ഓഡിക്ക് പ്രിയമേറുന്നു; ഉപഭോക്താക്കളിലേറയും യുവാക്കൾ
ഓഡിക്ക് പ്രിയമേറുന്നു; ഉപഭോക്താക്കളിലേറയും യുവാക്കൾ
Saturday, March 23, 2024 1:44 PM IST
കൊ​ച്ചി: ഓ​ഡി ആ​ഡം​ബ​ര കാ​റു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന യു​വാ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ൽ രാ​ജ്യ​ത്തു​ട​നീ​ളം വ​ലി​യ കു​തി​ച്ചു​ചാ​ട്ടം ഉ​ണ്ടാ​യതാ‌യി കണക്കുകൾ. ഓ​ഡി ഇ​ന്ത്യ​യു​ടെ പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം പു​തി​യ ഓ​ഡി ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ 58 ശതമാനം പേ​രും 50 വ​യ​സിന് താ​ഴെ​യു​ള്ള​വ​രാ​ണ്.

മികച്ച പ്ര​ക​ട​നം, ഡി​സൈ​ൻ മി​ക​വ്, പു​തു​മ എ​ന്നി​വ കൃ​ത്യ​മാ​യ അ​ള​വി​ൽ ഒ​ത്തുചേ​ർ​ന്ന ഓ​ഡി വാ​ഹ​ന​ങ്ങ​ൾ പു​തി​യ ത​ല​മു​റ​യി​ലെ ആ​ഡം​ബ​ര കാ​ർ പ്രേ​മി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ൽ വി​ജ​യം ക​ണ്ട​തി​ന്‍റെ സൂ​ച​നയാ​ണ് ഓ​ഡി ഇ​ന്ത്യ​യു​ടെ ഈ ​കു​തി​പ്പ്.

കൂ​ടാ​തെ, ആ​ഡം​ബ​ര കാ​ർ വാ​ങ്ങു​ന്ന​വ​ർ പ​ര​മ്പ​രാ​ഗ​ത സെ​ഡാ​നു​ക​ളി​ൽ നി​ന്ന് എ​സ്‌യുവി​ക​ളി​ലേ​ക്ക് മാറിയതായും ഓ​ഡി ഇ​ന്ത്യ​യു​ടെ റിപ്പോർട്ട് പറയുന്നു. 174 ശതമാനം വി​ൽ​പ്പ​ന വ​ള​ർ​ച്ച കൈ​വ​രി​ച്ച് ഓ​ഡി​യു​ടെ എ​സ്‌യുവി മോ​ഡ​ലു​ക​ൾ സെ​ഡാ​നു​ക​ൾ​ക്ക് മേ​ൽ ശ്ര​ദ്ധേ​യ​മാ​യ ആ​ധി​പ​ത്യ​വും സ്ഥാ​പി​ക്കു​ക​യാ​ണ്.


ഓ​ഡി ക്യു ​ശ്രേ​ണി ഉ​ൾ​പ്പെ​ടെ​യു​ള്ള വൈ​വി​ധ്യ​മാ​ർ​ന്ന എ​സ്‌യുവി മോ​ഡ​ലു​ക​ൾ​ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. വി​ശാ​ല​മാ​യ അ​ക​ത്ത​ളം, ഉ​യ​ർ​ന്ന ഡ്രൈ​വിം​ഗ് പൊ​സി​ഷ​ൻ, നൂ​ത​ന സു​ര​ക്ഷാ ഫീ​ച്ച​റു​ക​ൾ, പ്രാ​ക്ടി​ക്ക​ലി​റ്റി എ​ന്നീ ആ​ക​ർ​ഷ​ക​ങ്ങ​ൾ എ​സ്‌യുവി​ക​ളെ ആ​ഡം​ബ​ര കാ​ർ ചോ​യ്‌​സു​ക​ളി​ൽ മു​ൻ​നി​ര​യി​ൽ എ​ത്തി​ച്ചതായി കന്പനി അവകാശപ്പെട്ടു.