ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ടു
Thursday, January 16, 2025 6:30 PM IST
തൃശൂർ: ചെറുതുരുത്തിയിൽ ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ടു. ശ്മശാനം കടവിൽ കുളിക്കാൻ ഇറങ്ങിയവരാണ് ഒഴുക്കിൽപ്പെട്ടത്.
ചെറുതുരുത്തി ഓടക്കൽ വീട്ടിൽ കബിറും ഭാര്യയും രണ്ട് മക്കളുമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകുന്നേരമാണ് കുടുംബം ഒഴുക്കിൽപ്പെട്ടത്.
കബീറിന്റെ ഭാര്യയെ രക്ഷപ്പെടുത്തി. നാലുപേരും ഒഴുക്കിൽപ്പെട്ട് കണ്ട് സമീപത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഒഴുക്കിൽപ്പെട്ട കബീറിനും മക്കൾക്കും വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചിൽ നടത്തുന്നത്.