ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ കുടുംബം ഒഴുക്കിൽപ്പെട്ടു: രണ്ട് പേർ മരിച്ചു
Thursday, January 16, 2025 7:11 PM IST
തൃശൂർ: ചെറുതുരുത്തിയിൽ ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ടു. രണ്ട് പേർ ഒഴുക്കിൽപ്പെട്ട് മരിച്ചു.
ചെറുതുരുത്തി ഓടക്കൽ വീട്ടിൽ കബീറും ഭാര്യയും മകളും ബന്ധുവായ മറ്റൊരു കുട്ടിയുമാണ് അപകടത്തിൽപ്പെട്ടത്. കബീറിന്റെ ഭാര്യ റെയ്ഹാനയും സഹാദരിയുടെ മകനുമാണ് മരിച്ചത്.
ഇന്ന് വൈകുന്നേരമാണ് കുടുംബം ഒഴുക്കിൽപ്പെട്ടത്. ശ്മശാനം കടവിൽ കുളിക്കാൻ ഇറങ്ങിയ സമയത്താണ് ഒഴുക്കിൽപ്പെട്ടത്.
കബീറിന്റെ ഭാര്യയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഒഴുക്കിൽപ്പെട്ട കബീറിനും മകൾക്കും വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു.
ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചിൽ നടത്തുന്നത്.