാക്ചറിംഗ്, ഓണര്‍ഷിപ്പ്, വില്പനാനന്തര സേവനം, വാഹനത്തിന്റെ അവസാന നിമിഷം വരെ നിരന്തര പരിശോധന ഐഒടി സാധ്യമാക്കുന്നു.
ഡിസൈനിലും പ്രോട്ടോടൈപ്പിംഗിലും ഐഒടി; ഡിജിറ്റല്‍ ട്വിന്‍ സ്വീകരിക്കാം
ഒരു വാഹനത്തിന്റെ ഡിസൈനിലും പ്രോട്ടോടൈപ്പിലും ഐഒടി വെര്‍ച്വല്‍ പ്രോട്ടോടൈപ്പിംഗും സിമുലേഷനും പ്രാപ്തമാക്കുന്നു. ഡിജിറ്റല്‍ ട്വിന്‍ എന്ന ആശയം ഉപയോഗിച്ചാണിത്.
അതുവഴി ഫിസിക്കല്‍ പ്രോട്ടോടൈപ്പുകളുടെ ആവശ്യം ഒഴിവാക്കുകയും ചെയ്യാം. അങ്ങനെ മെറ്റീരിയല്‍ മാലിന്യം കുറയ്ക്കാനും ഊര്‍ജത്തിന്റെ ഉപയോഗം നിയന്ത്രിക്കാനും കഴിയും. വെര്‍ച്വര്‍ പ്രോട്ടോടൈപ്പിന് ക്ലൗഡ് കമ്പ്യൂട്ടിംഗാണ് കൂടുതലായി ഉപയോഗിച്ചു വരുന്നത്.
യഥാര്‍ഥ ഹാര്‍ഡ് വെയര്‍ യൂണിറ്റുകളുമായി തുല്യതയുള്ള കമ്പ്യൂട്ട് റിസോഴ്സുകള്‍ ക്ലൗഡില്‍ ക്ലൗഡ് വെണ്ടര്‍മാര്‍ നല്കുന്നതിനാല് അതു സാധ്യമാകും.
നിര്‍മാണത്തിലും ഐഒടി
പരമ്പരാഗത ഓട്ടോമോട്ടീവ് നിര്‍മാണത്തില്‍ ഗണ്യമായ തോതില്‍ റിസോഴ്സുകള്‍ ഉപയോഗിക്കുകയും അതോടൊപ്പം തന്നെ നിര്‍മാണ വേളയില്‍ വന്‍ തോതില്‍ മാലിന്യം ഉണ്ടാകയും ചെയ്യുകയാണ് പതിവ്. എന്നാല്‍ സ്മാര്‍ട്ട് നിര്‍മാണ രീതി പ്ലാന്റുകളുടെ പ്രവര്‍ത്തന ക്ഷമത മെച്ചപ്പെടുത്തുകയും മാലിന്യം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്തു.
ഷോപ്പ് ഫ്ലോര്‍ (സെന്‍സറുകളുടെ ഉപയോഗം, ഷോപ്പ് ഫ്ലോര്‍ സിസ്റ്റത്തില്‍ നിന്നുള്ള ഡേറ്റാ വെളിപ്പെടുത്തല്‍ മുതലായവ), എന്റര്‍പ്രൈസ്/ബിസിനസ് സിസ്റ്റങ്ങളില്‍ നിന്നും മറ്റു ബാഹ്യ സിസ്റ്റങ്ങളില്‍ (ഉദാഹരണത്തിന് വിതരണ ശൃംഖല) നിന്നുള്ള ഡേറ്റ ജനറേഷന് ആണ് ഇതിന്റെ അടിസ്ഥാനം.
കൂടാതെ പ്ലാന്റ് പ്രവര്‍ത്തനത്തിന് വേണ്ട വ്യക്തത സൃഷ്ടിക്കുന്നതിനും ഈ ഡേറ്റ ഉപയോഗിക്കാം. ഉപകരണങ്ങളുടെ കാര്യക്ഷമത അളക്കാനും അറ്റക്കുറ്റപ്പണികള്‍ പ്രവചിക്കാനും ലോഡ് നിരീക്ഷണം, മാലിന്യം (ചെളിയും സ്ലറിയും, ലോഹക്കഷണങ്ങള്‍, വെള്ളം, കൂളന്റുകള് തുടങ്ങിയവ) കുറയ്ക്കുക തുടങ്ങിയവയും പ്രവര്‍ത്തന സമയത്ത് പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിന്റെ പരമാവധി ഉപയോഗം, എമിഷന്‍ മോണിറ്ററിംഗ്, ഇന്‍വെന്ററി, ലോജിസ്റ്റിക്സ് ഒപ്റ്റിമൈസേഷന്‍ അങ്ങനെ നിര്മാണവേളയിലുള്ള പലതും നിയന്ത്രിക്കാനും സാധിക്കും.
നിര്‍മാതാക്കള്‍ അവരുടെ കാര്‍ബണ്‍ പുറന്തള്ളലിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചുവരവേ, അവര്‍ക്ക് അവരുടെ നിയന്ത്രണത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള പ്രത്യക്ഷവും പരോക്ഷവുമായ പുറന്തള്ളല്‍ അളക്കേണ്ടത് അത്യാവശ്യമാണ്.
കൂടാതെ അവരുടെ വിതരണക്കാരും ഇതേ പോലെ തന്നെ കാര്‍ബണ്‍ എമിഷന്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണം. പ്രവര്‍ത്തന വേളയില്‍ പുറന്തള്ളല്‍ മനസിലാക്കി, അളന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ കമ്പനികള്‍ക്ക് ഐഒടി ഒരു അടിസ്ഥാനമായിത്തീരുന്നു.
വാഹന ഉടമസ്ഥതയില്‍ ഐഒടി; ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നു
കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് വ്യാപകമായ ധാരണ ഉപയോക്താക്കള്‍ക്ക് ഉള്ളതിനാല്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിലും ഉപയോക്താക്കളും ഏറെ ബോധവാന്മാരാണ്. സുരക്ഷ, സൗകര്യം, ഡിജിറ്റല്‍ അനുഭവം എന്നിവയെല്ലാം തന്നെ വാഹനം വാങ്ങുന്നയാളെ സ്വാധീനിക്കുമെങ്കിലും വാഹനം സ്വന്തമാക്കുമ്പോള്‍ അതിന്റെ കാര്‍ബണ്‍ പുറന്തള്ളലിനെ കുറിച്ച് മനസിലാക്കാനും ഉടമ ജിജ്ഞാസ കാണിക്കാറുണ്ട്.
വാഹന വില്പന സമയത്ത് സുസ്ഥിരതയില്‍ ശ്രദ്ധ വര്‍ധിച്ചു വരുന്നത് മനസിലാക്കിക്കൊണ്ട് കാര്‍ നിര്‍മാതാക്കള്‍ പരിസ്ഥിതി ബോധമുള്ള ഉപയോക്താക്കള്‍ അഭിനന്ദിക്കുന്ന രീതിയിലുള്ള പ്രത്യേക സവിശേഷതകള്‍ കൊണ്ടു വരാന്‍ ശ്രമിക്കാറുണ്ട്.
ഇക്കാലത്ത് നിര്‍മിക്കുന്ന വാഹനങ്ങളില്‍ ഉപയോക്താക്കളുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കൊണ്ടുവന്നിട്ടുള്ള ചില ഉപയോഗ രീതികളാണ് ഇനി പറയുന്നത്...
കണക്ടട് ഇന്ഫോടൈന്മെന്റ്
റിയല്‍ ടൈം ഡ്രൈവര്‍ കോച്ചിംഗ്, ഡ്രൈവിംഗ് പെരുമാറ്റ രീതികളെ അടിസ്ഥാനമാക്കി നല്കുന്ന വ്യക്തിഗത ടിപ്സുകള്‍, സോഷ്യല്‍ മീഡിയ ഉപയോഗിച്ചുള്ള ഡ്രൈവര്‍ സ്കോറിന്റെ ഗെയ്മിഫിക്കേഷന് എന്നിവ പരിസ്ഥിതി സൗഹൃദപരമായ ഡ്രൈവിംഗ് ശീലങ്ങളെ പ്രോത്സാഹിക്കുന്നവയാണ്.
വാഹനത്തിന്റെ ബാറ്ററി ചാര്‍ജ്, ഇന്ധന നില തുടങ്ങിയ വിവരങ്ങളിലേക്കുള്ള റിമോട്ട് ആക്സസ്. അതുവഴി വാഹന ഉടമയ്ക്ക് തക്ക സമയത്ത് ഇന്ധനം നിറയ്ക്കാന്‍ സഹായിക്കും.
ഇന്ഫോടൈന്മെന്റ് സംവിധാനത്തിലെ സ്മാര്‍ട്ട് നാവിഗേഷന്‍ മൂലം വാഹനത്തിലെ ഊര്‍ജ നില, ലക്ഷ്യ സ്ഥാനത്തെക്കുറിച്ചുള്ള വിവരം, കാലാവസ്ഥ, ഭൂപ്രദേശം തുടങ്ങിയവയെക്കുറിച്ചുള്ള വിവരണം എന്നിവ മനസിലാക്കാന്‍ സാധിക്കും. മാത്രമല്ല, ലക്ഷ്യസ്ഥാനത്തേക്ക് ദൂരം കുറഞ്ഞ റൂട്ട് കണ്ടെത്താനും സഹായിക്കും.
സ്മാര്‍ട്ട് നാവിഗേഷന്‍ സംവിധാനം മൂലം ഹൈ ഒക്യുപെന്‍സി വാഹനങ്ങളുടെ പാതകള്‍ പരമാവധി തിരിച്ചറിഞ്ഞ് വാഹനത്തില്‍ ഒന്നിലധികം യാത്രക്കാരെ സ്വയമേ കണ്ടെത്താനും സഹായിക്കും. ഇത് കാര്‍ പൂളിംഗ് പ്രോത്സാഹിപ്പിച്ച് ലക്ഷ്യസ്ഥാനത്ത് വേഗത്തില്‍ എത്തിച്ചേരാന്‍ ഉപയോഗപ്പെടും.
സ്മാര്‍ട്ട് കാലാവസ്ഥാ നിയന്ത്രണ സംവിധാനം ഊര്‍ജം സംരക്ഷിച്ച് പരമാവധി പുറന്തള്ളല്‍ കുറയക്കാന്‍ എച്ച്വിഎസി ക്രമീകരണങ്ങള്‍ നിര്‍ദേശിക്കുന്നു.
മള്‍ട്ടി മോഡല്‍ ട്രാന്‍സ്പോര്‍ട്ട് ഇന്റഗ്രേഷന്‍
ആധുനിക ഇന്‍-കാര്‍ ഇന്ഫോടൈന്മെന്റ് സംവിധാനം നാവിഗേഷന്‍ സംവിധാനം ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്തേക്കുള്ള വിവിധ ഗതാഗത ഓപ്ഷനുകള്‍ നിര്‍ദേശിക്കുന്നു. (കാര്‍ ഉപയോഗത്തിനു പുറമേ നടത്തം, വാടക ഇ-ബൈക്കുകള്‍, പൊതുഗതാഗതം എന്നിവ).
നഷ്ടപ്പെടാന്‍ സാധ്യതയുള്ള കാലറി, നേടിയ കാര്‍ബണ്‍ പോയിന്റ് തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉപയോക്താവിന് ഇന്ഫോടൈന്മെന്റ് സിസ്റ്റം നല്കുന്നു. അതുവഴി വാഹനത്തിന്റെ സിംഗിള്‍ ഒക്യുപെന്‍സി ഉപയോഗം മാത്രമല്ല, മൊത്തത്തിലുള്ള മലിനീകരണം കുറയ്ക്കാനും സാധിക്കും.
നിയന്ത്രിത ചാര്‍ജിംഗ്
ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം പെരുകി വരുന്ന സാഹചര്യത്തില്‍ ഗ്രിഡ് സമ്മര്‍ദം കുറയ്ക്കാനും ഒപ്പം റിന്യൂവബിള്‍ ഊര്‍ജത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ആധുനിക ഇലക്ട്രിക് വാഹനങ്ങളില്‍ നിയന്ത്രിത ചാര്‍ജിംഗ് ഏര്‍പ്പെടുത്തുന്നുണ്ട്.
വില്പനാനന്തര സേവനത്തിന് ഐഒടി; സര്‍വീസ് വിസിറ്റുകള്‍ കഴിവതും കുറയ്ക്കുന്നു
വാഹനങ്ങളില്‍ ഐഒടി വഴി ടെലിമെട്രി യോജിപ്പിക്കുന്നതോടെ വാഹനങ്ങളുടെ മെയിന്റനന്‍സ് ഷെഡ്യൂള്‍ എത്രയെന്ന് നിര്‍മാതാക്കള്‍ക്ക് കൃത്യമായി അറിയാനും അതു വളരെയേറെ കുറയ്ക്കാനും സഹായിക്കും.
ഡീലര്‍ഷിപ്പ് സന്ദര്‍ശനങ്ങള്‍ കുറച്ച് അനാവശ്യമായ അറ്റകുറ്റപ്പണികള്‍ മൂലമുണ്ടാകുന്ന വേസ്റ്റേജ് കുറയ്ക്കാനും സാധിക്കും. ഒടിഎ ഫീച്ചര്‍ സജ്ജീകരിച്ചിട്ടുള്ള ഇന്നത്തെ വാഹനങ്ങളില്‍ സോഫ്റ്റ് വെയറുകള്‍ തനിയെ അപ്ഡേറ്റഡ് ആകും. അതിന് ഉപയോക്താവിന് ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കേണ്ടി വരില്ല.
ആയുസ് എത്തുന്നതു വരെ ഐഒടി; സര്‍ക്കുലര്‍ സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നു
വാഹനങ്ങളുടെ ജീവിതചക്രത്തിന്റെ അവസാനത്തില്‍ ഒരു സര്‍ക്കുലര്‍ സമ്പദ് വ്യവസ്ഥ എന്ന ആശയത്തെ ഐഒടി പിന്തുണയ്ക്കുന്നു. പഴയ വാഹനത്തില്‍ നിന്നുള്ള മിക്ക വസ്തുക്കളും വില്പനാനന്തര സേവനത്തിനോ ഒരു പുതിയ വാഹനത്തിന്റെ നിര്‍മാണത്തിനോ ഉപയോഗപ്പെടുത്തുന്നു.
അതുവഴി മാലിന്യത്തിന്റെ തോത് കുറയുന്നു. ട്രാക്ക് ആന്‍ഡ് ട്രേസ് ആണ് ഇതിന്റെ അടിസ്ഥാനം. പഴയ വാഹനത്തിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ വാഹനത്തിന്റെ ജീവിത ചക്രത്തിലുടനീളം ട്രാക്ക് ചെയ്യേണ്ടതുണ്ട്.
പൊളിച്ചു മാറ്റുന്ന പ്ലാന്റുകളില്‍ അല്ലെങ്കില്‍ സര്‍വീസ് സ്റ്റേഷനുകളില്് പഴയ പാര്‍ട്സുകള്‍ ഉപയോഗിച്ച് വില്പനാനന്തര സേവനം അല്ലെങ്കില്‍ പുതിയ വാഹനത്തിന്റെ നിര്‍മാണം നടത്തിയാല്‍ ട്രാക്കിംഗ് നടത്തേണ്ടത്.
സര്‍ക്കുലര്‍ സമ്പദ് വ്യവസ്ഥയ്ക്കുള്ള മറ്റൊരു ശ്രദ്ധേയമായ ആശയമാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ബാറ്ററി പാസ്പോര്‍ട്ട്. ഇവി ബാറ്ററികളുടെ ചരിത്രവും അവസ്ഥയും ഈ ഡിജിറ്റല്‍ റിക്കാര്‍ഡ് ട്രാക്ക് ചെയ്യുന്നു.
അവയുടെ പുനര്‍നിര്‍മാണവും റീസൈക്ലിംഗും ഇതു സുഗമമാക്കും. ബാറ്ററികളുടെ പുനരുപയോഗം ഉറപ്പാക്കുന്നതിലൂടെ മാലിന്യം കുറയ്ക്കാനും വിലയേറിയ വസ്തുക്കളുടെ ഉപയോഗം കുറയ്ക്കാനും ഐഒടി സഹായിക്കുന്നു.
ഓട്ടോമോട്ടീവ് വ്യവസായത്തില്‍ ഐഒടി നടപ്പാക്കുന്നയെന്നതാണ് സുസ്ഥിരത ഉറപ്പാക്കാനുള്ള അടിസ്ഥാന തത്വം. വാഹനത്തിന്റെ നിര്‍മാണം മുതല്‍ ആയുസ് എത്തുന്നതു വരെയുള്ള വാഹനത്തിന്റെ ജീവിത ചക്രത്തില്‍ ഐഒടിയാണ് സുസ്ഥിരതയുടെ ഊടുംപാവും നെയ്യുന്നത്.
ഡാറ്റയും (തത്സമയവും ഓഫ്ലൈനും)വിപുലമായ അനലിറ്റിക്സും ഉപയോഗിച്ച് ഐഒടി മികച്ചതും കാര്യക്ഷമവുമായ പ്രക്രിയകള്‍ സാധ്യമാക്കുന്നു. അതുവഴി പാരിസ്ഥിതിക ആഘാതം ഗണ്യമായി കുറയ്ക്കാനും സുസ്ഥിരമായ സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കാനും കഴിയും.
ഓട്ടോമോട്ടീവ് മേഖല വികസന പാതയില്‍ തുടരുമ്പോള്‍ സുസ്ഥിരതയും പാരിസ്ഥിതിക സംരക്ഷണവും ഈ വ്യവസായത്തില്‍ കൊണ്ടുവരുന്നതിന്റെ കേന്ദ്രബിന്ദു ഐഒടിയാണെന്ന് നിസംശയം പറയാം.
സൂരജ് നായര്‍
ഡയറക്ടര്‍, ടെക്നോളജി, സിഒഇ ലീഡര്‍
ഐഒടി ആന്‍ഡ് ടെലിമാറ്റിക്സ്, ക്വസ്റ്റ് ഗ്ലോബല്‍
ബോചെ പ്രൊമോട്ടറായ മലങ്കര ക്രെഡിറ്റ് സൊസൈറ്റിക്ക് പുരസ്കാരം
തൃശൂര്‍: ഇന്ത്യയിലെ മികച്ച വാര്‍ഷിക റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ് ബോചെ പ്രൊമോട്ടറായ മലങ്കര ക്രെ
മാക്സ് അര്‍ബ്ന്‍ ഫാഷനും സംഗീതവും സമന്വയിപ്പിക്കുന്നു
കൊച്ചി: മാക്സ് അര്‍ബ്ന്‍ ഫാഷനും സംഗീതവും സമന്വയിപ്പിച്ചു ഓണത്തിനെ വരവേൽക്കാനൊരുങ്ങുന്നു. കേരള
പുതിയ ഏഴ് ഡീലർഷിപ്പുകൾ കൂട്ടി; കിയ ഇന്ത്യ കേരളത്തിലെ സാന്നിധ്യം ശക്തമാക്കുന്നു
ന്യൂഡൽഹി: പ്രമുഖ പ്രീമിയം കാർ നിർമാതാക്കളായ കിയ ഇന്ത്യ കേരളത്തിൽ ഏഴ് പുതിയ ഡീലർഷിപ്പുകൾ കൂ
ഐസിഐസിഐ സെക്യൂരിറ്റീസ് ഡീലിസ്റ്റിംഗിന് എന്‍സിഎല്‍ടി അംഗീകാരം
കൊച്ചി: ഐസിഐസിഐ സെക്യൂരിറ്റീസിന്റെ ഓഹരി എക്സ്ചേഞ്ചുകളില്‍ നിന്നും ഡിലിസ്റ്റ് ചെയ്യുന്നതിന് മുംബ
മോട്ടറോള എഡ്ജ് 50 വിപണിയിൽ
ന്യൂഡൽഹി: മോട്ടറോളയുടെ പ്രീമിയം സ്മാർട്ട് ഫോൺ മോട്ടോറോള എഡ്ജ് 50 ഇന്ത്യയിൽ വിപണിയിലെത്തി. MIL-810Hമിലിട്ടറി ഗ്രേഡ് ഡ്യൂറ
സാമ്പത്തിക വർഷത്തിന് മികച്ച തുടക്കം; സൗത്ത് ഇന്ത്യൻ ബാങ്കിന് 294 കോടി രൂപ അറ്റാദായം
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മികച്ച അറ്റാദായം. 45
കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ സ്പോണ്‍സറായി ഫ്രീമാന്‍സ് മെഷറിംഗ് ടൂള്‍സ്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സുമായി അഞ്ച് വര്‍ഷത്തെ സ്പോണ്‍സര്‍ഷിപ്പ് കരാര്‍ ഒപ്പുവച്ച് ഫ്രീമാന്‍
സൂം കാറുമായി ചേര്‍ന്ന് പുതിയ പങ്കാളിത്തതിന് തുടക്കമിട്ട് എയര്‍ ഇന്ത്യ എക്സ്പ്രസ്
കൊച്ചി: രാജ്യത്തെ വിവിധ നഗരങ്ങളില്‍ പറന്നിറങ്ങുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാര്‍ക്ക് പ
ഇഫ്കോയും ഡ്രോൺ ഡെസ്റ്റിനേഷനും ധാരണാപത്രം ഒപ്പുവച്ചു
ന്യൂഡൽഹി: മുൻനിര ഡ്രോൺ സേവനദാതാവും ഏറ്റവും വലിയ ഡിജിസിഎ സർട്ടിഫൈഡ് ഡ്രോൺ പൈലറ്റ് ട്രെയിനിംഗ
ഓഡി വാഹന വിലയിൽ ജൂൺ ഒന്ന് മുതൽ മാറ്റം
കൊച്ചി: ജൂൺ ഒന്ന് മുതൽ വാഹന വില രണ്ടു ശതമാനം വരെ വർധിപ്പിക്കാൻ ഒരുങ്ങി ജർമൻ ആഡംബര കാർ നിർമ
സാനി ഇന്ത്യയുടെ ഇലക്ട്രിക് ഓപ്പൺ കാസ്റ്റ് മൈനിംഗ് ട്രക്ക് എസ്കെടി105ഇ അവതരിപ്പിച്ചു
പൂനെ: നിർമ്മാണഖനന ഉപകരണങ്ങളുടെ ആഗോള നിർമ്മാതാക്കളായ സാനി ഇന്ത്യ, തദ്ദേശീയമായി ഇന്ത്യയി
നീൽകമൽ സ്ലീപ്പ് ബ്രാൻഡ് അംബാസഡറായി രൺബീർ കപൂറിനെ പ്രഖ്യാപിച്ചു
ന്യൂഡൽഹി: നീൽകമൽ സ്ലീപ്പ്, ബോളിവുഡ് നടൻ രൺബീർ കപൂറിനെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. ഈ
സൂപ്പര്‍ വുമണ്‍ കാമ്പയിനുമായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ്
കൊച്ചി: 137 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ (മുത്തൂറ്റ് ബ്ലൂ) മുന്ന
ഓഡിക്ക് പ്രിയമേറുന്നു; ഉപഭോക്താക്കളിലേറയും യുവാക്കൾ
കൊച്ചി: ഓഡി ആഡംബര കാറുകൾ തെരഞ്ഞെടുക്കുന്ന യുവാക്കളുടെ എണ്ണത്തിൽ രാജ്യത്തുടനീളം വലിയ കുതിച്ച
നീരജ് ചോപ്ര എവറെഡി ഇന്‍ഡസ്ട്രീസ് ബ്രാന്‍ഡ് അംബാസിഡര്‍
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ബാറ്ററി ബ്രാന്‍ഡായ എവറെഡി ഇന്‍ഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡ് (ഇഐഐ
പുതിയ കിയ സെൽറ്റോസിന്റെ ബുക്കിംഗുകൾ ഒരു ലക്ഷം കടന്നു
ന്യൂഡൽഹി: സെഗ്മെന്റിലെ ഏറ്റവും ഉയർന്ന ആദ്യദിന ബുക്കിംഗുകൾ എന്ന റിക്കാർഡ് സ്ഥാപിച്ചതിന് ശേഷ
എഎപിയിലൂടെ റീട്ടെയിൽ വ്യാപാര സാന്നിധ്യം വ്യാപകമാക്കി ഓഡി ഇന്ത്യ; 62 ശതമാനം വളര്‍ച്ച
ന്യൂഡൽഹി: ഓഡി ഇന്ത്യ 2012ലാണ് പ്രീ-ഓൺഡ് കാറുകളുടെ ബിസിനസിലേക്ക് കടക്കുന്നത്. കഴിഞ്ഞ മൂന്ന് വര്
വി ഗാര്‍ഡ് ലാഭത്തില്‍ 48.3 ശതമാനം വര്‍ധന
കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മ്മാതാക്കളായ വി ഗാര്‍ഡ് ഇന്‍ഡസ്
ആക്സിസ് ബാങ്കിന് 6,071 കോടി രൂപയുടെ അറ്റാദായം
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് നടപ്പുസാമ്പത്ത
ഡീസൽ മാനുവലുമായി കിയ സെൽറ്റോസ്, വില 11.99 ലക്ഷം മുതൽ
കൊച്ചി: സെൽറ്റോസിന്റെ ഡീസൽ മാനുവൽ മോഡൽ പുറത്തിറക്കി കിയ. 11.99 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റ
ഇത് ഗംഭീരം! പുത്തൻ കിയ സോണറ്റ് അവതരിപ്പിച്ചു
ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ പ്രീമിയം കാർ നിർമാതാക്കളായ കിയ രാജ്യവ്യാപകമായി 7.99 ലക്ഷം രൂപ (എക
89 ശതമാനം വളര്‍ച്ച നേടി ഓഡി ഇന്ത്യ; 7931 കാറുകള്‍ വിറ്റഴിച്ചു
മുംബൈ: ജര്‍മന്‍ ആഢംബര കാര്‍ നിര്‍മാതാക്കളായ ഓഡി 2023 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയള
എയർ ഇന്ത്യ എക്സ്പ്രസിന്റെ "ക്രിസ്മസ് കംസ് എർലി' സെയിൽ; ടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇളവ്
കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, അന്തർദ്ദേശീയ വിമാനടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇള
ജർമനിയിൽ നടക്കുന്ന അഗ്രിടെക്നിക്ക മേളയിൽ ഉത്പന്ന ശ്രേണി പ്രദർശിപ്പിച്ച് ടിവിഎസ് യൂറോഗ്രിപ്പ്
കൊച്ചി: ഇന്ത്യയിലെ മുൻനിര നിർമാതാക്കളും കയറ്റുമതിക്കാരുമായ ടിവിഎസ് യൂറോഗ്രിപ്പ് നവംബർ 12 മു
കല്യാൺ ജുവെല്ലേഴ്സിന്റെ ആദ്യ പകുതിയിൽ ലാഭം 278 കോടി രൂപ
തൃശൂർ: സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ കല്യാൺ ജുവെല്ലേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ ആകമാ
എച്ച്.എസ്. പ്രണോയിയുമായി കൈകോർത്ത് ഫെഡറല്‍ ബാങ്ക്
മുംബൈ/കൊച്ചി: ഏഷ്യന്‍ ഗെയിംസിലെ ബാഡ്മിന്റൺ മെഡല്‍ ജേതാവും ലോക എട്ടാം നമ്പര്‍ കളിക്കാരനുമായ ഇന
കെ. മാധവൻ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷൻ പ്രസിഡന്റ്
കൊച്ചി: ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷന്റെ പ്രസിഡന്റായി ഡിസ്നി സ്റ്റാർ കൺട്രി മ
റിട്ടയര്മെന്റില് ലൈഫ് ഇന്‍ഷുറന്‍സിന്റെ പങ്ക്
സാമ്പത്തിക പദ്ധതികള്‍ ഏറെയുള്ള ഇക്കാലത്ത് മികച്ച റിട്ടയര്‍മെന്റ് ജീവിതത്തിന് ഉതകുന്ന രീതിയ
എയർ ഇന്ത്യ എക്സ്പ്രസ് പുതിയ ബ്രാൻഡ് ഐഡന്റിറ്റിയും എയർക്രാഫ്റ്റ് ലിവറിയും അവതരിപ്പിച്ചു
കൊച്ചി: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ ഉപസ്ഥാപനങ്ങളായ എയർ ഇന്ത്യ എക്സ്പ്രസും എയ
ഓണ്‍ലൈന്‍ ഷോപ്പിംഗിന് പുതിയ സേവനവുമായി വി - ഗാര്‍ഡ്
കൊച്ചി: പ്രമുഖ എഫ്എംസിജി ബ്രാന്‍ഡായ വി - ഗാര്‍ഡ് ഔദ്യോഗിക വെബ്സൈറ്റിലൂടെ ഉത്പന്നങ്ങള്‍ നേരിട

Latest News
കെഎസ്ആർടിസി പെൻഷൻകാരുടെ അനിശ്ചിതകാല സമരം മൂന്നുമുതൽ
പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു
ബസിൽ മോഷണം; തമിഴ്നാട് സ്വദേശിനി പിടിയിൽ
ഫിൻജാൽ അതിതീവ്ര ന്യൂനമർദ്ദമായി; മഴ തുടരുന്നു, ചെന്നൈ വിമാനത്താവളം തുറന്നു
മഴ കനക്കും; ഏഴു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Top