എഞ്ചിനിയറിംഗ് വിദ്യാർഥിനിക്ക് പീഡനം; ഒരാൾ അറസ്റ്റിൽ
Friday, January 17, 2025 12:47 AM IST
ഹൈദരാബാദ്: എഞ്ചിനിയറിംഗ് വിദ്യാർഥിനിയെ സ്വകാര്യ ഹോസ്റ്റൽ കെട്ടിടത്തിന്റെ ഉടമയുടെ ഡ്രൈവർ പീഡിപ്പിച്ചു. ഹൈദരാബാദിലാണ് സംഭവം.
ബുധനാഴ്ച രാത്രി ഒന്നാം വർഷ വിദ്യാർഥിനി മുറിയിൽ തനിച്ചായിരുന്ന സമയത്താണ് സംഭവം. ബെഡ് ഷീറ്റ് നൽകാനെത്തിയതാണെന്ന് പറഞ്ഞാണ് ഇയാൾ വിദ്യാർഥിനിയെ മുറിയുടെ വാതിലിൽ തട്ടി വിളിച്ചത്.
വാതിൽ തുറന്നപ്പോൾ പെട്ടെന്ന് മുറിയിലേക്ക് അതിക്രമിച്ച് കയറിയ അക്രമി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഈ സമയം മറ്റ് വിദ്യാർഥികൾ അവരുടെ മുറിയിലായിരുന്നു. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇബ്രാഹിംപട്ടണം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. തുടർന്നാണ് പ്രതിയെ പിടികൂടിയത്.