ഫ്ലോ​റി​ഡ: ക​ഴി​ഞ്ഞ ആറു മാ​സ​മാ​യി രാ​ജ്യാ​ന്ത​ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ (ഐഎസ്എസ്) ക​ഴി​യു​ന്ന ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി സു​നി​ത വി​ല്യം​സി​ന്‍റെ​യും പ​ങ്കാ​ളി ബു​ച്ച് വി​ൽ​മോ​റി​ന്‍റെ​യും ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ച് ആ​ശ​ങ്ക വ​ർ​ധി​ച്ചു.

അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ അ​വ​രു​ടെ ഫോ​ട്ടോ​ക​ളി​ൽ, ഇ​രു​വ​രു​ടെ​യും ശ​രീ​ര​ഭാ​രം കു​റ​ഞ്ഞ​താ​യി കാ​ണ​പ്പെ​ട്ടു, ഇ​ത് ബ​ഹി​രാ​കാ​ശ​ത്ത് ഭ​ക്ഷ​ണ​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ന്‍റെ പ്ര​ശ്നം തു​റ​ന്നു​കാ​ട്ടു​ന്നു. ഈ ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി നാ​സ വ്യാ​ഴാ​ഴ്ച ര​ക്ഷാ​ദൗ​ത്യം ആ​രം​ഭി​ച്ചു.

ക​സാ​ക്കി​സ്ഥാ​നി​ലെ ബൈ​കോ​ണൂ​ർ കോ​സ്മോ​ഡ്രോ​മി​ൽ നി​ന്ന് സോ​യു​സ് റോ​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച് ഇ​ന്ത്യ​ൻ സ​മ​യം വൈ​കു​ന്നേ​രം ആറിന് നാ​സ ഒ​രു അ​ൺ​ക്രൂ​ഡ് ബ​ഹി​രാ​കാ​ശ പേ​ട​കം വി​ക്ഷേ​പി​ച്ചു. ഈ ​ബ​ഹി​രാ​കാ​ശ പേ​ട​കം ശ​നി​യാ​ഴ്ച രാ​ത്രി എട്ടിന് ഐ​എ​സ്എ​സി​ൽ എ​ത്തു​ക​യും ഭ​ക്ഷ​ണ​വും ഇ​ന്ധ​ന​വും മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ളും അ​വി​ടെ എ​ത്തി​ക്കു​ക​യും ചെ​യ്യും.

സു​നി​ത വി​ല്യം​സും ബു​ച്ച് വി​ൽ​മോ​റും 2024 ജൂ​ൺ അ​ഞ്ച് മു​ത​ൽ ഐ​എ​സ്എ​സി​ലാ​ണ്. ദീ​ർ​ഘ​കാ​ലം ബ​ഹി​രാ​കാ​ശ​ത്ത് തു​ട​രു​ന്ന​ത് അ​വ​രു​ടെ ആ​രോ​ഗ്യ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം, ബ​ഹി​രാ​കാ​ശ​ത്ത് കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​ത് എ​ല്ലു​ക​ൾ​ക്ക് ത​ള​ർ​ച്ച​യ്ക്കും പേ​ശി​ക​ളു​ടെ ഭാ​രം കു​റ​യു​ന്ന​തി​നും റേ​ഡി​യേ​ഷ​ൻ ക​ണ്ണു​ക​ളെ ബാ​ധി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നു.


റോ​സ്കോ​സ്മോ​സി​ന്‍റെ കാ​ർ​ഗോ സ്പേ​സ്ക്രാ​ഫ്റ്റ് വ​ഴി ഐ​എ​സ്എ​സി​ലു​ള്ള എ​ക്സ്പെ​ഡി​ഷ​ൻ72 ക്രൂ​വി​നു​ള്ള മൂന്ന് ട​ൺ ഭ​ക്ഷ​ണ​വും ഇ​ന്ധ​ന​വും അ​വ​ശ്യ​വ​സ്തു​ക്ക​ളു​മാ​ണ് നാ​സ അ​യ​ച്ച​ത്. ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ളാ​യി ഐ​എ​സ്എ​സി​ന്‍റെ ഫു​ഡ് സി​സ്റ്റം ല​ബോ​റ​ട്ട​റി​യി​ൽ പു​തി​യ ഭ​ക്ഷ​ണം കു​റ​ഞ്ഞി​രു​ന്നു, അ​തി​നാ​ലാ​ണ് ഈ ​ന​ട​പ​ടി ഉ​ട​ന​ടി സ്വീ​ക​രി​ച്ച​ത്.

പ​തി​വ് മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പു​ക​ളി​ൽ ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​രു​ടെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞു. നി​ല​വി​ൽ എ​ല്ലാ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ളും ഡോ​ക്ട​ർ​മാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സു​ര​ക്ഷി​ത​രാ​ണെ​ന്ന് നാ​സ വ​ക്താ​വ് ഉ​റ​പ്പ് ന​ൽ​കി.​

ഇ​തൊ​ക്കെ​യാ​ണെ​ങ്കി​ലും, ദീ​ർ​ഘ​കാ​ലം ബ​ഹി​രാ​കാ​ശ​ത്ത് താ​മ​സി​ക്കു​ന്ന​ത് എ​ല്ലു​ക​ൾ​ക്കും പേ​ശി​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ വ​രു​ത്തു​ക​യും ദി​വ​സ​വും വ്യാ​യാ​മം ചെ​യ്യേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ വി​ല​യി​രു​ത്തി.

സു​നി​ത​യു​ടെ​യും ബു​ച്ച് വി​ൽ​മോ​റിന്‍റെ​യും ദൗ​ത്യം എ​ട്ട് ദി​വ​സ​ത്തേ​ക്കാ​യി​രു​ന്നു. എ​ന്നാ​ല്‍, സാ​ങ്കേ​തി​ക ത​ക​രാ​ർ മൂ​ലം അ​വ​ര്‍​ക്ക് തി​രി​കെ വ​രാ​നാ​യി​ല്ല. അ​ന്നു മു​ത​ല്‍ ഇ​രു​വ​രും ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്.

സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ല്‍ അ​വ​രെ ബോ​യിന്‍റെ സ്റ്റാ​ർ​ലൈ​ന​റി​ൽ തി​രി​കെ കൊ​ണ്ടു​വ​രാ​ൻ നാ​സ വി​സ​മ്മ​തി​ച്ചു. ഇ​നി അ​വ​ര്‍ എ​ലോ​ൺ മ​സ്കി​ന്‍റെ ഡ്രാ​ഗ​ൺ ബ​ഹി​രാ​കാ​ശ പേ​ട​കം വ​ഴി 2025 ഫെ​ബ്രു​വ​രി​യി​ൽ ഭൂ​മി​യി​ലേ​ക്ക് മ​ട​ങ്ങും.