വടക്കൻ പറവൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ അടിച്ചുകൊന്നു
Thursday, January 16, 2025 7:53 PM IST
കൊച്ചി: വടക്കൻ പറവൂർ ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു കൊലപ്പെടുത്തി. വേണു, വിനീഷ, ഉഷ എന്നിവരാണ് കൊല്ലപ്പെട്ടത്.
നാലംഗ കുടുംബമാണ് ആക്രമണത്തിനിരയായത്. വിനീഷയുടെ ഭര്‍ത്താവ് ജിതിന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
കൊലപാതകത്തിൽ ഋതു എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. ഇന്ന് വൈകുന്നേരമാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്.